Month: June 2022
-
India
മഹാനാടകം തുടരുന്നു: രണ്ട് ശിവസേന എംഎൽഎമാർ കൂടി അസമിലെ ഹോട്ടലിൽ; വെല്ലുവിളിച്ച് ഷിന്റേ
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. സംസ്ഥാനത്തെ രണ്ട് ശിവസേന എംഎൽഎമാർ കൂടെ അസമിലെ ഗുവാഹത്തിയിൽ ഏക്നാഥ് ഷിന്റേയുടെ നേതൃത്വത്തിൽ വിമത അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. ഇതോടെ വിമത ശബ്ദം ഉയർത്തി പുറത്ത് പോയ എംഎൽഎമാരുടെ എണ്ണം 44 ആയി. ആരെയാണ് ഭയപ്പെടുത്താൻ നോക്കുന്നതെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 എംഎൽഎമാർക്കെതിരെ പരാതി കൊടുത്തു. അങ്ങനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും യഥാർത്ഥ ശിവസേന തങ്ങളാണെന്നും ഷിൻഡെ ട്വിറ്റർ ഹാന്റിലിൽ എഴുതി. തങ്ങൾക്കും നിയമം അറിയാമെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാനത്ത് മുന്നണിക്കുള്ള ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ഉദ്ദവ് താക്കറെയ്ക്ക് ഒപ്പം മുന്നണി ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശരദ് പവാർ. വിമത എംഎൽഎമാർ മുംബൈയിൽ തിരികെ എത്തിയാൽ സാഹചര്യം മാറുമെന്ന പ്രതീക്ഷയിലാണ് ഇവർ. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ദില്ലിയിൽ പോയി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തും. ശിവസേനയും എൻസിപിയും നടത്തുന്ന…
Read More » -
India
ദ്രൗപദി മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തെ പുകഴ്ത്തി ജഗൻ മോഹൻ റെഡ്ഡി; പാർട്ടി പിന്തുണ പ്രഖ്യാപിച്ചു
വിശാഖപട്ടണം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നോട്ട് വെച്ച ദ്രൗപതി മുർമുവിന് പിന്തുണ വ്യക്തമാക്കി ആന്ധ്ര പ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ്. ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തെ പുകഴ്ത്തി ആന്ധ്ര മുഖ്യമന്ത്രി ജഗ്ഗൻ മോഹൻ റെഡ്ഡി വാർത്താകുറിപ്പ് പുറത്തിറക്കി. സാമൂഹിക സമത്വവും നീതിയും ഉയർത്തിപിടിക്കുന്ന സ്ഥാനാർത്ഥിത്വമാണ് ദ്രൗപദിയുടേതെന്ന് അദ്ദേഹം പ്രശംസിച്ചു. പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ വിജയ് സായ് റെഡ്ഡിയും മിഥുൻ റെഡ്ഡിയും പാർട്ടിയെ പ്രതിനിധീകരിച്ച് നാമനിർദ്ദേശ പ്രക്രിയയിൽ പങ്കെടുക്കുമെന്നും വാർത്താക്കുറിപ്പിൽ ജഗൻ മോഹൻ വ്യക്തമാക്കുന്നു. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് ഇതോടെ ജയം ഉറപ്പായി. എല്ലാ അംഗങ്ങളും ദ്രൗപതി മുർമുവിന് വോട്ട് ചെയ്യണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നേരത്തെ പറഞ്ഞിരുന്നു. ജെഡിയുവും ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്താങ്ങിയ ജാർഖണ്ഡ് മുക്തി മോർച്ചയും മുർമുവിന് അനുകൂലമായി നിലപാട് മാറ്റിയേക്കും. അതേസമയം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തോറ്റാലും പിന്മാറില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിതെന്ന് പറഞ്ഞു. നിതീഷ് കുമാറിന്‍റെ…
Read More » -
NEWS
സ്ത്രീകള്‍ക്ക് പ്രിയം തടിയുള്ള പുരുഷന്മാരെ, ശാസ്ത്രീയപഠനങ്ങളിൽ തെളിയിക്കപ്പെട്ട കാരണങ്ങള്‍ വായിക്കൂ
പൊണ്ണത്തടിയനെ എന്തിനു കൊള്ളാം എന്നാണ് പഴഞ്ചൊല്ല്. പൊണ്ണത്തടി ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് ആളുകൾ. മെലിഞ്ഞ് ഉയരമുള്ള രൂപമാണ് ഏതു പുരുഷനും സ്വപ്നം കാണുന്നത്. അത്തരക്കാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം എന്നാണ് പൊതു ധാരണ. അമിത വണ്ണമുള്ള പുരുഷന്മാര്‍ക്കിടയില്‍ ഇത് കടുത്ത അപകര്‍ഷതാബോധം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ അതൊക്കെ പഴങ്കഥയായി മാറിയിരിക്കുന്നു. അമിത വണ്ണത്തിനോടടുക്കുന്ന പുരുഷന്മാരോടാണ്സ്ത്രീകള്‍ക്ക് കൂടുതൽ ആകര്‍ഷണം എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വണ്ണമുള്ള ആളുകള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണെന്ന ധാരണ മുതല്‍ സംതൃപ്തമായ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ചില കാഴ്ചപ്പാടുകൾ വരെ ഇതിന് കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അഞ്ച് കാരണങ്ങള്‍ മനസിലാക്കാം. തടിയുള്ളവര്‍ നന്നായി ചിരിക്കും, ചിരിപ്പിക്കും ഇണയെ തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാനും ഒപ്പം ചിരിക്കാനും സാധിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് വല്ലാതെ ആകർഷണം തോന്നാറുണ്ട്. ലോകം മുഴുവന്‍ നമ്മളെ ഒറ്റപ്പെടുത്തിയാലും അതൊന്നും വകവയ്ക്കാതെ ചുറ്റുപാടുകളെ നോക്കി രണ്ട് തമാശ പറഞ്ഞ് ചിരിക്കാന്‍ ഒരു കൂട്ടുകാരനെ എല്ലാ സ്ത്രീകളും ആഗ്രഹിക്കും. വണ്ണമുള്ള പുരുഷന്മാര്‍…
Read More » -
Kerala
കൊതുക് അപകടകാരി, കൊതുകിനെ തുരത്താന്‍ ഇതാ 5 വഴികൾ
കേരളം കൊതുകുകളുടെ വളർത്തു ശാലയായി മാറിയിരിക്കുന്നു. മുമ്പ് ചില നഗരങ്ങളിൽ മാത്രമായിരുന്നു കൊതുകുകൾ തമ്പടിച്ചിരുന്നത്. ഇപ്പോൾ നാട്ടിൻ പുറങ്ങളും കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നു. ചിക്കുൻഗുനിയ, മലേറിയ, ഡെങ്കി, സിക്ക തുടങ്ങിയ പല മാരകമായ രോഗങ്ങൾക്കും കാരണമാകുന്നത് കൊതുകുകളാണ്. മിക്ക വീടുകളിലും കൊതുക് ശല്യം കൂടിവരികയാണ്. വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുകയാണ് പ്രധാന പരിഹാരം. വീടും പരിസരവും വ്യത്തിയാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിലെ കൊതുക് ശല്യം ഒരു പരിധി വരെ കുറയ്ക്കാൻ ഇതാ ചില മാർഗങ്ങൾ: 1. കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മികച്ചൊരു വഴിയാണ്. ഇവ അൽപം തുറന്ന ബൗളിൽ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും. 2. കുരുമുളകുപൊടി സ്പ്രെ ചെയ്യുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്. കുരുമുളകുപൊടി ഏതെങ്കിലും എസൻഷ്യൽ ഓയിലിൽ കലർത്തി കൊതുക് ശല്യമുള്ള ഇടങ്ങളിൽ സ്‌പ്രേ ചെയ്യാം. 3. ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്ക്കുന്നത്…
Read More » -
Kerala
വാഴപ്പഴങ്ങളുടെ വില കുത്തനെ ഉയരുന്നു
കോട്ടയം: ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ വാഴപ്പങ്ങളുടെ വില കുത്തനെ ഉയരുന്നു. ഏത്തപ്പഴം, പാളയന്‍കോടന്‍, ഞാലിപ്പൂവന്‍ തുടങ്ങി എല്ലാ വാഴപ്പഴങ്ങളുടെയും വില നിലവാരം ഉയര്‍ന്നിരിക്കുകയാണ്. ജില്ലയിലേക്ക് കുലകള്‍ കൂടുതലായും എത്തുന്നത് തമിഴ്‌നാട്, െമെസൂര്‍, വയനാട് എന്നിവിടങ്ങില്‍ നിന്നുമാണ്. വിപണിയില്‍ വാഴക്കുലകളുടെ വരവ് കുറഞ്ഞതാണ് പെട്ടെന്നുള്ള വില വര്‍ധനവിന് കാരണം. മുന്‍പ് കിലോക്ക് 45 മുതല്‍ 50 രൂപ വരെ വില ഉണ്ടായിരുന്ന ഞാലിപ്പൂവന് ഇപ്പോള്‍ 80 രൂപ വരെയാണ വില. മൂന്നുമാസത്തിനു മുന്‍പ് ഞാലിപ്പൂവന് വില 50 രൂപയില്‍ താഴെയായിരുന്നു. തമിഴ്‌നാട്ടില്‍നിന്നും, വയനാട്ടില്‍ നിന്നും കൂടുതല്‍ ഏത്തക്കുലകള്‍ എത്തിയതോടെ വില ഇടിഞ്ഞുനിന്ന ഏത്തക്കുല വിലയും ഇപ്പോള്‍ ഉയര്‍ന്നു. പാതയോരങ്ങളിലും വാഹനങ്ങളിലും മറ്റും 3 കലോ 100 രൂപക്ക് കൊടുത്തിരുന്ന ഏത്തപ്പഴത്തിന് ഇപ്പോള്‍, കലോക്ക് 70 രൂപയാണ് വില. നാടന്‍ കായ വില 85 രൂപ വരെയായി. റോബസ്റ്റായ്ക്കും വില ഉയര്‍ന്നു. 20 മുതല്‍ 25 രൂപ മാത്രമുണ്ടായിരുന്ന റോബസ്റ്റ വില 50ലേക്ക് എത്തി.…
Read More » -
Kerala
പരിശോധന നിലച്ചു; പഴകിയ മത്സ്യങ്ങള്‍ വീണ്ടും വിപണിയില്‍
അമ്പലപ്പുഴ: കൊട്ടിഘോഷിച്ച് നടത്തിയ മത്സ്യപരിശോധന നിലച്ചു. പഴകിയ മത്സ്യങ്ങള്‍ വീണ്ടും വിപണിയില്‍. പഴകിയ മത്സ്യങ്ങള്‍ കഴിച്ചവര്‍ ചികിത്സ തേടി ആശുപത്രിയില്‍. രണ്ട് മാസം മുന്‍പാണ് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും മത്സ്യ പരിശോധന ആരംഭിച്ചത്. ജില്ലയുടെ പല സ്ഥലങ്ങളില്‍നിന്നും മാസങ്ങള്‍ പഴക്കമുള്ളതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യവും പിടികൂടിയിരുന്നു. ഇടുക്കിയില്‍ മത്സ്യം കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായതോടെ സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശമിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. പിന്നീടും പരാതി വ്യാപകമായതോടെയാണ് പരിശോധന പ്രഹസനം നടത്തിയത്. മാര്‍ക്കറ്റുകളില്‍ നിന്നും വാഹനങ്ങളില്‍നിന്നും പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഈ പരിശോധനകളെല്ലാം നിലച്ചു. ഇതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം ആഴ്ചകള്‍ പഴക്കമുള്ള മീന്‍ വില്‍പ്പനയ്ക്കായി ജില്ലയില്‍ സുലഭമായിരിക്കുകയാണ്. എന്നിട്ടും ഭക്ഷ്യ സുരക്ഷാ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ മുന്‍ കാലത്തെപ്പോലെ പലയിടങ്ങളിലും മത്സ്യവും ചെമ്മീനും കഴിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നുണ്ട്.…
Read More » -
Kerala
നോണ്‍ പ്രാക്ടീസിങ് അലവന്‍സ് കൈപ്പറ്റി ഡോക്ടര്‍മാര്‍ വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി ആക്ഷേപം
അമ്പലപ്പുഴ: നോണ്‍ പ്രാക്ടീസിങ് അലവന്‍സ് മാസം തോറും െകെപ്പറ്റി ഡോക്ടര്‍മാര്‍ വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു.സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിമാസം ചോരുന്നത് നാല് കോടിയില്‍പ്പരം രൂപ. കണ്ണടച്ച് സര്‍ക്കാരും ആരോഗ്യ വകുപ്പും.വി.എസ് സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രി ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിങ് അലവന്‍സ് നല്‍കിത്തുടങ്ങിയത്. സാധാരണ രോഗികള്‍ക്ക് കൂടുതല്‍ സമയം മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായാണ് ഈ പ്രത്യേക അലവന്‍സ് നല്‍കിത്തുടങ്ങിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രികളിലെ ഭൂരിഭാഗം ഡോക്ടര്‍മാരും വീടുകളില്‍ പ്രാക്ടീസ് നടത്തുന്നതു മൂലം ആശുപത്രികളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരമായാണ് വീടുകളില്‍ പ്രാക്ടീസ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പ്രാക്ടീസ് ഒഴിവാക്കിയ ഡോക്ടര്‍മാര്‍ക്ക് ബേസിക് പേയുടെ 20 ശതമാനമാണ് ഇത്തരത്തില്‍ നോണ്‍ ഫ്രാക്ടീസിംഗ് അലവന്‍സായി നല്‍കുന്നതെന്ന് പൊതു പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീറിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. വി.എസ് സര്‍ക്കാരിന്റെ കാലത്താരംഭിച്ച നോണ്‍ പ്രാക്ടീസിങ് അലവന്‍സ് ഇപ്പോഴും നല്‍കി…
Read More » -
NEWS
ആടുജീവിതത്തിന്റെ ഫൈനൽ ഷെഡ്യൂൾ റാന്നിയിൽ
റാന്നി: നാലര വർഷം നീണ്ടു നിന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് സമാപനത്തിലേക്ക്.ഫൈനൽ ഷെഡ്യൂൾ നാളെ റാന്നിയിൽ തുടങ്ങും.പൃഥ്വിരാജ് പങ്കെടുക്കുന്ന ഭാഗങ്ങളാണ് ചിത്രീകരിക്കാനുള്ളത്.ഇതിനായി ജയിലിന്റെ സെറ്റ് വർക്കുകൾ ഇവിടെ പൂർത്തിയായിട്ടുണ്ട്. പത്തനംതിട്ട കുളനട സ്വദേശി ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി തിരുവല്ല സ്വദേശി ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പൃഥ്വിരാജ് വരുത്തിയ ശാരീരികമായ മാറ്റങ്ങള്‍ വൈറലായിരുന്നു.ഇന്ത്യയിലും വിദേശത്തുമായി നാലര വർഷം എടുത്താണ് ചിത്രം പൂർത്തിയാകുന്നത്.
Read More » -
NEWS
ഐ എം വിജയന് റഷ്യന്‍ സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റ്
തൃശൂർ :ഇന്ത്യന്‍ ഫുട്ബോളിന്റെ നെറുകയിലെ മലയാളിക്കരുത്തിന് ലോകത്തിന്റെ ആദരം. മലയാളികളുടെ സ്വന്തം ഐ എം വിജയനെ റഷ്യന്‍ സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.റഷ്യയിലെ അക്കാന്‍ഗിര്‍സ്ക് നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വ്വകലാശാലയാണ്, ഇന്ത്യന്‍ ഫുട്ബോളിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് ഐ എം വിജയന് ഡോക്ടറേറ്റ് നല്‍കിയത്. ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന അന്താരാഷ്‌ട്ര റെക്കോര്‍ഡിന് ഉടമയാണ് ഐ എം വിജയൻ.1999ലെ സാഫ് ഗെയിംസില്‍ പന്ത്രണ്ടാം സെക്കന്‍ഡില്‍ നേടിയ ഗോളാണ് വിജയന് ഈ നേട്ടം സമ്മാനിച്ചത്. പതിനെട്ടാം വയസ്സില്‍ കേരള പോലീസ് ഫുട്ബോള്‍ ടീമില്‍ അംഗമായ ഐ എം വിജയന്‍, നാലാം വര്‍ഷം മോഹന്‍ ബഗാനിലെത്തി. ജെസിടി മില്‍സ് ഫഗ്വാര, എഫ് സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ക്ലബ്ബുകളില്‍ അദ്ദേഹം ബൂട്ടണിഞ്ഞു. 1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ ഐ എം വിജയന്‍, ഇന്ത്യക്ക് വേണ്ടി 79 മത്സരങ്ങള്‍ കളിച്ചു. 39 അന്താരാഷ്‌ട്ര ഗോളുകള്‍ നേടിയിട്ടുണ്ട്. തൃശ്ശൂർ മുനിസിപ്പൽ മൈതാനത്തിന്റെ…
Read More » -
Kerala
വൈദ്യുതി പോസ്റ്റ് വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും, മന്ത്രി കെ കൃഷ്ണൻ കുട്ടി
മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തുക തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. കെ.എസ്.ഇ.ബി ചെയർമാനെ ഇതേക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തി എന്നും മന്ത്രി പറഞ്ഞു. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കിൽ നടപടി ഉണ്ടാകും. അന്വേഷണത്തിൽ എല്ലാം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് വീണുണ്ടായ അപകടത്തിൽ ബേപ്പൂർ സ്വദേശി അർജുൻ ആണ് മരിച്ചത്. സംഭവത്തില്‍ കുറ്റകരമായ നരഹത്യക്ക് ബേപ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട്-ബേപ്പൂർ പാത ഉപരോധിച്ചു. എന്നാലിതിന് കരാറുകാരനാണ് ഉത്തരവാദിയെന്നാണ് കെ.എസ്.ഇ.ബി ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി സുധാകരൻ പ്രതികരിച്ചത്. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അറിയാതെയാണ് കരാറുകാരൻ പഴയ പോസ്റ്റ് നീക്കിയതെന്നും ഷാജി സുധാകരൻ പറയുന്നു. മരിച്ച ആളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം…
Read More »