CrimeNEWS

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

ഈരാറ്റുപേട്ട: കഞ്ചാവുമായി യുവാവ് പിടിയില്‍. നടയ്ക്കല്‍ പത്താഴപ്പടി ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ അനസ് മകന്‍ അല്‍ത്താഫ് (20) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണു പത്താഴപ്പടി ഭാഗത്തു വച്ചു വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.

ഇയാള്‍ക്കു കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് അറിയിച്ചു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഒ.ബാബു സെബാസ്റ്റിയന്‍, സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു വി.വി. സിവില്‍ പോലിസ് ഓഫീസര്‍മാരായ ജോബി ജോസഫ്, ശരത്കൃഷ്ണദേവ്, ജിനു. ജി നാഥ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: