Month: August 2022
-
LIFE
ഇല്ലിക്കുന്നിലെ കൊലപാതക പരമ്പരയ്ക്കു പിന്നിലാര് ? ഉത്തരം തേടി സസ്പെൻസ് ത്രില്ലർ ചിത്രം ‘റെഡ് ഷാഡോ’
മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴൽ ആന്റോയിൽ പതിയുന്നു. ആന്റോയെ തിരയുന്നതിനിടയിൽ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. അതിനിടയിൽ ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നു. കാണാതായ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. ആന്റോ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് മെമ്പർ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂർത്തങ്ങൾ മറ്റൊരു ഗതിയിലേക്ക് സഞ്ചരിക്കുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകൾക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് ഉദ്വേഗവും സസ്പെൻസും നിറച്ച “റെഡ് ഷാഡോ ” എന്ന ചിത്രത്തിന്റെ ഇതിവൃത്തം. മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന,…
Read More » -
Kerala
ഒഡിഷ തീരത്തിന് മുകളിൽ തീവ്ര ന്യൂനമർദ്ദം: ആഗസ്റ്റ് പതിനൊന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യത
ഒഡിഷ തീരത്തിന് മുകളിലായി നിലനിന്നിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമായി തീർന്നു. ഇത് പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നാളെ (ആഗസ്റ്റ് 10) ഛത്തിസ്ഗഡിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ശക്തി കുറഞ്ഞു ശക്തികൂടിയ ന്യൂനമർദ്ദം ആകാൻ സാധ്യത. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താലാണ് വ്യാപകമായ മഴ പ്രതീക്ഷിക്കുന്നത്.
Read More » -
NEWS
പതിനാല് മാസം പ്രായമുള്ള മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നദിയില്‍ ചാടിയ മലയാളി വീട്ടമ്മയെ തൊഴിലാളികൾ രക്ഷിച്ചു; സംഭവം ഗോവയിൽ
പനജി : പതിനാല് മാസം പ്രായമുള്ള മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച മലയാളി വീട്ടമ്മയെ സ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ ഗോവ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വര്‍ഷങ്ങളായി വാസ്‌കോയില്‍ താമസിക്കുന്ന മലയാളിയായ നിമിഷ വത്സന്‍ (36) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറോടെ മഡ്ഗാവ്-പനജി ദേശീയപാതയിലെ സുവാരി പാലത്തില്‍നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു. പുതിയ പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. രണ്ടുവര്‍ഷം മുന്‍പാണ് നിമിഷ വിവാഹിതയായത്. ജര്‍മനിയില്‍ ജോലിയുള്ള നീലേഷ് ഗോണേയാണ് ഭര്‍ത്താവ്. രണ്ടുപേരും ജര്‍മനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നരമാസം മുന്‍പാണ് നിമിഷ കുഞ്ഞുമായി ഗോവയിലെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ നിമിഷയും അച്ഛനും ഇവരുടെ ഒരു ബന്ധുവും വര്‍ത്തമാനം പറഞ്ഞിരുന്നു. ആറുമണിയോടുകൂടി നിമിഷ അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള പാലത്തിലേക്ക് കാര്‍ ഓടിച്ചുപോയി. കാര്‍ പാലത്തില്‍ നിര്‍ത്തി കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നദിയിലേക്ക്…
Read More » -
NEWS
വരുന്നു,റിലയൻസിന്റെ 12000 രൂപയിൽ താഴെ വില വരുന്ന 5G ഫോണുകൾ; ചൈനീസ് ഫോണുകൾക്ക് നിരോധനം
ന്യൂഡൽഹി:12000 രൂപയിൽ താഴെ വില വരുന്ന 5G ഫോണുകൾ വരുന്നു.റിലയൻസിന്റേതാണ് ഫോണുകൾ.12000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ ഇന്ത്യ നിരോധിക്കാനൊരുങ്ങുന്നു എന്ന വാർത്തകൾക്കു പിന്നാലെയാണ് റിലയൻസിന്റെ ഈ വെളിപ്പെടുത്തൽ. 12,000 രൂപയില്‍ താഴെ വിലയുള്ള ചൈനീസ് സ്മാര്‍ട് ഫോണുകള്‍ കേന്ദ്ര സർക്കാർ നിരോധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്.ജനപ്രിയ ബ്രാന്‍ഡുകളായ ഷാവോമി ഉള്‍പ്പെടെയുള്ള ഫോണുകൾക്ക് കനത്ത തിരിച്ചടിയാവും ഇതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിയല്‍മി, ട്രാന്‍ഷന്‍ പോലുള്ള കംപനികള്‍ ‘പ്രാദേശിക’ ഫോണ്‍ നിര്‍മാതാക്കളെ ‘ദുര്‍ബലപ്പെടുത്തുന്നതായി’ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിൽ വിറ്റഴിക്കുന്ന ഫോണുകളില്‍ മൂന്നിലൊന്ന് 12,000 രൂപയില്‍ താഴെ വിലയുള്ള വിഭാഗത്തില്‍ പെട്ടവയാണ്. അക്കൂട്ടത്തില്‍ 80 ശതമാനവും ചൈനീസ് കംപനികളുടെ ഫോണുകളാണ്.ചൈനീസ് കംപനികളുടെ ഈ ആധിപത്യം സ്വതന്ത്രവും മാന്യവുമായ വിപണി മത്സരത്തിന് നല്ലതല്ലെന്നാണ് ഇന്ത്യയുടെ ‘വിലയിരുത്തല്‍’!! വാൽക്കഷണം:12000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ.കാരണം റിലയൻസിന്റെ 12000 രൂപയിൽ…
Read More » -
NEWS
ബിഹാറില്‍ ബിജെപി- ജെഡിയു ബന്ധം അവസാനിച്ചു;ഇനി ജെഡിയു-ആർജെഡി-കോൺഗ്രസ് സഖ്യം
പാട്ന:ബിഹാറില്‍ ബിജെപി- ജെഡിയു ബന്ധം അവസാനിച്ചു.ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാനെ കാണുന്നതിനായി സമയം തേടി. അതേസമയം ആർജെഡിയും കോൺഗ്രസും നിതീഷ്കുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ബിഹാറിലെ 243 അംഗ നിയമസഭയില്‍ 80 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 77 സീറ്റുണ്ട്. ജെഡിയുവിന് 55 സീറ്റുകളാണുള്ളത്. ആര്‍ജെഡിയുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. ബിഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു- ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിയത്. മഹാരാഷ്ട്ര മോഡലില്‍ ശിവസേനയെ പിളര്‍ത്തി ഭരണം നേടിയതുപോലെ പാര്‍ട്ടിക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ജെഡിയു നേതൃത്വത്തിന്റെ സംശയമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.
Read More » -
NEWS
നഷ്ടപ്പെട്ട ആൽത്തറകളും ആൾക്കൂട്ട സന്ധ്യകളും
പണ്ടുകാലത്ത് വൈകുന്നേരങ്ങളിൽ പ്രായഭേദമന്യേ സമയം ചിലവഴിക്കാൻ ആളുകൾ ഒത്തുചേർന്നിരുന്നത് ആൽത്തറകളിലും ആലിൻചുവടുകളിലുമായിരുന്നു.ഗ്രാമത്തിന്റെ വിശുദ്ധിയുടെ അടയാളമായി എല്ലാ നാട്ടിലും കാണുമായിരുന്നു അന്നൊക്കെ ഓരോ ആൽത്തറകളെങ്കിലും. ഗ്രാമശുദ്ധിയുടെ പ്രതീകമായിരുന്ന വയലുകളെല്ലാം ഇന്ന് നികത്തപ്പെട്ടിരിക്കുന്നു.ആൽത്തറയോ, ആൽമരത്തിന്റെ ശീതളച്ഛായയോ എങ്ങും കണികാണാൻ പോലുമില്ല.കൊയ്ത്തൊഴിഞ്ഞ പാടങ്ങൾ കാൽപ്പന്തുകളിയുടെ ആരവമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. ജാതിമതഭേദമന്യേയുള്ള കൂട്ടംചേരലുകളായിരുന്നു അന്നത്തെ അൽത്തറകളിലേത്.രാഷ്ട്രീയമോ ജാതിയോ മതമോ ഗ്രാമവാസികൾ തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നില്ല.വിഭിന്നമായ പാരമ്പര്യങ്ങളെ തനിമവിടാതെ ചേർത്തുപിടിക്കുമ്പോഴും കാലാതിവർത്തിയായ പാരസ്പര്യം കൊണ്ട് ജാതിമതദേശഭേദമില്ലാതെ കേരളീയമെന്ന ഒറ്റവികാരത്തിൽ ഒരുമിപ്പിക്കുന്നതായിരുന്നു ഈ കൂട്ടം ചേരലുകൾ. ഇത്തരം കൂട്ടായ്മകൾ എന്നും ആദരിക്കപ്പെടേണ്ടതാണ്.ജാതിക്കും മതത്തിനും വെറുപ്പിന്റെ വിതരണത്തിനും വേണ്ടിയുള്ള സൈബറിടങ്ങളിലെ കൂട്ടംകൂടലുകൾ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും പാരസ്പര്യത്തിനും വൻതോതിൽ വെല്ലുവിളി ഉയർത്തുന്ന സമകാലിക സന്ദർഭത്തിൽ പ്രത്യേകിച്ചും.
Read More » -
India
അധികാരത്തിലെത്തിയാൽ സൗജന്യ വൈദ്യുതിയും, പെൻഷനും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ പ്രഖ്യാപനം
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിമാചൽ പ്രദേശിൽ ആംആദ്മി പാർട്ടിയുടെ ശൈലി അനുകരിച്ച് കോൺഗ്രസ്. അധികാരത്തിലെത്തിയാൽ സൗജന്യ വൈദ്യുതിയും 18 വയസിനും 60 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായവും നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. എഎപിയുടെ ശൈലി ദേശീയതലത്തിൽ വലിയ ചർച്ചയാവുന്നതിനിടയിലാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ പ്രഖ്യാപനം. ഡല്‍ഹിയില്‍ നടപ്പിലാക്കിയ സൗജന്യ വൈദ്യുതിക്കും വെള്ളത്തിനും പുറമെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വന്‍ മുന്നേറ്റം എഎപി വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും ജോലി, തൊഴില്‍ രഹിത വേതനം തുടങ്ങിയ വാഗ്ദാനവുമായി എഎപി രംഗത്തെത്തിയിരുന്നു.
Read More » -
NEWS
റാന്നി ഔട്ടർ റിങ് റോഡ് വഴി കെഎസ്ആർടിസി ഗ്രാമവണ്ടികൾ തുടങ്ങണമെന്ന് ആവശ്യം
റാന്നി : കോടികൾ ചെലവിട്ട് ഉന്നതനിലവാരത്തിൽ വികസിപ്പിച്ച റാന്നി ഔട്ടർ റിങ് റോഡ് വഴി കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം. ചെല്ലക്കാട്-പൂഴിക്കുന്ന്, പുള്ളോലി-നെല്ലിക്കമൺ, ഉന്നക്കാവ്-പൂമല എന്നീ ഗ്രാമീണ റോഡുകൾ വികസിപ്പിച്ചാണ് ഔട്ടർ റിങ് റോഡ് നിർമ്മിച്ചിരിക്കുന്നത്.ഇതിൽ ഏറിയ പങ്കും അങ്ങാടി പഞ്ചായത്തിന് കീഴിൽ വരുന്ന പ്രദേശങ്ങളാണ്.അതിനാൽത്തന്നെ അങ്ങാടി പഞ്ചായത്താണ് ഇതിന് മുൻകൈ എടുക്കേണ്ടത്. പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവീസാണ് ’ഗ്രാമവണ്ടി’. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കെഎസ്ആർടിസി ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.ബസുകളുടെ ഇന്ധന ചെലവും ജീവനക്കാരുടെ താമസ ചെലവും തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം എന്നാണ് നിബന്ധന.
Read More » -
LIFE
ഐഎഫ്എഫ്കെ ഡിസംബറില്‍
27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് സീസണുകളും സാധാരണയില്‍ നിന്നും വിഭിന്നമായാണ് സംഘടിപ്പിക്കപ്പെട്ടത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു മേള. ഇത്തവണ വീണ്ടും ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്എഫ്കെയ്ക്കായി ഒരുക്കുന്നത്. ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്.…
Read More » -
Local
(no title)
സംസ്ഥാനത്ത് വെള്ളിവരെ വ്യാപക മഴയ്‌ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യത സംസ്ഥാനത്ത് വടക്കൻ ജില്ലകളിലും മലയോര പ്രദേശങ്ങളിലും മഴ തുടരുന്നു. വെള്ളിവരെ വ്യാപക മഴയ്‌ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം ഒഡിഷ, ഛത്തീസ്‌ഗഢ് മേഖലയിലൂടെ സഞ്ചരിച്ച് ചൊവ്വയോടെ തീവ്ര ന്യൂനമർദമാകും. തെക്കൻ മഹാരാഷ്ട്ര തീരംമുതൽ കർണാടക തീരംവരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. ഇവയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴയ്‌ക്ക് കാരണം. ചൊവ്വ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധൻ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മലയോരമേഖലയിൽ ജാഗ്രത തുടരണം. കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മീൻപിടിത്തം പാടില്ല. കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്. നിലവിൽ 254 ക്യാമ്പിലായി 11,229 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരെ 48 വീട് പൂർണമായും 390 വീട് ഭാഗികമായും തകർന്നു.
Read More »