LIFESocial Media

വാട്‌സ്ആപ്പ് സക്കര്‍ബര്‍ഗിന്റെ അറുക്കപ്പെടാനുള്ള കുഞ്ഞാടോ ?

ണം ലഭിക്കുന്നില്ല എന്നതാണല്ലോ വാട്ട്സ്ആപ്പില്‍ സക്കര്‍ബര്‍ഗിന് താല്‍പ്പര്യം കുറയാനുള്ള പ്രധാനകാരണം. എന്നാല്‍ സന്ദേശ കൈമാറ്റ ആപ്പില്‍ നിന്നും പണം കണ്ടെത്താന്‍ അത്രയും ബുദ്ധിമുട്ടാണോ?. ചൈനക്കാര്‍ അത് പറയില്ല. ടെൻസെന്‍റ് നടത്തുന്ന ചൈനയിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വീചാറ്റ്.   2022 ജൂണിൽ മാത്രം 500 മില്യണ്‍ ഡോളര്‍ വരുമാനമാണ് ഈ ആപ്പ് ഉണ്ടാക്കിയതെന്നാണ് കണക്കുകള്‍ പറയുന്നത്. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറിന്‍റെ കണക്കുകള്‍ അനുസരിച്ചാണ് ഇത്.  പേയ്‌മെന്റുകൾ, പരസ്യം ചെയ്യൽ, ഗെയിം ഗേറ്റ് വേ എന്നീ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ ആപ്പ് പണം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈനയ്ക്ക് പുറത്ത് വളരെക്കുറച്ച് സ്വാദീനമുള്ള വീചാറ്റ് ഇത്രയും തുകയുണ്ടാക്കുന്നുണ്ടെങ്കില്‍ ലോക വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വാട്ട്സ്ആപ്പിന് അത് സാധിക്കേണ്ടതല്ലെ എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇതിനുള്ള ഉത്തരം എന്തിനാണ് സക്കര്‍ബര്‍ഗ് വാട്ട്സ്ആപ്പ് വാങ്ങിയത് എന്നതിലാണ് കിടക്കുന്നത്. വാട്ട്സ്ആപ്പ് ഏറ്റെടുക്കല്‍ 2014 മുതല്‍ ഒരു നിയമപ്രശ്നമായി അമേരിക്കയിലെ വിവിധ നിയമഫോറങ്ങളില്‍ വന്നിട്ടുണ്ട്. ഇവിടുത്തെ വാദങ്ങള്‍ എല്ലാം ഉദ്ധരിച്ചാല്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം  വാട്ട്‌സ്ആപ്പ്  വാങ്ങാനുള്ള സക്കർബർഗിന്റെ പ്രാഥമിക പ്രചോദനം ഒരു മത്സര ഭീഷണി ഒഴിവാക്കുക എന്നതായിരുന്നു.

Signature-ad

വാട്ട്സ്ആപ്പ് സ്വതന്ത്ര്യമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത്  ഫേസ്ബുക്കിന്റെ ബിസിനസ്സിനെ വാട്ട്‌സ്ആപ്പ് എങ്ങനെ ഭീഷണിയാകുമെന്നതില്‍ ഫേസ്ബുക്ക് ഉന്നതങ്ങളില്‍ കടുത്ത ആശങ്കയുണ്ടായിരുന്നു. അതിനെ എങ്ങനെ നേരിടാം എന്ന ചിന്തയില്‍ നിന്നാണ് അതിനെ വാങ്ങുക എന്നതിലേക്ക് ഫേസ്ബുക്ക് എത്തിയത്. എതിരാളിയെ സ്വന്തം വരുതിയില്‍ ആക്കിയ ഫേസ്ബുക്കിന് പിന്നീട് കുറേക്കാലം ഇതിനെ എന്ത് ചെയ്യാം എന്നതില്‍ പദ്ധതികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പലപ്പോഴും തങ്ങളുടെ കൈയ്യിലെ പ്രോഡക്ടിന്‍റെ മൂല്യം മനസിലാക്കി വാട്ട്സ്ആപ്പിനോട് പെരുമാറിയ ഒരു നല്ല മാതൃകമ്പനിയല്ല ഫേസ്ബുക്ക് എന്ന് ബ്ലൂംബെര്‍ഗിന്‍റെ പാര്‍മി ഓല്‍സണ്‍ ഏറ്റവും പുതിയ ലേഖനത്തില്‍ ചൂണ്ടികാണിക്കുന്നു. അതിനാല്‍ തന്നെ വാട്ട്സ്ആപ്പില്‍ നിന്നും പണം സമ്പാദിക്കണം എന്നതിനായി ഫേസ്ബുക്ക് ചെയ്ത ശ്രമങ്ങള്‍ എത്രത്തോളം ആത്മാര്‍ത്ഥമായും സമര്‍ത്ഥമായി ചെയ്തതാണ് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വാട്ട്സ്ആപ്പിന്‍റെ സ്ഥാപക അംഗങ്ങള്‍ പലരും ഫേസ്ബുക്ക് അല്ലെങ്കില്‍ ഇപ്പോള്‍ മെറ്റ നിയന്ത്രിത വാട്ട്സ്ആപ്പില്‍ നിന്നും വിടവാങ്ങിയതും ഇതിനോട് കൂട്ടിവായിക്കാം.

Back to top button
error: