Month: July 2022
-
Health
കാറിലെ എ.സി. വിശ്രമം, അപകടമോ ?
പുറത്തെ ചൂട് അല്‍പ്പം കൂടുമ്പോള്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ കയറി, എ.സി. ഓണ്‍ ചെയ്ത് വിശ്രമിക്കുന്നവര്‍ ജാഗ്രെതെ… നിങ്ങള്‍ ക്ഷണിച്ചു വരുന്നത് അപകടം. കഴിഞ്ഞ ദിവസം പിതാവിന്റെ ചികിത്സാര്‍ഥം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ യുവാവ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് സമാന രീതിയിലുള്ള സംഭവമാണെന്നാണ് സൂചന. ഇതോടെയാണു, വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ചൂടു കാലാവസ്ഥയില്‍ എ.സി. ഓണ്‍ ചെയ്ത് കാറില്‍ വിശ്രമിക്കുന്നവര്‍ അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ഇവര്‍ പറയുന്നു. അപൂര്‍വമായി എ.സി വില്ലനാകുന്നത് മരണത്തിന് കാരണമാകും. എന്‍ജിന്‍ പ്രവര്‍ത്തിച്ചാണ് എ.സിയുടെ പ്രവര്‍ത്തനം. ഇതിനായി ഇന്ധനം പൂര്‍ണ ജ്വലനം നടന്നാല്‍ കാര്‍ബണ്‍ െഡെ ഓക്‌െസെഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാല്‍ അപൂര്‍ണമായ ജ്വലനം നടക്കുമ്പോള്‍ ഓക്‌സിജന്റെ അഭാവത്തില്‍ ചെറിയ അളവില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോ ഓക്‌െസെഡ് ഉണ്ടാവാനും സാധ്യത ഉണ്ട്. ഇതാണ് അപകടത്തിലേക്കു നയിക്കുന്നത്. ഇത്തരത്തിലുണ്ടാകുന്ന കാര്‍ബണ്‍ മോണോ ഓക്‌െസെഡ് എക്‌സ്‌ഹോസ്റ്റ് െപെപ്പില്‍ ഘടിപ്പിച്ച ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടര്‍ എന്ന സംവിധാനത്തിലൂടെ വിഷം…
Read More » -
Crime
മംഗളൂരുവിൽ വീണ്ടും കൊലപാതകം: യുവാവിനെ നാലംഗസംഘം വെട്ടിക്കൊന്നു
മംഗളൂരു: യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിൽ വീണ്ടും കൊലപാതകം. സൂറത് കലിൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്. മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ. ഇയാളുടെ കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്നും ഉടനെ ഫാസിലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് സാരമായ പരിക്കേറ്റ ഇയാൾ കൊല്ലപ്പെട്ടിരുന്നു. ഫാസിൽ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്നു എന്നാണ് സൂചന. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിൻ്റ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വ്യാപകമായി പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ ഇന്ന് പ്രവീണിൻ്റെ വീട് സന്ദര്‍ശിച്ച് ബെംഗളൂരിവിലേക്ക് മടങ്ങിപ്പോയതിന്…
Read More » -
Crime
ഇൻസ്റ്റൻ്റ് ലോണ്‍ ആപ്പിലൂടെ 300 കോടിയിലേറെ തട്ടിയ സംഘം മുംബൈ പൊലീസിൻ്റെ പിടിയിൽ
മുംബൈ: ഇൻസ്റ്റന്‍റ് ലോൺ ആപ്പിലൂടെ (Instant Loan App Fraud) തട്ടിപ്പ് നടത്തുന്ന വൻ സംഘത്തെ പിടികൂടി മുംബൈ പൊലീസ് (Mumbai Police). 300 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയ 14 അംഗ സംഘത്തെയാണ് പിടികൂടിയത്. ഇവർക്ക് ചൈനീസ് ബന്ധമുണ്ടെന്നാണ് അന്വേഷത്തിൽ കണ്ടെത്തിയത്. ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് മുംബൈയിലെ മലാഡിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണമാണ് വൻ റാക്കറ്റിലേക്ക് എത്തിയത്. ഹലോ ക്യാഷ് എന്ന ആപ്പിലൂടെയാണ് യുവാവ് പണമെടുത്തത്. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ യുവാവിൻ്റെ സംഘം ഹാക്ക് ചെയ്യുകയും മോര്‍ഫിംഗിലൂടെ നഗ്നചിത്രങ്ങൾ സൃഷ്ടിച്ച് കോണ്ടാക്ടിലുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. നാണക്കേടും നിരാശയും കാരണം യുവാവ് ആത്മഹത്യ ചെയ്തതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് ഇൻസ്റ്റൻ്റ് ആപ്പുകാരിലേക്ക് അന്വേഷണം നീണ്ടത്. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ മാസം ആന്ധ്രയിൽ നിന്ന് സുധാകർ റെഡ്ഡി എന്നൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ…
Read More » -
NEWS
ഭാര്യയുടെ വാഹനത്തിന് തീവെച്ച ഭര്‍ത്താവ് അറസ്റ്റിൽ
കൊല്ലം : പിണങ്ങിക്കഴിയുന്നതിനിടെ ഭാര്യയുടെ വാഹനത്തിന് തീവച്ച ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം കുലശ്ശേഖരപുരം ആദിനാട് സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. അഴീക്കല്‍ സ്വദേശിനിയായ യുവതിയും ഭർത്താവ് രാജേഷും തമ്മില്‍ ഒന്നര വര്‍ഷമായി അകന്നുകഴിയുകയാണ്. ഭര്‍ത്താവിന്റെ ശല്യം കാരണം പലപ്പോഴും യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇയാള്‍ പെട്രോളുമായി ഭാര്യവീട്ടിലെത്തിയത്. ശേഷം പെട്രോളൊഴിച്ച് സ്‌കൂട്ടറിന് തീവച്ചു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.സംഭവത്തിൽ സ്കൂട്ടറും വീടിന്റെ ഒരു ഭാഗവും കത്തിപ്പോയി.
Read More » -
NEWS
വില10 കോടി; അറിയാം രാഷ്ട്രപതിയുടെ വാഹനത്തിന്റെ പ്രത്യേകതകൾ
രാഷ്ട്രപതിയായി സ്ഥാനമേറ്റടുത്ത ദ്രൗപതി മുർമിന്റെ ആദ്യ യാത്ര മെഴ്സിഡീസ് ബെൻസ് എസ് 600 പുൾമാൻ ഗ്രാർഡിൽ. ലോകത്തിലെ നിരവധി രാഷ്ട്രത്തലവന്മാരുടെ വാഹനമാണ് എസ് 600 പുൾമാൻ ഗാർഡ് ലിമോ. ഏകദേശം 10 കോടി രൂപ വില വരുന്ന കാറിന്റെ പുതിയ മോഡൽ രാഷ്ട്രപതി ഭവൻ വാങ്ങി എന്ന് വാർത്തകളുണ്ടായിരുന്നു. സാധാ എസ് 600 പുൾമാനെക്കാൾ മൂന്നിരട്ടി വില വരുന്ന ഈ കാറിൽ അത്യാധുനിക സുരക്ഷ സംവിധാനങ്ങളെല്ലാമുണ്ട്. വിആർ 9 ബാലസ്റ്റിക് പ്രൊട്ടക്ഷൻ പ്രകാരം നിർമിച്ച വാഹനത്തിൽ സഞ്ചരിക്കുന്നവർ പൂർണ സുരക്ഷിതരായിരിക്കും എന്നാണ് കമ്പനി പറയുന്നത്. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയേയും തടയും. ഇൻ ബിൽറ്റ് ഫയർ സെക്യൂരിറ്റിയുണ്ട്. വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാർക്കു ശുദ്ധവായു നൽകാൻ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്. കാഴ്ചയിൽ നിന്ന് എസ് 600 പുൾമാൻ ലിമോയിൽ നിന്ന് വലിയ വ്യത്യാസം…
Read More » -
NEWS
മുസൽമാനെ ആരാധിക്കുന്ന ഹൈന്ദവ ക്ഷേത്രം
മുസൽമാനെ ആരാധിക്കുന്ന ക്ഷേത്രം…കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും അത് പൂർണ്ണതയിലെത്തുക ആ ആളൊരു കള്ളനാണെന്നുകൂടി അറിയുമ്പോഴാണ്.ആ കള്ളൻ മറ്റാരുമല്ല, കായംകുളം കൊച്ചുണ്ണി എന്നാണ് അദ്ദേഹത്തിന്റെ പേര്. മോഷണം നടത്തി പാവപ്പെട്ട ആളുകളുടെ കണ്ണിലുണ്ണിയായും പണക്കാരുടെ കണ്ണിലെ കരടായും മാറിയ സാക്ഷാൽ കായംകുളം കൊച്ചുണ്ണിതന്നെ!! ജന്മം കൊണ്ടും കർമ്മം കൊണ്ടും മുസ്ലീം മതവിശ്വാസിയായ ഒരാളെ ദൈവ സങ്കല്പമായി ആരാധിക്കുന്ന അതിവിചിത്രമെന്നു തോന്നിക്കുന്ന ആ ക്ഷേത്രം പത്തനംതിട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കള്ളൻ എന്നതിലധികം പാവങ്ങളുടെ പക്ഷത്തു നിൽക്കുന്ന ഒരാൾ എന്ന നിലയിലാണ് കൊച്ചുണ്ണി അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ പണക്കാരുടെ ഇടയില്‍ മോഷണം നടത്തി അത് പാവങ്ങൾക്കു വീതിച്ചു കൊടുത്തിരുന്ന രീതിയായിരുന്നു കൊച്ചുണ്ണിയുടേത്. അതിനാൽ കേരളത്തിലെ റോബിൻഹുഡ് എന്നാണ് കൊച്ചുണ്ണി അറിയപ്പെടുന്നത്. കായിക വിദ്യകളിലും കൺകെട്ടു വിദ്യകളിലും അസാമാന്യ വഴക്കമുണ്ടായിരുന്നു കൊച്ചുണ്ണിക്ക്. കൊച്ചുണ്ണിയുടെ മോഷണവും മറ്റു പ്രവര്‍ത്തികളും അതിരു വിടുന്നു എന്ന തോന്നലിലാണ് ദിവാൻ കൊച്ചുണ്ണിയെ പിടിക്കുവാൻ ഉത്തരവിറക്കുന്നത്. അങ്ങനെ ചതിയിലൂടെയാണ് കൊച്ചുൻണ്ണി.െ അറസ്റ്റ് ചെയ്യുന്നത്. പിന്നീട്…
Read More » -
NEWS
കൊട്ടകമ്പൂരിന്റെ ഒരുകൊട്ട വിശേഷങ്ങൾ
തമിഴും മലയാളവും ഇട കലർത്തി സംസാരിക്കുന്നവരുടെ ഗ്രാമം.നായാട്ട് സിനിമയിലെ സൂപ്പർ ലൊക്കേഷൻ.ഒരുപാട് വിശേഷങ്ങളുണ്ട് ഈ ഗ്രാമത്തിന് എഴുതിയാലും വർണ്ണിച്ചാലും തീരാത്ത മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമായ സ്ഥലമാണ് ഇടുക്കി.തമിഴും മലയാളവും ഇട കലർത്തി സംസാരിക്കുന്നവരുടെ നിരവധി ‘ഒറ്റപ്പെട്ട’ ഗ്രാമങ്ങൾ ഇവിടെ കാണാം.അതിലൊന്നാണ് കൊട്ടാക്കമ്പൂർ.മൂന്നാറിൽ നിന്ന് നാൽപ്പത്തെട്ടു കിലോമീറ്റർ അകലെയാണ് കൊട്ടാക്കമ്പൂർ എന്ന മനോഹരമായ ഈ ഗ്രാമം.‘നായാട്ട് ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ് ഇത്.കേരളത്തിൽ വണ്ടി ചെല്ലുന്ന (?ഇടുക്കിയിലെ) ഒരു അവസാന ഇടമാണ് കൊട്ടക്കമ്പൂർ.മൂന്നാറിൽ നിന്നും കുത്തനെയുള്ള കുന്നുകള്‍ കയറി കൊട്ടകമ്പൂരിൽ എത്തുന്ന റോഡ് ഇവിടെ അവസാനിക്കുന്നു. ഇടുക്കിയിലെ മറ്റു പല ഗ്രാമങ്ങളും എന്നപോലെ കൊട്ടാക്കമ്പൂരും ഒരു ഒറ്റപ്പെട്ട ലോകമാണ്.മൂന്നാറിനെക്കാളും തണുപ്പാണിവിടെ. എങ്ങും ഹരിതഭംഗി! പേരിന് വനങ്ങൾ കാണാം.ബാക്കി എവിടെ നോക്കിയാലും തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങളും ഒറ്റമുറി വീടുകളും കോഴിയും ആടും കോവർകഴുതകളും അലഞ്ഞുതിരിയുന്ന മുറ്റങ്ങളും.കേരളത്തിലെ തനി “തമിഴ്” നാടൻ കാഴ്ചകൾ എന്നു വേണമെങ്കിൽ പറയാം…!! കടുക് പാടങ്ങളും, സ്ട്രോബറിയും, ആപ്പിളും,…
Read More » -
NEWS
നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
1. എല്ലിന് ബലം നല്‍കാന്‍ സഹായിക്കുന്നു. 2. സന്ധിവാതത്തെ ചെറുക്കാന്‍ സഹായിക്കുന്നു. 3. മലബന്ധത്തെ പ്രതിരോധിക്കും. 4. അള്‍സറുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും. 5. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കും കഴിക്കാന്‍ നല്ലതാണ്. 6. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 7. പൈല്‍സ് ഉള്ളവര്‍ക്ക് മലബന്ധം ഒഴിവാക്കാന്‍ സഹായകമാണ്. 8. വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. 9. ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങളെ ചെറുക്കുന്നു. മുകളിൽ പറഞ്ഞതുപോലെ എണ്ണമറ്റ ഗുണങ്ങളാണ് നേന്ത്രപ്പഴത്തിനുള്ളത്. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന അവശ്യം വേണ്ട ധാതുക്കള്‍, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍- തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമം തന്നെ.
Read More » -
NEWS
പഴുതാരയോ തേളോ കുത്തിയാൽ ഉടനടി ചെയ്യേണ്ടത്
പഴുതാര കുത്തിയാൽ പഴുതാര വിഷത്തിന് ഏറ്റവും നല്ല ഒരു മരുന്നാണ് ചുണ്ണാമ്പ് പഴുതാര കുത്തിയ ഭാഗത്ത് ചുണ്ണാമ്പു പുരട്ടുന്നത് വേദനയും നീരും പെട്ടെന്ന് മാറാൻ സഹായിക്കും കറിവേപ്പില മോരിൽ അരച്ചു പുരട്ടുന്നതും പഴുതാര വിഷത്തിന് വളരെ നല്ലതാണ് പച്ചമഞ്ഞൾ നീരിൽ കായം ചാലിച്ച് പുരട്ടുന്നതും പഴുതാര വിഷം വേഗം ശമിക്കാൻ വളരെ നല്ലതാണ് ചെറിയ ഉള്ളി അരച്ചു പുരട്ടുന്നതും പഴുതാര വിഷത്തിന് വളരെ നല്ലതാണ് തേൾ കുത്തിയാൽ ഇന്തുപ്പും വെറ്റിലയും ചേർത്തരച്ച് തേൾ കുത്തിയ ഭാഗത്ത് പുരട്ടിയാൽ വേദനയും വിഷമവും മാറും വെറ്റില നീരിൽ കായം ചാലിച്ച് പുരട്ടുന്നതും തേൾവിഷം ശമിക്കാൻ വളരെ നല്ലതാണ് പുളിയില നീരിൽ ഇന്തുപ്പ് ചാലിച്ച കണ്ണിൽ എഴുതുകയും രണ്ടുമൂന്നു തുള്ളി നസ്യം ചെയ്താലും തേൾ വിഷം ശമിക്കും തുമ്പയുടെ ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടുന്നതും തേൾവിഷം ശ്രമിക്കാൻ വളരെ നല്ലതാണ്
Read More » -
NEWS
70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള ബസ് യാത്രയുടെ വിശേഷങ്ങള്‍!!
പുതിയ നാടുകളും കാഴ്ചകളും തേടിയുള്ള യാത്ര ഒരിക്കലും നമുക്ക് മടുപ്പ് അനുഭവപ്പെടുന്ന ഒന്നല്ല.അപ്പോൾ യാത്ര ലണ്ടനിലേക്ക് ആണെങ്കിലോ? അതും പല രാജ്യങ്ങൾ ചുറ്റിയടിച്ച്… കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവല്ലേ.. ? എന്നാൽ സംഗതി സത്യമാണ്. ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള ബസ് യാത്ര’അഡ്വഞ്ചേഴ്സ് ഓവർലാൻഡ് എന്ന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. 70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ കടന്നാണ് ബസ് ലണ്ടനിലെത്തുക. ഹരിയാനയിലെ ഗുരുഗ്രാമം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വഞ്ചേഴ്സ് ഓവർലാൻഡ് എന്ന കമ്പനിയാണ് ഇങ്ങനെയൊരു കിടിലന്‍ യാത്രയുമായി വന്നിരിക്കുന്നത്. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറെ സന്തോഷം പകരുന്ന ഒരു വാർത്തയാണിത്. ഡല്‍ഹിയില്‍ നിന്നും യാത്ര ആരംഭിച്ച് 70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ താണ്ടി ലണ്ടനിലെത്തുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ഏകദേശം 20,000 കിലോമീറ്ററാണ് യാത്രയില്‍ പിന്നിടേണ്ടത്. ബസ് ടു ലണ്ടന്‍ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ചൈനയും പോളണ്ടും ഫ്രാന്‍സുമടക്കം 18 രാജ്യങ്ങളിലൂടെയാണ് ഈ ബസ് കടന്നു പോകുന്നത്. ഇന്ത്യ, മ്യാൻമർ, തായ്‌ലന്‍ഡ്, ലാവോസ്, ചൈന,…
Read More »