Month: July 2022
-
LIFE
മാര്‍ ബസേലിയോസ് ദയറായ്ക്ക് അനുഗ്രഹനിമിഷം; സഭാ ചരിത്രത്തില്‍ അദ്യമായി ഒരേ ആശ്രമത്തില്‍നിന്ന് മൂന്നുപേര്‍ ഒരുമിച്ച് മേല്‍പ്പട്ടസ്ഥാനം സ്വീകരിച്ചു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അഭിഷേകം ചെയ്യപ്പെട്ട ഏഴുപേരില്‍ മൂന്നുപേരും കോട്ടയം ഭദ്രാസനത്തില്‍നിന്ന് പഠിച്ചിറങ്ങിയവര്‍. സഖറിയാസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവരാണ് കോട്ടയം ഭദ്രാസനത്തിന്റെ ഭാഗമായി പഠിച്ചിറങ്ങിയത്. ഇവര്‍ മൂന്നു പേരും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായിലെ അംഗങ്ങളും കാലം ചെയ്ത കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ ശിഷ്യന്‍മാരുമായിരുന്നു. സഭയുടെ ചരിത്രത്തില്‍ ഒരു ആശ്രമത്തില്‍നിന്ന് ഒന്നിലധികം പേര്‍ ഒരുമിച്ച് മെത്രാന്‍മാരാകുന്നത് ആദ്യമാണ്. ആലപ്പുഴ പുല്ലേപ്പറമ്പില്‍ പരേതനായ തോമസ് ചാക്കോയുടെയും അന്നമ്മയുടെയും മകനാണ് തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത. കോട്ടയം ഭദ്രാസനത്തിലെ ചേന്നങ്കരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്.ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും കോട്ടയം െവെദിക സെമിനാരിയില്‍ വച്ച് ശെമ്മാശപട്ടവും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ വച്ച് പൂര്‍ണ ശെമ്മാശപട്ടവും സ്വീകരിച്ചത്. ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത തുമ്പമണ്‍ ചെന്നീര്‍ക്കരയില്‍ കിഴക്കേമണ്ണില്‍ വീട്ടില്‍…
Read More » -
Crime
കളമശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീറടക്കം മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ. കോടതി. സാബിര്‍ ബുഹാരി, താജുദ്ദീന്‍ എന്നിവരാണു മറ്റ് പ്രതികള്‍. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ തമിഴ്നാട് സര്‍ക്കാര്‍ ജയിലിലടച്ചതിനു പ്രതികാരമായാണു തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ചതെന്നാണു കുറ്റപത്രം. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. 2005 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു സംഭവം. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. 2010-ല്‍ മഅദനിയുടെ ഭാര്യ സൂഫിയ ഉള്‍പ്പെടെ 13 പേരെ പ്രതികളാക്കി എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ കേസിന്റെ വിസ്താരം പൂര്‍ത്തായാകും മുമ്പ് നസീര്‍ ഉള്‍പ്പെട മൂന്ന് പ്രതികള്‍ കുറ്റമേല്‍ക്കുന്നതായി കോടതിയെ അറിയിച്ചു. ബസ് കത്തിക്കല്‍ കേസിലടക്കം നിരവധി വര്‍ഷം റിമാന്‍ഡില്‍ കഴിഞ്ഞതു ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്ന നിയമോപദേശപ്രകാരമാണു കുറ്റസമ്മതമെന്നാണു സൂചന. കേസിലെ മറ്റൊരു പ്രതി അനൂപും നേരത്തേ കുറ്റം…
Read More » -
LIFE
മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയ ഏഴു മെത്രാപ്പോലീത്തമാര്‍ കൂടി അഭിഷിക്തരായി
കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയ ഏഴു മെത്രാപ്പോലീത്തമാര്‍ കൂടി അഭിഷിക്തരായി. ചരിത്ര പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ എബ്രഹാം മാര്‍ സ്തേഫാനോസ് (ഫാ. എബ്രഹാം തോമസ്), തോമസ് മാര്‍ ഇവാനിയോസ് (ഫാ.പി. സി തോമസ്), ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് (ഫാ വര്‍ഗീസ് ജോഷ്വാ). ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ്, (ഫാ. വിനോദ് ജോര്‍ജ്) ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് (കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍), ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് (ഫാ. റെജി ഗീവര്‍ഗീസ്),സഖറിയാ മാര്‍ സേവേറിയോസ് ( ഫാ. സഖറിയാ െനെനാന്‍) എന്നിവരാണ് അഭിഷിക്തരായത്. വിശുദ്ധ കുര്‍ബ്ബാന മധ്യേ ആരംഭിച്ച സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. രണ്ടു ഭാഗങ്ങളായിട്ടുളള ശുശ്രൂഷയില്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ(സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ കാതോലിക്കാ ബാവായ്ക്കു സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു പട്ടത്വ പ്രഖ്യാപനം…
Read More » -
India
കൊച്ചിയുടെ പുത്രന്‍ ഇനി രാജ്യത്തിന്റെ കരുത്ത്; വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി
കൊച്ചി: ആധുനിക സജ്ജീകരണങ്ങളോടെ കൊച്ചിന്‍ ഷിപ്യാര്‍ഡ് നിര്‍മിച്ച വിമാനവാഹിനി യുദ്ധക്കപ്പല്‍ വിക്രാന്ത് നാവികസേനയ്ക്കു കൈമാറി. വിവിധ ഘട്ടങ്ങളിലായി നിരവധി കടല്‍പരീക്ഷണങ്ങള്‍ നടത്തിയശേഷമാണ് കപ്പല്‍ സേനയ്ക്കു കൈമാറിയത്. കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാനില്‍ നിന്ന് നേവി അധികൃതര്‍ കപ്പല്‍ ഏറ്റുവാങ്ങി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന അടുത്തമാസം ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകുന്നതോടെ വിക്രാന്ത് ഐ.എന്‍.എസ്. വിക്രാന്ത് ആകും. The successful delivery of Indigenous Aircraft Carrier Vikrant by Cochin Shipyard is a historic achievement. Read More Here: https://t.co/8C55J46veH pic.twitter.com/ulA5q4ciag — A. Bharat Bhushan Babu (@SpokespersonMoD) July 28, 2022 ഇന്ത്യന്‍ നാവികസേനയുടെ ശക്തനായ പോരാളിയാകാന്‍ കഴിയും വിധമാണ് കൊച്ചി കപ്പല്‍ശാല വിക്രാന്തിനെ തയാറാക്കിയിരിക്കുന്നത്. 262 മീറ്ററാണ് കപ്പലിന്റെ നീളം. നാലു ഗ്യാസ് ടര്‍ബൈനുകളില്‍ നിന്നുള്ള 88 മെഗാവാട്ട് വൈദ്യുതിയാണ് കപ്പലിന്റെ ഊര്‍ജസ്രോതസ്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈലാണ് വേഗത. 30 വിമാനങ്ങള്‍ ഒരേസമയം…
Read More » -
Crime
ഞൊടിയിടയില്‍ ഇരുനിലവീട് ഒരുനിലവീടായി: ഇടിഞ്ഞുതാണ വീട്ടില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു; വയോധികനായ മുത്തച്ഛന്‍ ആശുപത്രിയില്‍
മൂവാറ്റുപുഴ: ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് വിദ്യാര്‍ഥി മരിച്ചു. സൗത്ത് പരത്തുവയലി പടി കണിയാശേരി കാവില്‍ തോട്ടം ഇല്ലം ഈശ്വരന്‍ നമ്പൂതിരിയുടെ മകന്‍ ഹരി നാരായണന്‍ (കണ്ണന്‍-13) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഈശ്വരന്‍ നമ്പൂതിരിയുടെ പിതാവ് നാരായണന്‍ നമ്പൂതിരി (90) യെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.30 നായിരുന്നു അപകടമുണ്ടായത്. വലിയ മുഴക്കത്തിനു പിന്നാലെ ഞൊടിയിടയില്‍ ഇരുനില വീട് ഒരു നില വീടായി മാറുകയായിരുന്നു. അപകട സമയത്ത് 6 പേരാണ് വീട്ടിലുണ്ടായിരുന്നത്. വലിയ മുഴക്കം കേട്ടതോടെ ഇതില്‍ നാലുപേര്‍ പുറത്തിറങ്ങി. എന്നാല്‍ താഴത്തെ നിലയിലുള്ള മുറിയില്‍ കിടക്കുകയായിരുന്നു ഹരി നാരായണനും നാരായണന്‍ നമ്പൂതിരിയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വിവരം അഗ്‌നിശമന സേനയെ അറിയിച്ചു. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ സാഹസികമായാണ് വീടിനകത്ത് കുടുങ്ങിയ ഇരുവരേയും പുറത്ത് എടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹരി നാരായണന്‍ മരിച്ചു.…
Read More » -
Crime
വീടിന്റെ സീലിങ് ജോലികള്‍ക്കിടെ ഡ്രില്ലിങ് മെഷീനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
കോട്ടയം: വീടിന്റെ സീലിങ് ജോലികള്‍ക്കിടെ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് ഷോക്കേറ്റു മരിച്ചു. ഉത്തര്‍പ്രദേശ് സിദ്ധാനഗര്‍ സ്വദേശിയായ ധര്‍മ്മേന്ദര്‍ (34) ആണു മരിച്ചത്. ഇന്നലെ രാവിലെ 10.15 നാണ് സംഭവം. മറിയപ്പള്ളിയിലെ മുട്ടത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഉപകരാര്‍ നല്‍കിയിരുന്ന കരാറുകാരന്റെ തൊഴിലാളിയായിരുന്നു ധര്‍മ്മേന്ദര്‍. രാവിലെയോടെയാണ് ഇയാള്‍ സീലിങ് ജോലികള്‍ക്കായി ഇവിടെ എത്തിയത്. ജോലിക്കിടെ ഡ്രില്ലിങ് മെഷീനില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ഉടന്‍തന്നെ ധര്‍മ്മേന്ദറിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചിങ്ങവനം പൊലീസില്‍ വിവരം അറിയിച്ചു. ചിങ്ങവനം പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ജില്ല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്കു അയയ്ക്കും.
Read More » -
NEWS
ശിവഗിരി മഠത്തിലെ സ്വാമി സഹജാനന്ദ സമാധിയായി
വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം അംഗം സ്വാമി സഹജാനന്ദ (88) സമാധിയായി. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വദേശിയായ സ്വാമി സന്യാസ ദീക്ഷ സ്വീകരിച്ചിട്ട് 45 വര്‍ഷമായി. ശിവഗിരി മഠത്തിലെ അവസാനത്തെ മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ ശിഷ്യത്വം സ്വീകരിച്ച സ്വാമി സഹജാനന്ദ ദീര്‍ഘ കാലമായി ശിവഗിരിയില്‍ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ആലുവ അദ്വൈതാശ്രമം, എറണാകുളം ശങ്കരാനന്ദ ആശ്രമം, കര്‍ണാടകയിലെ ശാന്താനന്ദ ആശ്രമം എന്നിവിടങ്ങളില്‍ സെക്രട്ടറിയായി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ശിവഗിരിയിലെ പൊതുദര്‍ശനത്തിനും മറ്റ് ചടങ്ങുകള്‍ക്കും ശേഷം വൈകിട്ടോടെ ശിവഗിരിയിലെ സമാധിപറമ്പില്‍ സമാധി ഇരുത്തല്‍ ചടങ്ങുകള്‍ നടന്നു.
Read More » -
India
പ്രഭാതസവാരിക്കിറങ്ങിയ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊന്നകേസില്‍ പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ അടുത്തയാഴ്ച
റാഞ്ചി: പ്രഭാതസവാരിക്കിറങ്ങിയ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്നു സി.ബി.ഐ. പ്രത്യേകകോടതി. ഇവര്‍ക്കുള്ള ശിക്ഷ അടുത്തയാഴ്ച വിധിക്കും. ഝാര്‍ഖണ്ഡില്‍ 2021 ജൂലൈ 28-നു പുലര്‍ച്ചെ അഞ്ചിനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദ് (49) ഓട്ടോറിക്ഷയിടിച്ച് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മതിയായ വീതിയുള്ള റോഡിന്റെ ഓരം ചേര്‍ന്ന് നടന്ന ഉത്തമിനെ പിന്നില്‍നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തിയശേഷം നിര്‍ത്താതെ പോകുന്നതു സി.സി. ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഓട്ടോ ഓടിച്ചിരുന്ന രാഹുല്‍ വെര്‍മയും സഹായി ലഖന്‍ വെര്‍മയും ഒരുമാസത്തിനുശേഷം അറസ്റ്റിലായിരുന്നു. ധന്‍ബാദിലെ മാഫിയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ആളാണ് ജഡ്ജി ഉത്തം ആനന്ദ്. ഒരു എം.എല്‍.എയുടെ വിശ്വസ്തന്‍ ഉള്‍പ്പെട്ട കൊലപാതകക്കേസില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കൂടാതെ രണ്ട് അധോലോകസംഘാംഗങ്ങള്‍ക്കു ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. ഇത്തരം കേസുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ മരണം സാധാരണ അപകടമല്ലെന്ന് വാദം ഉയര്‍ന്നിരുന്നു. ജഡ്ജിയുടെ ദുരൂഹമരണം വിവാദമായതിനെത്തുടര്‍ന്ന് രണ്ടുദിവസത്തിനകം സുപ്രീം കോടതി സ്വമേധയാ…
Read More » -
Crime
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം; ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പിഴ ചുമത്തിയതായി പോലീസ്
അബുദാബി: ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 105,300 പേര്‍ക്കെതിരെ നടപടിയെടുത്തതായി അബുദാബി പോലീസ് അറിയിച്ചു. ഈ വര്‍ഷം ആറുമാസത്തിനിടെയാണ് ഇത്രയും പേര്‍ക്ക് പിഴ ചുമത്തിയത്. ഡ്രൈവിങിനിടെ ഫോണ്‍ കയ്യില്‍ പിടിച്ച് സംസാരിക്കുക, മെസേജ് അയയ്ക്കുക, സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്യുക, ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുക, ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുക്കുക എന്നിവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. ഓരോരുത്തരുടെയും നിയമലംഘനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയാണ് പിഴ ചുമത്തിയതെന്ന് അബുദാബി ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ദാഹി അല്‍ ഹുമിരി പറഞ്ഞു. 800 ദിര്‍ഹമാണ് ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ചുമത്തിയ പിഴ. ലൈസന്‍സില്‍ നാല് ബ്ലാക് മാര്‍ക്കും രേഖപ്പെടുത്തും. സീറ്റ്‌ബെല്‍റ്റ്, അമിതവേഗത എന്നിവയും സ്മാര്‍ട് പട്രോളിന്റെ പിടിയില്‍ വീഴും. ക്യാമറയും ആധുനിക റഡാറുകളും ഘടിപ്പിച്ച സ്മാര്‍ട് പട്രോള്‍ വാഹനങ്ങളിലൂടെ നിയമലംഘനം കണ്ടെത്തുമ്പോള്‍ തന്നെ പിഴ ഈടാക്കി ആ വിവരം ഡ്രൈവര്‍മാര്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാക്കും.
Read More »