CrimeNEWS

അനധികൃത മദ്യവില്‍പ്പന: യുവാവ് അറസ്റ്റില്‍

എരുമേലി: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. എരുമേലി പുഞ്ചവയല്‍ കോച്ചന്‍ജേരില്‍ വീട്ടല്‍ കെ.ജെ. അഭിലാഷ് (43) ആണ് പൊന്‍കുന്നം പോലീസ് അറസ്റ്റു ചെയ്തത്.

ഇയാള്‍ തന്റെ ഓട്ടോറിക്ഷയില്‍ അനതികൃതമായി മദ്യം വില്‍പ്പന നടത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

പരിശോധനയില്‍ ഇയാളുടെ ഓട്ടോറിക്ഷയില്‍നിന്നും ധാരാളം വിദേശ നിര്‍മ്മിത മദ്യവും കണ്ടെടുത്തു. ഓട്ടോറിക്ഷയുടെ പിന്‍വശം ക്യാബിനില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് ഇയാള്‍ മദ്യം സൂക്ഷിച്ചു വില്‍പ്പന നടത്തിയിരുന്നത്. പൊന്‍കുന്നം സബ് ഇന്‍സ്പെക്ടര്‍ നിസാര്‍. ടി.എച്ച്, സി.പി.ഓ. ബഷീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Back to top button
error: