കോട്ടയം: എസ്.എച്ച്. മൗണ്ടിലെ തോമസ് ചാഴികാടന്‍ എം.പിയുടെ വീട്ടില്‍ മോഷണ ശ്രമം. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. എം.പിയുടെ ഭാര്യ ആന്‍ തോമസ് മാത്രമാണു ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീട്ടിന്റെ ജനല്‍ച്ചില്ല് ഇടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടു ഭാര്യ എത്തിയപ്പോള്‍ ഒരാള്‍ മതില്‍ ചാടി രക്ഷപെട്ടതായി പറയുന്നു. കാറിന്റെ ഡോര്‍ പൂട്ടിയിരുന്നില്ല.
കാറിന്റെ ഡാഷിലെ പേപ്പറുകള്‍ വലിച്ചു വാരിയിട്ടനിലയിലായിരുന്നു. കാറില്‍ നിന്നു വീടിന്റെ താക്കോല്‍ എടുത്തു വീട് തുറക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. ജനല്‍ കുത്തിത്തുറക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
മുറ്റത്തുള്ള പ്ലാസ്റ്റിക് ടാങ്കില്‍ കയറി രണ്ടാം നിലയിലേക്കു കയറാന്‍ ശ്രമിച്ചതിന്റെ പാടുകളും കണ്ടെത്തി. സമീപത്തെ സിസി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. എം.പി. യും ഭാര്യയും ഡല്‍ഹിയിലായിരുന്നു. മൂന്നു ദിവസം മുമ്പാണു ഭാര്യ നാട്ടിലെത്തിയത്. എം.പി. ഇപ്പോള്‍ യു.എസിലാണ്. വീട്ടില്‍ ആളില്ലെന്നു കരുതി മോഷണത്തിനെത്തിയതാകാമെന്നാണു നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നു ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു.