കാസർകോട്: ഏഴാംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
പദ്രെ വാണിനഗറിലെ കരുണാകരപൂജാരിയെ(42)യാണ് ബദിയടുക്ക പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തത്.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.മറ്റുചില കുട്ടികളെയും ഇയാൾ ഇത്തരത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതിയുണ്ട്.