NEWS

ശിവഗിരി മഠത്തിലെ സ്വാമി സഹജാനന്ദ സമാധിയായി

വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം അംഗം സ്വാമി സഹജാനന്ദ (88) സമാധിയായി. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കോഴിക്കോട് സ്വദേശിയായ സ്വാമി സന്യാസ ദീക്ഷ സ്വീകരിച്ചിട്ട് 45 വര്‍ഷമായി. ശിവഗിരി മഠത്തിലെ അവസാനത്തെ മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ ശിഷ്യത്വം സ്വീകരിച്ച സ്വാമി സഹജാനന്ദ ദീര്‍ഘ കാലമായി ശിവഗിരിയില്‍ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.

ആലുവ അദ്വൈതാശ്രമം, എറണാകുളം ശങ്കരാനന്ദ ആശ്രമം, കര്‍ണാടകയിലെ ശാന്താനന്ദ ആശ്രമം എന്നിവിടങ്ങളില്‍ സെക്രട്ടറിയായി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ശിവഗിരിയിലെ പൊതുദര്‍ശനത്തിനും മറ്റ് ചടങ്ങുകള്‍ക്കും ശേഷം വൈകിട്ടോടെ ശിവഗിരിയിലെ സമാധിപറമ്പില്‍ സമാധി ഇരുത്തല്‍ ചടങ്ങുകള്‍ നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: