Month: June 2022

  • NEWS

    ഇന്ന് സീതിഹാജി ദിനമായിരുന്നോ? പി.കെ ബഷീറിനെതിരെ ഒളിയമ്ബുമായി എം.എം മണി

    തിരുവനന്തപുരം: ഏറനാട് എംഎ‍ല്‍എ പി.കെ ബഷീറിനെതിരെ ഒളിയമ്ബുമായി മുന്‍ മന്ത്രി എം.എം മണി. “ഇന്ന് സീതിഹാജി ദിനമായിരുന്നോ? ഇന്ന് ഫേസ്‌ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂ”- ഇങ്ങനെയായിരുന്നു എം.എം മണിയുടെ ഫേസ്‌ബുക്ക് കുറിപ്പ്. എം.എം മണിക്കെതിരെ വംശീയാധിക്ഷേപം നടത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടവേയാണ് എം എം മണി മറുപടിയുമായി രംഗത്തുവന്നത്.     ‘കറുപ്പ് കണ്ടാല്‍ പേടിക്കുന്ന പിണറായി വിജയന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചെല്ലുമ്ബോള്‍ എം.എം മണിയെ കണ്ടാല്‍ എന്തുചെയ്യും, അയാളുടെ കണ്ണും മുഖവും കറുപ്പല്ലേ?’- വയനാട്ടിലെ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് ഏറനാട് എംഎ‍ല്‍എ വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ പി.കെ ബഷീറിന്റെ വിവാദ പരാമര്‍ശത്തില്‍ എം.എ മണിയുടെ പ്രതികരണം അൽപ്പം തമാശ കലർന്നതായിരുന്നു.

    Read More »
  • NEWS

    ഹോസ്റ്റലില്‍ നിന്നും ചാടിപ്പോയ മൂന്ന് പെണ്‍കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലിസ്

    ,കണ്ണൂര്‍: വനിതാ ഹോസ്റ്റലില്‍ നിന്നും ചാടിപ്പോയ മൂന്ന് പെണ്‍കുട്ടികളെ പൊലിസ് ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി. ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള മട്ടന്നൂരിലെ വനിതാ ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. വിവരമറിയിച്ചതിനെ തുടർന്ന് മട്ടന്നൂര്‍ സി. ഐ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് ഇവരെ ഹോസ്റ്റലില്‍ നിന്നും കാണാതായത്. ഹോസ്റ്റലിന് സമീപത്തെ ബസ് വെയിറ്റിങ് ഷെല്‍ട്ടറിന് പുറകില്‍  ഒളിച്ച നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു.

    Read More »
  • NEWS

    ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിലൂടെ നടന്ന വൃദ്ധമാതാവിനെ രക്ഷപ്പെടുത്തി യുവാവ്

    കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഓവർ ബ്രിഡ്ജിനു സമീപം വെച്ച്  ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിലൂടെ നടന്ന വൃദ്ധമാതാവിനെ അതിസാഹസികമായി രക്ഷപെടുത്തി യുവാവ്.  ചൊവ്വാഴ്ച ഉച്ചക്ക് 1.20 ന് ചെങ്ങോട്ടുകാവ് ഓവർ ബ്രിഡ്ജിനു സമീപം വെച്ച്  ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിലൂടെ നടന്ന വൃദ്ധമാതാവിനെയാണ് സിവിൽ ഡിഫെൻസ് കൊയിലാണ്ടി യൂണിറ്റ് അംഗവുംകൂടിയായ ദാസൻ അതി സഹസികമായി രക്ഷിച്ചത്.  കോഴിക്കോട് ഭാഗത്ത്‌ നിന്നും വരുന്ന തീവണ്ടിയുടെ തൊട്ടു മുൻപിൽ നിന്നും 85 വയസ്സുള്ള വൃദ്ധ മാതാവിനെ,സമീപ റോഡിലൂടെ പോയിരുന്ന ദാസൻ ജീവൻ പണയം വെച്ച് ട്രാക്കിലേക്ക് ഓടിയെത്തി എടുത്തുകൊണ്ട് ഓടുകയായിരുന്നു.കാതിന് കേൾവിക്കുറവുള്ള അവരെ പിന്നീട് ബന്ധുക്കളെ ഏല്പിച്ച ശേഷമാണ് ദാസൻ മടങ്ങിയത്.

    Read More »
  • NEWS

    എന്താണ് നിയോ ബാങ്കുകൾ (Neo Banking ); നിയോ ബാങ്കിങ്ങിന്റെ ഗുണങ്ങൾ അറിയാം

    ബാങ്കിങ് സേവനങ്ങൾ പൂർണമായും ഓൺലൈനായി (അതായത് ഡിജിറ്റലായി) മാത്രം നടത്തുന്ന വെർച്വൽ ബാങ്കുകളാണ് നിയോ ബാങ്കുകൾ. എന്നാൽ, നിയോ ബാങ്കിനെ ബാങ്കിങ് നിയമപ്രകാരമുള്ള ബാങ്കായി പരിഗണിക്കാനാവില്ല. കാരണം, നിയോ ബാങ്കുകൾക്ക് ബാങ്കിങ് ലൈസൻസ് ലഭിച്ചിട്ടില്ല. അതിനാൽ ബാങ്കിങ് ലൈസൻസുള്ള ബാങ്കുകളുമായി സഹകരിച്ച്, ഇന്റർനെറ്റിനെയും സാമ്പത്തിക സേവന രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ബാങ്കിങ്-സാമ്പത്തിക സേവനങ്ങൾ, ഓഫീസ് സമയങ്ങളുടെ പരിമിതികളില്ലാതെ ഇവർ സാധ്യമാക്കുന്നു. സാമ്പത്തിക രംഗത്തെ ടെക്നോളജിയുമായി ബന്ധിപ്പിച്ചുള്ള ഫിൻ ടെക് (FinTech) വ്യവസായത്തിന്റെ ഭാഗമാണ് നിയോ ബാങ്കുകൾ. നിയോ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാനും മറ്റു ബാങ്കിങ് ഇടപാടുകൾ നടത്താനും മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ വഴി സാധ്യമാണ്. പ്രവർത്തിക്കാൻ കെട്ടിടമോ , സ്ഥലമോ ഇല്ലാത്തതിനാൽ പ്രവർത്തന ചെലവുകളിലുണ്ടാകുന്ന ഭീമമായ കുറവിന്റെ ഗുണങ്ങൾ ഇടപാടുകാരുമായി പങ്കിടുന്നതിനാൽ നിയോ ബാങ്കുകളിൽ ഇടപാടുകൾക്കുള്ള സേവന നിരക്കുകൾ പരമ്പരാഗത ബാങ്കുകൾ ഈടാക്കുന്നതിനെക്കാൾ കുറവാണ്. അതിനാൽ തന്നെ തങ്ങളുടെ പുതുമയാർന്ന ബാങ്കിങ് സേവനങ്ങൾ വളരെ വേഗത്തിലും…

    Read More »
  • NEWS

    ജീവിതം മുന്നില്‍ നിവര്‍ന്ന് കിടക്കുകയാണ്;മുന്നേറി കൊണ്ടിരിക്കുക….!!

    നഷ്ടങ്ങൾ വിലപിക്കാനുള്ളതല്ല……. ജീവിതം മുന്നില്‍ നിവര്‍ന്ന് കിടക്കുകയാണ്…മുന്നേറി കൊണ്ടിരിക്കുക….അതിനായി പരിശ്രമിക്കുക…….. പ്രതിബന്ധങ്ങള്‍ എന്നൊരു വാക്ക് നമുക്ക് മുമ്പിലില്ല….!!         1936 ബെര്‍ലിന്‍ ഒളിംപിക്സ് …. ലോകത്തിലെ ഏറ്റവും മികച്ച പിസ്റ്റല്‍ ഷൂട്ടര്‍ ഹംഗറികാരനായ കരളി ട്ടാക്കസിന് ഒളിംപിക്സ് ടീമില്‍ സ്ഥാനം നിഷേധിക്കപെടുന്നു…. കാരണം അയാള്‍ ഹംഗറിയന്‍ സൈന്യത്തില്‍ സാധരണ ഒരു സെര്‍ജന്‍െറ് മാത്രമാണ്…. ഓഫീസര്‍ മാരെ മാത്രമെ ഒളിംപിക്സ് ടീമിലെടുക്കാന്‍ ഹംഗേറിയന്‍ ഗവണ്‍മെന്‍െറ് അന്നനുവദിക്കുമായിരുന്നുള്ളു….        എന്നാല്‍ നിയമം മാറി…. 1940 ഒളിംപിക്സിനായി കരളി ട്ടാക്കസിസ് കഠിനമായി പരിശീലനമാരംഭിച്ചു…. പക്ഷേ വിധിയൊരിക്കല്‍ കൂടി അയാള്‍ക്ക് മുന്നില്‍ വില്ലനായി…. 1938 ല്‍ സൈനികാഭ്യസത്തിനിടെ നടന്നൊരു അപകടത്തില്‍ അയാള്‍ക്ക് , അയാളുടെ ആയുധമായ ആ വലത് കൈ, അയാളുടെ ഷൂട്ടിങ്ങ് ഹാന്‍െറ് നക്ഷട്ടപെട്ടു….     അയാള്‍ക്ക് മുന്നില്‍ തന്‍റെ  കരിയര്‍ അവസാനിപ്പിക്കല്‍ മാത്രമായിരുന്നു വഴി… പക്ഷേ ഒളിംപിക്സ് എന്ന തന്‍െറ സ്വപ്നം …. അതിന് മുന്നില്‍…

    Read More »
  • NEWS

    കുട്ടികളുടെ മരണങ്ങള്‍ ഒഴിവാക്കാനായി ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കുക

    *മിക്സ്ചര്‍* തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ച വാര്‍ത്ത നമ്മള്‍ എല്ലാവരും അറിഞ്ഞതാണ്. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥി നിവേദിത ആണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്‍റെ ഏകമകളാണ് നിവേദിത. കുഞ്ഞ് മിക്സ്ചര്‍ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇവയാണ്.അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കില്‍ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികള്‍ ചെറിയ കളിപ്പാട്ടങ്ങള്‍ വച്ച്‌ കളിക്കുന്നുണ്ടെങ്കില്‍ നമ്മളും കൂടെയിരിക്കാന്‍ ശ്രമിക്കുക. ചെറിയ കുട്ടികള്‍ക്ക് പോപ്പ്കോണ്‍ കൊടുക്കരുത്. കാരണം, അത് തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതലാണ്. കപ്പലണ്ടി, ചിപ്സ് പോലുള്ള ഭക്ഷണങ്ങള്‍ ചെറുതായി പൊട്ടിച്ച്‌ മാത്രം കൊടുക്കുക. അല്ലാതെ വരുമ്ബോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. മാത്രമല്ല ബട്ടണ്‍, ബാറ്ററി പോലുള്ള സാധനങ്ങള്‍ അലക്ഷ്യമായി വീടുകളില്‍ ഇടാതിരിക്കാന്‍ ശ്രമിക്കുക. ഇത്തരം സാധനങ്ങള്‍ തൊണ്ടയില്‍ പോയാല്‍ മരണം സംഭവിക്കാം. 4 വയസിനു താഴെയുള്ള കുട്ടികളില്‍ ഇത്തരത്തിലുള്ള മരണങ്ങള്‍…

    Read More »
  • NEWS

    സംഗീതത്തിന് മരണത്തെപ്പോലും അകറ്റി നിർത്താൻ സാധിക്കും !!

    സാമ്പത്തിക ബാധ്യതകളാൽ വട്ടം  തിരിഞ്ഞു ജീവിക്കാൻ ഒരു നിവൃത്തി ഇല്ലാതെ ഒരു മുഴം കയറിൽ എല്ലാ ബാധ്യതകളും അവസാനിപ്പിക്കാൻ തീരുമാനിച്ചുറപ്പിച്ച ശേഷം , ഭാര്യയെയും മൂന്നു പെൺമക്കളെയും ഭാര്യയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി..  തന്റെ വീട്ടിൽ വന്നു വാതിലുകൾ എല്ലാം ബന്ധിച്ചു , ഫാനിൽ കുരുക്ക് ഉറപ്പിച്ച ശേഷം, അപശബ്ദങ്ങൾ ഉണ്ടായാൽ അവ പുറത്തേക്കു പോകാതിരിക്കാനായി റേഡിയോയിൽ ഉറക്കെ പാട്ടു വച്ച് കഴുത്തിൽ കുരുക്ക് ഇട്ട നേരം ആ റേഡിയോയിൽ നിന്ന വന്ന ഗാനം അയാളുടെ ഹൃദയത്തിൽ ഭാര്യയുടെയും മക്കളുടെയും ഓർമ്മകൾ നിറക്കുക ആയിരുന്നു…!!  ഞാൻ ഇല്ലാതെ ആയാൽ അവർക്കു തുണക്ക് ആരുമുണ്ടാകില്ല ! ഈ ചിന്ത അയാളിൽ ഉടലെടുക്കുകയും അയാളെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു ആ പാട്ട്. ആ മനുഷ്യന്റെ ചെവികളിൽ ജീവന്റെ വിലയുമായി  ആ നിമിഷം ഒഴുകിയ എത്തിയ പാട്ട്  “ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവി “എന്നതായിരുന്നു !  (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ) ഒരു മനുഷ്യൻ മരണത്തിന്റെ വാതിൽ…

    Read More »
  • NEWS

    തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും “എന്ന പഴഞ്ചൊല്ല് വന്ന വഴി 

    മലങ്കര സഭയിലെ സുറിയാനി ക്രിസ്ത്യാനികളുടെ രണ്ടു മെത്രാന്മാർ തമ്മിലുള്ള അധികാര വടംവലിയാണ് ഈ പഴംചൊല്ലിന്റെ ആധാരം. ഇതിന്റെ പിന്നാമ്പുറ കഥകൾകൂടി അറിയണം അറിവ് പൂർണ്ണമാകാൻ. 1498 ൽ കേരളത്തിൽ എത്തിയ ലത്തീൻ പാരമ്പര്യമുള്ള പോർട്ടുഗീസുകാർ സുറിയാനി പാരമ്പര്യമുള്ള കേരളത്തിലെ ആദിമ ക്രൈസ്തവ സഭയെ പോർച്ചുഗീസ് ആധിപത്യത്തിലേക്കു മാറ്റാൻ മിഷനറിമാരുടെ നേതൃത്വത്തിൽ ശ്രമം നടന്നപ്പോൾ അതിനെതിരെ നടന്ന സുറിയാനി ക്രൈസ്തവരുടെ പ്രതിഷേധമായിരുന്നു 1653 ജനുവരി 3 നു നടന്ന കൂനൻ കുരിശു സത്യം. ഇനി മുതൽ തങ്ങളും പിൻ‍ഗാമികളും സാമ്പാളൂർ പാതിരിമാരുമായി ഒരുമിക്കുകയില്ല എന്ന് അവർ ഒരുമിച്ച് സത്യമെടുക്കുകയുണ്ടായി. സാമ്പാളൂർ എന്ന പേര് പോർട്ടുഗീസ്കാരുടെ കൊടുങ്ങല്ലൂരിലെ സെന്റ് പോളിന്റെ നാമധേത്തിലുള്ള വൈദിക പഠനകേന്ദ്രത്തേയും  ദേവാലയത്തേയും പ്രാദേശിക ഭാഷയിൽ വിളിച്ചിരുന്ന പേരായിരുന്നു. കൂനൻ കുരിശു സത്യം മാർപാപ്പയുടെ സർവ്വാധിപത്യത്തിനെതിരായിട്ടായിരുന്നു എന്ന് വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ലയെന്നും അത് മുഖ്യമായും പോർട്ടുഗീസുകാർക്കും അവരുടെ വക്താക്കളായ ഈശൊ സഭക്കാർക്കുമെതിരായിരുന്നു എന്ന് ഡോ. ക്ലോഡിയസ് ബുക്കാനൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ …

    Read More »
  • NEWS

    ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ വാക്ക് ഏതാണെന്ന് അറിയാമോ?

    ഇംഗ്ലീഷിലെ നീളമേറിയ വാക്കുകളില്‍ പലതും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കാത്തതാണ്.ചിലത് കേട്ടിട്ട് പോലുമുണ്ടാകില്ല.എന്നാലും ലോകത്തിലെ ഏറ്റവും നീളമേറിയ വാക്കേതാണ് എന്നറിയാമോ? പണ്ട് കാലത്ത് ഭൂരിഭാഗം ആളുകളും വിശ്വസിച്ചിരിക്കുന്നത് ആന്റിഡിസെസ്റ്റാബ്ലിഷ്മെന്റേറിയനിസം എന്ന വാക്കാണ് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പദമെന്നതാണ്. അതിന്റെ പ്രത്യേകത ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങള്‍ ഈ വാക്കില്‍ അടങ്ങിയിരിക്കുന്നു എന്നതാണ്. എന്നാല്‍ പിന്നീട് വേറെ വാക്കുകള്‍ വന്നപ്പോള്‍ അതിന്റെ പ്രാധാന്യം കുറഞ്ഞു. എന്നാലും എന്താണ് ഇതിന്റെ അര്‍ത്ഥമെന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. ആന്റിഡിസെസ്റ്റാബ്ലിഷ്മെന്റേറിയനിസം 19 -ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന ഒരു പ്രസ്ഥാനമാണ്. ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടിനെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെയില്‍സ് എന്നിവയുടെ ഔദ്യോഗിക സ്റ്റേറ്റ് ചര്‍ച്ച്‌ എന്ന നിലയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളെ തടയാന്‍ വേണ്ടിയാണ് ഈ പ്രസ്ഥാനം ഉടലെടുത്തത്. നമ്മള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പദമായി കരുതിയിരുന്ന ഈ വാക്ക് വാസ്തവത്തില്‍ ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ പദമല്ല എന്നാണ് വാസ്തവം. എന്നാല്‍ ഇപ്പോള്‍ പറയാന്‍…

    Read More »
  • Kerala

    ജീവനക്കാരിയെ മർദിച്ചെന്ന കേസ്: കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

    തിരുവനന്തപുരം: അഭിഭാഷക ഓഫീസിലെ ജീവനക്കാരിയെ മർദിച്ച കേസിൽ കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷെഫീറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി സർക്കാരിന്‍റെ നിലപാട് തേടിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ജൂലൈ അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും. കെ പി സി സി സെക്രട്ടറി ബി ആർ എം ഷെഫീറിനെതിരെ ഇന്ന് രാവിലെയാണ് പൊലീസ് കേസെടുത്തത്. ഷെഫീറിന്‍റെ അഭിഭാഷക ഓഫീസിലെ ക്ലർക്കായിരുന്ന സ്ത്രീ നൽകിയ പരാതിയിലാണ് കേസെടുത്തത്. ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം ഷെഫീർ നൽകിയ പരാതിയിൽ വനിത ക്ലർക്കിനെതിരെയും നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. താൻ അറിയാതെ ക്ലാർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് പരാതി. ഷെഫീർ പരാതി നൽകിയ ശേഷമാണ് ക്ലർക്ക് പൊലിസിനെ സമീപിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യു ഡിഎഫ് സ്ഥാനാർഥിയായിരുന്നു ഷെഫീർ. അന്ന് ഇലക്ഷൻ പ്രചരണത്തിന് ഫണ്ട് ഇല്ലാത്തതിനാൽ…

    Read More »
Back to top button
error: