കോട്ടയം: വീടിന്റെ സീലിങ് ജോലികള്‍ക്കിടെ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് ഷോക്കേറ്റു മരിച്ചു. ഉത്തര്‍പ്രദേശ് സിദ്ധാനഗര്‍ സ്വദേശിയായ ധര്‍മ്മേന്ദര്‍ (34) ആണു മരിച്ചത്. ഇന്നലെ രാവിലെ 10.15 നാണ് സംഭവം. മറിയപ്പള്ളിയിലെ മുട്ടത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഉപകരാര്‍ നല്‍കിയിരുന്ന കരാറുകാരന്റെ തൊഴിലാളിയായിരുന്നു ധര്‍മ്മേന്ദര്‍.
രാവിലെയോടെയാണ് ഇയാള്‍ സീലിങ് ജോലികള്‍ക്കായി ഇവിടെ എത്തിയത്. ജോലിക്കിടെ ഡ്രില്ലിങ് മെഷീനില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ഉടന്‍തന്നെ ധര്‍മ്മേന്ദറിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചിങ്ങവനം പൊലീസില്‍ വിവരം അറിയിച്ചു. ചിങ്ങവനം പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ജില്ല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്കു അയയ്ക്കും.