Month: July 2022
-
India
മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്നും കേന്ദ്രമന്ത്രി പിന്മാറി, റെയില്‍വേ മന്ത്രിക്കെതിരെ മൂന്നു കേരള മന്ത്രിമാരുടെ പ്രതിഷേധം
മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്നും പിന്മാറിയ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ കേരള മന്ത്രിമാര്‍ രംഗത്ത്. ദില്ലിയില്‍ എത്തിയ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആൻ്റണി രാജു എന്നീ മന്ത്രിമാര്‍ക്കാണ് റെയില്‍വേ മന്ത്രിയെ കാണാന്‍ സാധിക്കാതെ വന്നത്. ഇന്നലെയാണ് മൂന്ന് മന്ത്രിമാരും ഡല്‍ഹിയില്‍ എത്തിയത്. കൊച്ചുവേളി, നേമം, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനുകളുടെ വികസനം ചര്‍ച്ച ചെയ്യാനാണ് മന്ത്രിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാനെത്തിയത്. എന്നാല്‍ റെയില്‍വേ മന്ത്രിയെ കാണാന്‍ സാധിക്കില്ലെന്നും പകരം സഹമന്ത്രിയെ കാണണമെന്നും അവസാന നിമിഷം കേരള മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു. കാണാം എന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നുവെന്നും അതനുസരിച്ചാണ് ഡല്‍ഹിയില്‍ എത്തിയതെന്നും മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് മന്ത്രി തയ്യാറായില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രിയുടേത് ജനാധിപത്യവിരുദ്ധമായ നിലപാടാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി എന്തെങ്കിലും നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റെയിൽവേ…
Read More » -
Kerala
യുട്യൂബ് ചാനല്‍ അവതാരകന്‍ സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങി.
ആക്രോശങ്ങളും അട്ടഹാസങ്ങളുമായി സമൂഹമാധ്യമത്തിലൂടെ പലർക്കും തലവേദനയായി മാറിയ സൂരജ് പാലാക്കാരന്‍ ഒടുവിൽ നിയമത്തിനു മുമ്പിൽ കീഴടങ്ങി. സ്ത്രീത്വത്തെ അപമാനിക്കുക, പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമുള്ള കേസില്‍ യുട്യൂബ് ചാനല്‍ അവതാരകന്‍ സൂരജ് പാലാക്കാരൻ സമർപ്പിച്ച (സൂരജ് വി സുകുമാര്‍) മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. അതേ തുടർന്നാണ് ഇന്നു രാവിലെ എറണാകുളം സൗത്ത് സ്റ്റേഷനിൽ സൂരജ് കീഴടങ്ങിയത്. യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എറണാകുളം സൗത്ത് പൊലീസ് സൂരജിനെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ക്രൈം നന്ദകുമാറിനെതിരേ പരാതി നല്‍കിയ അടിമാലി സ്വദേശിനിക്കെതിരെ യൂട്യൂബ് ചാനലിലൂുടെ മോശം പരാമര്‍ശം നടത്തിയെന്നാണ് കേസ്. യുവതി തന്നെയാണ് സൂരജിനെതിരെ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read More » -
Kerala
ഗൾഫിൽ ഉൾപ്പടെ വിദേശ രാജ്യങ്ങളിലേക്ക് കമ്പനി വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ട്രാവൽസ് ഉടമകൾ മുങ്ങി
കോഴിക്കോട്: സൗദിയിലേയ്ക്ക് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് കമ്പനി വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ട്രാവൽസ് ഉടമകൾ മുങ്ങി. ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന അൽഫാരിസ് ട്രാവൽസ് ഉടമകളായ പാലക്കാട് സ്വദേശി സൈതലവി, അബൂബക്കർ എന്നിവർക്കെതിരെയാണ് പരാതിയുമായി നിരവധി പേർ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയത്. വിദേശ രാജ്യങ്ങളിൽ വിവിധ കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് പത്രങ്ങളിലും മറ്റും പരസ്യം ചെയ്താണ് ട്രാവൽസ് ഉടമകൾ ആളുകളിൽനിന്ന് പണം തട്ടിയത്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരോട് ഖത്തറിലെ ദോഹയിലും മറ്റും ഓഫിസുകളുണ്ടെന്നു പറഞ്ഞ് ബാലുശ്ശേരിയിലെ ഓഫിസിലേക്കെത്തിച്ച് അഡ്വാൻസ് തുക കൈപ്പറ്റുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട പാലക്കാട് പട്ടാമ്പി ചെറുകിടങ്ങാട് സ്വദേശി സിറാജുദ്ദീന്റെ പരാതിയിൽ ട്രാവൽസ് ഉടമ സൈതലവിക്കും അബൂബക്കറിന്യം എതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു. വിസ വാഗ്ദാനം നൽകി പലരിൽ നിന്നും അഡ്വാൻസായി 5000 മുതൽ ഒരു ലക്ഷത്തിലധികം രൂപ വരെ ട്രാവൽസ് ഉടമകൾ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. പരാതിക്കാരിൽ പലരുടെയും പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്,…
Read More » -
NEWS
വാഹനത്തെ മറികടന്നു;സൈനികനെ ഹരിദ്വാർ തീര്‍ഥാടകരുടെ സംഘം കൊലപ്പെടുത്തി
ഹരിദ്വാര്‍: വാഹനത്തെ മറികടന്നു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള കന്‍വാര്‍ യാത്രികനായ സൈനികനെ ഹരിയാനയില്‍ നിന്നുള്ള ഹരിദ്വാർ തീര്‍ഥാടകരുടെ സംഘം കൊലപ്പെടുത്തി. ജാട്ട് റെജിമെന്‍റിലെ കാര്‍ത്തിക് (25) എന്ന സൈനികനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആറുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ചുല്‍ക്കാന സ്വദേശികളായ സുന്ദര്‍, രാഹുല്‍,സച്ചിന്‍, ആകാശ്, പങ്കജ് , റിങ്കു എന്നിവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
India
വ്യോമസേന വിമാനം തകർന്നു വീണു, വിമാനത്തിലുണ്ടായിരുന്ന 2 പൈലറ്റുമാരും കൊല്ലപ്പെട്ടു
രാജസ്ഥാനിലെ ബാർമറിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി 9.10നാണ് സംഭവം. തകർന്നത് മിഗ് – 21 യുദ്ധവിമാനമാണ്. പരിശീലന പറക്കൽ നടത്തുന്നതിനിടെ ബൈതു മേഖലയിലേക്കുള്ള യാത്രയിക്കിടെയാണ് വിമാനം തകർന്നുവീണത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. വിമാനം തകർന്നുവീണ സ്ഥലത്ത് തീ ആളിപ്പടർന്നു. സംഭവത്തെത്തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യോമസേനാ മേധാവി വി.ആർ.ചൗധരിയുമായി സംസാരിച്ചു.
Read More » -
NEWS
കോട്ടയം വഴി ട്രെയിനുകൾ ഇനി ‘കൂകിപ്പായും’ ; നിരവധി ട്രെയിനുകളുടെ സമയത്തിൽ മാറ്റം
കോട്ടയം: പതയിരട്ടിപ്പിക്കല്‍ ജോലികള്‍ പൂർത്തിയായതിനെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുന്നു.ട്രെയിനുകൾക്ക് വേഗം കൂട്ടിയതാണ് കാരണം. ബെംഗ്ലൂരു-കന്യാകുമാരി ഐലന്‍സ് എക്സ്പ്രസ് നിലവിലെ സമയത്തില്‍ നിന്ന് 55 മിനിറ്റ് നേരത്തെ 3.05 ന് കന്യാകുമാരിയില്‍ എത്തും. 30 ന് ബെംഗ്ലൂരുവില്‍ നിന്ന് പുറപ്പെടുന്നുന്ന സര്‍വീസ് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തില്‍ വരുന്നത്. അന്നു മുതല്‍ കോട്ടയം-കൊല്ലം പാസഞ്ചര്‍ 15 മിനിറ്റ് നേരത്തെ കൊല്ലത്ത് എത്തും. 31 മുതല്‍ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്സ് 15 മിനിറ്റ് നേരത്തെ തിരുവനന്തപുരത്ത് എത്തും. ഓഗസ്റ്റ് 1 മുതല്‍ ഗുരുവായുര്‍-പുനലുര്‍ എക്സ്പ്രസിന്റെ കൊല്ലത്തും പുനലൂരും എത്തുന്ന സമയത്തില്‍ മാറ്റമുണ്ടായിരിക്കും. അതായത് 9:47 പകരം 9:40ന് കോട്ടയത്തെത്തുകയും 2:35 ന് പുനലൂര്‍ എത്തുകയും ചെയ്യും. നവംബര്‍ 1 ന് പുറപ്പെടുന്ന കൊച്ചുവേളി എക്സ്പ്രസ്സ് 35 മിനിറ്റ് നേരത്തെ 7:10ന് കൊച്ചുവേളിയില്‍ എത്തും. ഓഗസ്റ്റ് 4മുതല്‍ വിശാഖപട്ടണം-കൊല്ലം പ്രതിവാര ട്രെയിന്‍ 55 മിനിറ്റ് നേരത്തെ ഉച്ചയ്ക്ക് 12:55ന് കൊല്ലത്ത്…
Read More » -
NEWS
ഇത് കൂൺ കാലം; അറിയാം കൂണിന്റെ ഗുണങ്ങൾ
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്‍. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം. പ്രോട്ടീന്‍, അമിനോആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള കൂണിന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. വിറ്റാമിൻ ഡി കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ സഹായകരമാണ്.വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിന് കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. പ്രായമാകുമ്പോൾ പലരിലും മസ്തിഷ്ക രോഗങ്ങൾ പിടിപെടാം.അതിനാൽ അൻപത് വയസ് കഴിഞ്ഞവർ ഭക്ഷണത്തിൽ പരമാവധി കൂൺ വിഭവങ്ങൾ ഉൾക്കൊള്ളിക്കുക. കൂണിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നിയാസിൻ, സെലിനിയം തുടങ്ങിയ പോഷകങ്ങളും കൂണിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
Read More » -
NEWS
ഞായറാഴ്ചയ്ക്ക് പകരം സ്കൂളുകളിൽ വെള്ളിയാഴ്ച അവധി; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ
കിഷൻഗഞ്ച്: ബീഹാറിലെ മുസ്ലീം ജനസംഖ്യ കൂടുതലുള്ള ജില്ലയിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി നല്‍കുന്നത് സംബന്ധിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (NCPCR) സര്‍ക്കാരിനോട് വിശദീകരണം തേടി. കിഷന്‍ഗഞ്ച് ജില്ലയിലെ അഞ്ച് ബ്ലോക്കിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ചയാണ് അവധി നല്‍കിയിരിക്കുന്നത്. അതേസമയം, ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ ബീഹാര്‍ ചീഫ് സെക്രട്ടറി അമീര്‍ സുബ്ഹാനിക്ക് അയച്ച കത്തില്‍ ചോദിച്ചു. ഈ വിഷയത്തില്‍ ബീഹാര്‍ സര്‍ക്കാരിനോട് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍സിപിസിആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു ജനജാഗ്രതി സമിതിയാണ് ആരോപണവുമായി രംഗത്ത് എത്തിയത്.വിദ്യാഭ്യാസ നിയമങ്ങളുടെ ലംഘനമാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് സംഘടന ആരോപിച്ചു.
Read More » -
NEWS
മിന്നലില്‍ മൂന്നു വീടുകൾ തകർന്നു
കോഴിക്കോട്: ചാലിക്കരയില്‍ മിന്നലില്‍ മൂന്നു വീടുകള്‍ക്ക് നാശം സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയുണ്ടായ മിന്നലിലാണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. കേളോത്ത് ആയിഷ, കേളോത്ത് കുഞ്ഞിക്കലന്തന്‍, കേളോത്ത് ഫൗസിയ എന്നിവരുടെ വീടുകളിലാണ് മിന്നല്‍ നാശം വിതച്ചത്. വീടിന്റെ മുറ്റത്ത് പാകിയ ഇന്റര്‍ലോക്ക് കട്ടകള്‍ അടക്കം മിന്നലില്‍ ചിതറി. ചുമര് പൊട്ടിക്കീറുകയും ടൈലുകള്‍ ഇളകി ദൂരെ തെറിച്ചുവീഴുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയുടെ ഇരുവശവും സ്ഥാപിച്ച ലൈറ്റുകള്‍ പിഴുതുമാറ്റപ്പെട്ട നിലയിലാണ്.കൂടാതെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. ഈ സമയം വീടുകളിൽ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ വീട്ടിലും ഉണ്ടായിരിക്കുന്നത്.
Read More » -
Kerala
ആണി തറച്ച മരവടി കൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഉദുമ സ്വദേശി ടി.എ റഷീദ് ആണ് മരിച്ചത്
കാസർകോട്: അയൽവാസി തലക്കടിച്ച് മാരകമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാര മീത്തൽ മാങ്ങാട് താമസിക്കുന്ന ടി.എ റഷീദ് (42) ആണ് മരിച്ചത്. അയൽവാസിയായ ഹബീബിനെ മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലായ് പത്താം തീയതി പെരുന്നാൾ ദിവസം കൂളിക്കുന്ന് മുഹാദിയൻ ജുമാ മസ്ജിദിൽ പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞ് മടങ്ങവെയാണ് റഷീദിനെ അയൽവാസിയായ ഹബീബ് എം ആണി തറച്ച മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചത്. റഷീദിനെ ആദ്യം ഉദുമ ആശുപത്രിയിലും പിന്നീട് മംഗലാപുരം ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സ ഫലിക്കാത്തതിനാൽ വ്യാഴാഴ്ച തിരിച്ച് കാസർകോട് ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് റഷീദ് മരിച്ചത്.സംഭവത്തിൽ റഷീദിന്റെ ബന്ധുവായ മുഹമ്മദ് സൽമാൻ ഫാരിസിന്റെ പരാതിയിലാണ് ഹബീബിന്റെ പേരിൽ മേല്പറമ്പ പോലീസ് കേസ് എടുത്തത്. പ്രതിയെ മേൽപ്പറമ്പ് സിഐ ടി ഉത്തംദാസ്, ജൂനിയർ എസ് ഐ ശരത് സോമൻ, പോലീസുകാരായ പ്രദീപ്കുമാർ, അജിത്കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ ഹോസ്ദുർഗ്…
Read More »