*മിക്സ്ചര്‍* തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ച വാര്‍ത്ത നമ്മള് എല്ലാവരും അറിഞ്ഞതാണ്. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂളിലെ വിദ്യാര്‍ഥി നിവേദിത ആണ് മരിച്ചത്.
ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത. കുഞ്ഞ് മിക്സ്ചര്‍ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇവയാണ്.അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കില്‍ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികള്‍ ചെറിയ കളിപ്പാട്ടങ്ങള്‍ വച്ച് കളിക്കുന്നുണ്ടെങ്കില്‍ നമ്മളും കൂടെയിരിക്കാന്‍ ശ്രമിക്കുക. ചെറിയ കുട്ടികള്‍ക്ക് പോപ്പ്കോണ്‍ കൊടുക്കരുത്. കാരണം, അത് തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതലാണ്. കപ്പലണ്ടി, ചിപ്സ് പോലുള്ള ഭക്ഷണങ്ങള്‍ ചെറുതായി പൊട്ടിച്ച് മാത്രം കൊടുക്കുക. അല്ലാതെ വരുമ്ബോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. മാത്രമല്ല ബട്ടണ്‍, ബാറ്ററി പോലുള്ള സാധനങ്ങള്‍ അലക്ഷ്യമായി വീടുകളില്‍ ഇടാതിരിക്കാന്‍ ശ്രമിക്കുക. ഇത്തരം സാധനങ്ങള്‍ തൊണ്ടയില്‍ പോയാല്‍ മരണം സംഭവിക്കാം.
4 വയസിനു താഴെയുള്ള കുട്ടികളില്‍ ഇത്തരത്തിലുള്ള മരണങ്ങള് ഒഴിവാക്കാനായി ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കുക
1.ചെറിയ ആഹാരങ്ങള്‍ കഴിക്കാന്‍ കൊടുക്കാതിരിക്കുക eg: പോപ്പ് കോണ്‍, കടല, പീസ്.
2.കട്ടിയുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക: കാരറ്റ്, ലോലിപോപ്, നട്സ്, സീഡ്സ്, ചിപ്സ്, മുള്ളോട് കൂടിയ മീന്‍..
3.വായില്‍ തെന്നിപ്പോകുന്ന ആഹാരങ്ങള്‍ കൊടുക്കാതിരിക്കുക..eg: മുന്തിരി, ചെറിയ ടൊമാറ്റോ, ബ്ലൂ ബെറി. ഇത്തരം ആഹാരം കൊടുക്കുവാണെങ്കില് ഉടച്ചു അല്ലെങ്കില്‍ വേവിച്ചു കൊടുക്കുക.. മുന്തിരിങ്ങ, കാരറ്റ്, വെള്ളരിക്ക പോലുള്ള ആഹാരങ്ങള്‍ കൊടുക്കുമ്ബോള്‍ ചെറിയ കഷണമായി മുറിച്ചു കൊടുക്കുക.
4.വായില്‍ ഒട്ടിപ്പിടിക്കുന്ന ആഹാരങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക.
Eg: ചൂയിങ് ഗം, കാരമെല്‍, കാന്‍ഡികള്‍.
മീല്‍ നിബന്ധനങ്ങള്‍ (Meal rules) കുട്ടികളെ പഠിപ്പിക്കുക
5.സ്വസ്ഥമായിരുന്ന് സാവധാനം ചവച്ചരച്ചുവേണം ഭക്ഷണം കഴിക്കാന്‍.
6.സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ഒഴിവാക്കുക.
7.കളിക്കുന്ന കുട്ടികളുടെ പുറകെനടന്ന് ഭക്ഷണം വാരിക്കൊടുക്കുന്നത് നല്ലതല്ല.
8.കിടന്നു കൊണ്ടും ഒരിക്കലും ആഹാരം കഴിക്കരുത്.
9.കുട്ടികള്‍ എടുക്കുന്ന രീതിയില്‍ ചെറിയ സാധനങ്ങള്‍ അലക്ഷ്യമായി ഇടാതിരിക്കുക. കട്ടിലിന്റെ അടിയിലും സോഫയുടെ അടിയിലുമൊക്കെ നോക്കണം..Eg: കോയിന്, ബാറ്ററി, ബട്ടണ്‍, പിന്, മാഗ്നെറ്റ്, പേനയുടെ അടപ്പ്, പേപ്പര്‍ ക്ലിപ്പ്, ചെറിയ ആഭരണങ്ങള്‍, അണികള്‍, സ്ക്രൂകള്‍, കുപ്പിയുടെ അടപ്പുകള്‍, എറേസര്‍, റബര്‍ ബാന്‍ഡുകള്‍ തുടങ്ങിയവ..
10.ചെറിയ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക..eg: 4 cm പോലും വലിപ്പമില്ലാത്ത കളിപ്പാട്ടങ്ങള്‍, കിന്‍ഡര്‍ ജോയ്, ചെറിയ ബോളുകള്‍, ബലൂണുകള്‍, വിസില്‍ തുടങ്ങിയവ..
ചെറിയ കളിപ്പാട്ടങ്ങള്‍ എന്ന് പറയുമ്ബോള്‍ എല്ലാം നിങ്ങള്‍ക്ക് ഓര്‍മ്മ വരണമെന്നില്ല അതുകൊണ്ടാണ് ഇത്രയും വിശദമായി പറഞ്ഞത്..കുട്ടികളുടെ തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യതയുള്ള എല്ലാ സാധനങ്ങളും കുട്ടികള്‍ എടുക്കാന്‍ പറ്റാത്ത രീതിയില്‍ വയ്ക്കുക..
2 വയസിനു താഴെയുള്ള കുട്ടികളുടെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ എന്താണ് ഉടന്‍ ചെയ്യേണ്ടത്?
ആദ്യം നമ്മുടെ ഒരു കൈ നമ്മുടെ തുടയുടെ മുകളില്‍ നീട്ടിവെക്കണം. കൈയില്‍ കുഞ്ഞിനെ കമഴ്ത്തിക്കിടത്തുക. കുഞ്ഞിന്റെ തല കൈത്തലത്തില് പെരുവിരലിനും ചൂണ്ടുവിലിനും ഇടയിലായി വരണം. കാലുകള്‍ കൈമുട്ടിനുമുകളിലുള്ള ഭാഗത്ത് ഇരുവശത്തേക്കുമായി വിടര്‍ത്തിയിടുക. മറ്റേ കൈകൊണ്ട് കുട്ടിയുടെ തോളെല്ലുകള്‍ക്ക് നടുവില്‍, പുറത്ത്, ശക്തിയായി അഞ്ചുതവണ അടിക്കുക. കുരുങ്ങിയവസ്തു തെറിച്ചുപോകും.
2 വയസിനു മുകളിലുള്ള കുട്ടികളുടെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ എന്താണ് ഉടന്‍ ചെയ്യേണ്ടത്?
കുഞ്ഞിനെ നിര്‍ത്തി, നമ്മള് പുറകില്‍ മുട്ടുകുത്തി ഇരുന്ന് വലതുമുഷ്ടി ചുരുട്ടി കുട്ടിയുടെ പൊക്കിളില്‍ വയ്ക്കുക. ഒപ്പം ഇടത് കൈപ്പത്തി മറുവശത്തുകൂടെ എടുത്ത് വലതുമുഷ്ടിയുടെ മുകളിലായി വെക്കുക. അതിശക്തമായി മുന്നോട്ടും മുകളിലോട്ടും തള്ളണം. ഇത് പല തവണ വേഗത്തിലും ശക്തിയിലും, ഭക്ഷണം തെറിച്ചുപോവുംവരെ ചെയ്യുക.
കുഞ്ഞ് അബോധാവസ്ഥയിലായാല്‍ CPR ചെയ്യുക (നെഞ്ചില്‍ അമര്‍ത്തുക) രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാള് നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. ഈ മുന്‍കരുതല്‍ എടുക്കുക.തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങി ഇനി കുട്ടികള്‍ മരിക്കാതിരിക്കട്ടെ.