Month: July 2022

  • NEWS

    ലോട്ടറി അടിച്ചാലും വിടില്ല !!

    തിരുവനന്തപുരം: ഇനിമുതൽ ലോട്ടറിയടിച്ച് കിട്ടുന്ന തുക വാങ്ങി തോന്നിയതുപോലെ ചെലവാക്കാമെന്ന് വിചാരിക്കണ്ട.സമ്മാനമായി കിട്ടിയ പണം എങ്ങനെ കെകാര്യം ചെയ്യാമെന്ന് വിജയികളെ ലോട്ടറിവകുപ്പ് തന്നെ പഠിപ്പിക്കും. ഇതിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസിൽ പങ്കെടുക്കണം. പണം ധൂർത്തടിക്കാതെ എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കാമെന്നാണ്  പഠിപ്പിക്കുന്നത്. എല്ലാ ലോട്ടറി വിജയികളെയും ‘ ധനമാനേജ്മെന്റ്’ പഠിപ്പിക്കാനാണ് ലോട്ടറിവകുപ്പിന്റെ തീരുമാനം. ഇത്തവണത്തെ ഓണം ബംപർ വിജയികൾക്ക് ആദ്യ ക്ലാസ് നൽകാനാകുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. വിവിധ നിക്ഷേപ പദ്ധതികൾ, നികുതി ഘടന തുടങ്ങിയവയെക്കുറിച്ചെല്ലാം പഠിപ്പിക്കും. പാഠ്യപദ്ധതി ഒരു മാസത്തിനുള്ളിൽ തയ്യാറാകും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലായിരിക്കും ക്ലാസ്. ഒരുദിവസത്തെ ബോധവത്കരണ ക്ലാസാണ് ലക്ഷ്യം. ബുക്ക് ലെറ്റുകളും വിതരണംചെയ്യും. ലോട്ടറിയടിക്കുന്നവരിൽ ഏറിയപങ്കും സാധാരണക്കാരാണ്. വൻതുക സമ്മാനം കിട്ടിയിട്ടും അനാവശ്യമായി ചെലവഴിച്ച് സാമ്പത്തിക പ്രതിസന്ധിയിലായ ഒട്ടേറെ സംഭവങ്ങളുണ്ട്. എങ്ങനെ സുരക്ഷിതമായി പണം നിക്ഷേപിക്കാമെന്ന് ധാരണയില്ലാത്തതാണ് പ്രശ്നം. ഇക്കാര്യത്തിൽ മാർഗനിർദേശം നൽകുകയാണ് ലക്ഷ്യമെന്ന് ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ പറഞ്ഞു.…

    Read More »
  • NEWS

    ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകൻ അറസ്റ്റിൽ

    കാസർകോട്: ഏഴാംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പദ്രെ വാണിനഗറിലെ കരുണാകരപൂജാരിയെ(42)യാണ് ബദിയടുക്ക പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.മറ്റുചില കുട്ടികളെയും ഇയാൾ ഇത്തരത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതിയുണ്ട്.

    Read More »
  • NEWS

    നാലര വയസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപികയുടെ ഭർത്താവ് അറസ്റ്റിൽ

    പത്തനംതിട്ട: അക്ഷരം പഠിക്കാനെത്തിയ നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആശാട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. കൊടുമണ്‍ രണ്ടാംകുറ്റി ലതാഭവനില്‍ വിദ്യാധരനാണ് (69) പിടിയിലായത്. തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്‌ചയാണ് ഇയാളെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    പരിഭ്രാന്തി പരത്തി ട്രെയിനിൽ പാമ്പ്

    കോഴിക്കോട്: തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്‌പ്രസില്‍ പാമ്ബിനെ കണ്ടെത്തിയത് പരിഭ്രാന്തിക്കിടയാക്കി.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ട്രെയിന്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പാമ്ബിനെ കണ്ടത്. എസ് 5 സ്ലീപ്പര്‍ കംപാര്‍ട്‌മെന്‍റിലെ 28, 31 ബെര്‍ത്തുകള്‍ക്കു സമീപമാണ് ആദ്യം പാമ്ബിനെ കണ്ടത്.തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും പാമ്ബിനെ കണ്ടെത്താനായില്ല. പിന്നീട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ ടിടിഇ തന്നെ പാമ്ബിനെ പിടികൂടിയതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്.

    Read More »
  • Local

    ഹൈറേഞ്ചിൽ അതിശക്തമായ മഴ, കുമളിയിൽ രാത്രി മൂന്നിടത്ത് ഉരുൾപൊട്ടി; വീടുകളിൽ വെള്ളം കയറി

    കിഴക്കൻ മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് തമിഴ്നാട് കേരള അതിർത്തിയായ കുമളിയോടു ചേർന്ന് മൂന്നിടത്ത് ഉരുൾപൊട്ടി. ഇന്നലെ രാത്രിയാണ് സംഭവം. ഇതേ തുടർന്ന് കുമളി ടൗണിൽ വെള്ളം കയറി. കൊല്ലംപട്ടട , കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. നിരവധി വീടുകളിൽ വെള്ളം കയറി. ഏക്കർ കണക്കിന് കൃഷിനശിച്ചു. ആർക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടക്കുന്നുണ്ട്. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് കുമളി- വണ്ടിപ്പെരിയാർ പ്രദേശത്ത് അതിശക്തമായ മഴ പെയ്‌തത്. വണ്ടിപ്പെരിയാറ്റിൽ ദേശീയപാതയിൽ വെള്ളം കയറി. ചോറ്റുപാറ തോട്ടിൽ എട്ട് അടിയോളം വെള്ളം ഉയർന്നു. രാത്രി വൈകിയും ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.

    Read More »
  • NEWS

    യു.എ.ഇയിൽ കനത്ത മഴ, വെള്ളപ്പൊക്കം; ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുമതി

    അബൂദബി:  കനത്ത മഴയെ തുടര്‍ന്ന് യു.എ.ഇയില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി അധികൃതര്‍. കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിലാണ് അവശ്യ വിഭാഗങ്ങളില്‍ പെടാത്ത ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സംബന്ധിച്ച ക്രമീകരണങ്ങള്‍ വരുത്താന്‍ യു.എ.ഇ ക്യാബിനറ്റ് എല്ലാ ഫെഡറല്‍ വകുപ്പുകളോടും ആവശ്യപ്പെട്ടു. ഒപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം ഇത് സംബന്ധിച്ച നോടീസ് നല്‍കി. മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ പ്രത്യേക ഇളവ് അനുവദിക്കുന്നത്. സ്വകാര്യ മേഖലയ്ക്കും ഇത് ബാധകമാണ്. അവശ്യ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ താമസ സ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന സമയം കൂടി ജോലി സമയമാക്കി കണക്കാക്കും. അസാധാരണമായ അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ വിഭാഗങ്ങളുടെ താത്പര്യം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും അറിയിപ്പില്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ്, പൊലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് സുരക്ഷാ വിഭാഗങ്ങള്‍, ജനങ്ങളുടെ വസ്തുകവകകള്‍ക്കും…

    Read More »
  • Crime

    കോട്ടയം എം.പിയുടെ വീട്ടില്‍ മോഷണശ്രമം

    കോട്ടയം: എസ്.എച്ച്. മൗണ്ടിലെ തോമസ് ചാഴികാടന്‍ എം.പിയുടെ വീട്ടില്‍ മോഷണ ശ്രമം. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. എം.പിയുടെ ഭാര്യ ആന്‍ തോമസ് മാത്രമാണു ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീട്ടിന്റെ ജനല്‍ച്ചില്ല് ഇടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടു ഭാര്യ എത്തിയപ്പോള്‍ ഒരാള്‍ മതില്‍ ചാടി രക്ഷപെട്ടതായി പറയുന്നു. കാറിന്റെ ഡോര്‍ പൂട്ടിയിരുന്നില്ല. കാറിന്റെ ഡാഷിലെ പേപ്പറുകള്‍ വലിച്ചു വാരിയിട്ടനിലയിലായിരുന്നു. കാറില്‍ നിന്നു വീടിന്റെ താക്കോല്‍ എടുത്തു വീട് തുറക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. ജനല്‍ കുത്തിത്തുറക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മുറ്റത്തുള്ള പ്ലാസ്റ്റിക് ടാങ്കില്‍ കയറി രണ്ടാം നിലയിലേക്കു കയറാന്‍ ശ്രമിച്ചതിന്റെ പാടുകളും കണ്ടെത്തി. സമീപത്തെ സിസി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. എം.പി. യും ഭാര്യയും ഡല്‍ഹിയിലായിരുന്നു. മൂന്നു ദിവസം മുമ്പാണു ഭാര്യ നാട്ടിലെത്തിയത്. എം.പി. ഇപ്പോള്‍ യു.എസിലാണ്. വീട്ടില്‍ ആളില്ലെന്നു കരുതി മോഷണത്തിനെത്തിയതാകാമെന്നാണു നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നു…

    Read More »
  • Crime

    വീട് കയറി ആക്രമിച്ച കേസ്: ഒരു പ്രതിയും ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളും പിടിയില്‍

    മേലുകാവ്: വീട് കയറി ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ ഒളിവിലായിരുന്ന ഒരു പ്രതിയെ കൂടി പിടികുടി. മേലുകാവ് പാറശേരില്‍ സാജന്‍ സാമുവലിന്റെ വീട് കയറി അക്രമിച്ച കോതനല്ലൂര്‍ ഇടച്ചാലില്‍ വീട്ടില്‍ പക്കി സജി എന്ന് അറിയപ്പെടുന്ന സജി (45) യെയാണു മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മാഞ്ഞൂര്‍ കാഞ്ഞിരമുകളേല്‍ വീട്ടില്‍ ഭാസ്‌കരന്‍ മകന്‍ രാജു(45) വിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതേ കേസിലെ പ്രതികളായ സുധിമിന്‍ രാജ്, ജിജോ, അഫ്സല്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികുടിയിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ആക്രമണസംഘത്തില്‍ ഉണ്ടായിരുന്ന സജിയെ കൂടി പിടികൂടുകയായിരുന്നു. ഇയാള്‍ക്കു കടുത്തുരുത്തി, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവില്‍ ഉണ്ട്. പാലാ ഡിവൈ.എസ്.പി ഗിരീഷ് .പി.…

    Read More »
  • Crime

    വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

    ഈരാറ്റുപേട്ട: കഞ്ചാവുമായി യുവാവ് പിടിയില്‍. നടയ്ക്കല്‍ പത്താഴപ്പടി ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ അനസ് മകന്‍ അല്‍ത്താഫ് (20) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണു പത്താഴപ്പടി ഭാഗത്തു വച്ചു വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. ഇയാള്‍ക്കു കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് അറിയിച്ചു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഒ.ബാബു സെബാസ്റ്റിയന്‍, സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു വി.വി. സിവില്‍ പോലിസ് ഓഫീസര്‍മാരായ ജോബി ജോസഫ്, ശരത്കൃഷ്ണദേവ്, ജിനു. ജി നാഥ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്.

    Read More »
  • Crime

    അനധികൃത മദ്യവില്‍പ്പന: യുവാവ് അറസ്റ്റില്‍

    എരുമേലി: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. എരുമേലി പുഞ്ചവയല്‍ കോച്ചന്‍ജേരില്‍ വീട്ടല്‍ കെ.ജെ. അഭിലാഷ് (43) ആണ് പൊന്‍കുന്നം പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ തന്റെ ഓട്ടോറിക്ഷയില്‍ അനതികൃതമായി മദ്യം വില്‍പ്പന നടത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പരിശോധനയില്‍ ഇയാളുടെ ഓട്ടോറിക്ഷയില്‍നിന്നും ധാരാളം വിദേശ നിര്‍മ്മിത മദ്യവും കണ്ടെടുത്തു. ഓട്ടോറിക്ഷയുടെ പിന്‍വശം ക്യാബിനില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് ഇയാള്‍ മദ്യം സൂക്ഷിച്ചു വില്‍പ്പന നടത്തിയിരുന്നത്. പൊന്‍കുന്നം സബ് ഇന്‍സ്പെക്ടര്‍ നിസാര്‍. ടി.എച്ച്, സി.പി.ഓ. ബഷീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

    Read More »
Back to top button
error: