LocalNEWS

ഹൈറേഞ്ചിൽ അതിശക്തമായ മഴ, കുമളിയിൽ രാത്രി മൂന്നിടത്ത് ഉരുൾപൊട്ടി; വീടുകളിൽ വെള്ളം കയറി

കിഴക്കൻ മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് തമിഴ്നാട് കേരള അതിർത്തിയായ കുമളിയോടു ചേർന്ന് മൂന്നിടത്ത് ഉരുൾപൊട്ടി. ഇന്നലെ രാത്രിയാണ് സംഭവം. ഇതേ തുടർന്ന് കുമളി ടൗണിൽ വെള്ളം കയറി.

കൊല്ലംപട്ടട , കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. നിരവധി വീടുകളിൽ വെള്ളം കയറി. ഏക്കർ കണക്കിന് കൃഷിനശിച്ചു. ആർക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

Signature-ad

പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടക്കുന്നുണ്ട്. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് കുമളി- വണ്ടിപ്പെരിയാർ പ്രദേശത്ത് അതിശക്തമായ മഴ പെയ്‌തത്. വണ്ടിപ്പെരിയാറ്റിൽ ദേശീയപാതയിൽ വെള്ളം കയറി. ചോറ്റുപാറ തോട്ടിൽ എട്ട് അടിയോളം വെള്ളം ഉയർന്നു. രാത്രി വൈകിയും ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.

Back to top button
error: