NEWS

ജീവിതം മുന്നില്‍ നിവര്‍ന്ന് കിടക്കുകയാണ്;മുന്നേറി കൊണ്ടിരിക്കുക….!!

ഷ്ടങ്ങൾ വിലപിക്കാനുള്ളതല്ല……. ജീവിതം മുന്നില്‍ നിവര്‍ന്ന് കിടക്കുകയാണ്…മുന്നേറി കൊണ്ടിരിക്കുക….അതിനായി പരിശ്രമിക്കുക…….. പ്രതിബന്ധങ്ങള്‍ എന്നൊരു വാക്ക് നമുക്ക് മുമ്പിലില്ല….!!
        1936 ബെര്‍ലിന്‍ ഒളിംപിക്സ് …. ലോകത്തിലെ ഏറ്റവും മികച്ച പിസ്റ്റല്‍ ഷൂട്ടര്‍ ഹംഗറികാരനായ കരളി ട്ടാക്കസിന് ഒളിംപിക്സ് ടീമില്‍ സ്ഥാനം നിഷേധിക്കപെടുന്നു…. കാരണം അയാള്‍ ഹംഗറിയന്‍ സൈന്യത്തില്‍ സാധരണ ഒരു സെര്‍ജന്‍െറ് മാത്രമാണ്…. ഓഫീസര്‍ മാരെ മാത്രമെ ഒളിംപിക്സ് ടീമിലെടുക്കാന്‍ ഹംഗേറിയന്‍ ഗവണ്‍മെന്‍െറ് അന്നനുവദിക്കുമായിരുന്നുള്ളു….
       എന്നാല്‍ നിയമം മാറി…. 1940 ഒളിംപിക്സിനായി കരളി ട്ടാക്കസിസ് കഠിനമായി പരിശീലനമാരംഭിച്ചു…. പക്ഷേ വിധിയൊരിക്കല്‍ കൂടി അയാള്‍ക്ക് മുന്നില്‍ വില്ലനായി…. 1938 ല്‍ സൈനികാഭ്യസത്തിനിടെ നടന്നൊരു അപകടത്തില്‍ അയാള്‍ക്ക് , അയാളുടെ ആയുധമായ ആ വലത് കൈ, അയാളുടെ ഷൂട്ടിങ്ങ് ഹാന്‍െറ് നക്ഷട്ടപെട്ടു….
    അയാള്‍ക്ക് മുന്നില്‍ തന്‍റെ  കരിയര്‍ അവസാനിപ്പിക്കല്‍ മാത്രമായിരുന്നു വഴി… പക്ഷേ ഒളിംപിക്സ് എന്ന തന്‍െറ സ്വപ്നം …. അതിന് മുന്നില്‍ തോറ്റ് കൊടുക്കാന്‍ ട്ടാക്കസിസ് തയാറായില്ല… അയാള്‍ ഇടത് കൈകൊണ്ട് ഷൂട്ടിങ്ങ് പരിശീലനമാരംഭിച്ചു…. പക്ഷേ വിധി വീണ്ടും വില്ലനായി…. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് 1940 ലെ ടോക്കിയോ ഒളിംപിക്സ് റദ്ദാക്കപെട്ടു….
    പക്ഷേ ട്ടാക്കസിസ് തളര്‍ന്നില്ല…. അയാള്‍ 1944 ലണ്ടന്‍ ഒളിംപിക്സിനായി പരിശീലനം തുടങ്ങി…… പക്ഷേ അയാളുടെ പരിശ്രമം ഒരിക്കല്‍ കൂടി പരാജയപെട്ടു…. 1944 ഒളിംപിക്സും റദ്ദാക്കപെട്ടു…. അപ്പോള്‍ അയാള്‍ക്ക് 34 വയസ്സായിരുന്നു….
   പക്ഷേ ട്ടാക്കാസിസ് 1948 ലണ്ടന്‍ ഒളിംപിക്സ് ലക്ഷ്യമാക്കി വീണ്ടും പരിശീലനമാരംഭിച്ചു …. ഒടുവില്‍ കാത്തിരുന്ന ആ അസുലഭ നിമിഷം സമാഗതമായി…. ഒറ്റകൈയനായ ആ 38 കാരന്‍ , അന്ന് ഒളിംപിക്സ് വിജയിക്കുമെന്ന് കരുതിയ അര്‍ജന്‍െറീനകാരനായ കാള്‍സ് എന്‍റിക്ക് ഡയസിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടി…. 4 വര്‍ഷങ്ങള്‍ക്ക് ശേഷം ഹെല്‍സങ്കിയില്‍ നടന്ന ഒളിംപിക്സിലും 42 കാരനായ ആ ഒറ്റകൈയന്‍ സുവര്‍ണ്ണ നേട്ടം ആവര്‍ത്തിച്ചു….
അതെ,നഷ്ടങ്ങൾ വിലപിക്കാനുള്ളതല്ല……. ജീവിതം മുന്നില്‍ നിവര്‍ന്ന് കിടക്കുകയാണ്…മുന്നേറി കൊണ്ടിരിക്കുക….അതിനായി പരിശ്രമിക്കുക…….. പ്രതിബന്ധങ്ങള്‍ എന്നൊരു വാക്ക് നമുക്ക് മുമ്പിലില്ല….!!

Back to top button
error: