Month: June 2022
-
Kerala
ഡയറക്ടറില്ലാതെ ഒരുവർഷം; ആരോഗ്യവകുപ്പ് നാഥനില്ലാക്കളരി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിരന്തര വീഴ്ചകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഡയറക്ടറുടെ അഭാവം ചര്‍ച്ചയാകുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ.സരിത കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സ്വയം വിരമിച്ചശേഷം ഡയറക്ടറെ നിയമിച്ചിട്ടില്ല. അഡി. ഡയറക്ടര്‍ക്കാണ് കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഡയറക്ടറെ നിയമിക്കാത്തതിനാല്‍ ഫണ്ടുകള്‍ സ്വതന്ത്രമായി ചെലവഴിക്കാനോ നയപരമായ തീരുമാനമെടുക്കാനോ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പുറമെ വകുപ്പിലെ സുപ്രധാനമായ രണ്ട് അഡി. ഡയറക്ടര്‍മാരുടെയും തിരുവനന്തപുരം ഡിഎംഒയുടെയും തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. ആരോഗ്യവകുപ്പ് സ്ഥാനത്തുനിന്ന് ഡോ. സരിത സ്വയം വിരമിച്ചപ്പോള്‍ ഡോ. രമേശിന് താല്‍ക്കാലിക ചുമതല നല്‍കുകയാണ് ചെയ്തത്. ഒന്നര മാസത്തിനുശേഷം ഡോ. രാജുവിന് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി. രാജു വിരമിച്ചതിനെ തുടര്‍ന്ന് ഡോ. പ്രീതയ്ക്കാണ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. അഡി.ഡയറക്ടര്‍ (മെഡിക്കല്‍), അഡി.ഡയറക്ടര്‍ (വിജിലന്‍സ്), തിരുവനന്തപുരം ഡിഎംഒ എന്നീ തസ്തികളാണ് ഒഴിഞ്ഞ് കിടക്കുന്ന മറ്റ് സുപ്രധാന…
Read More » -
Kerala
ഇത്തവണ വൈദ്യുതി ബില്ലില്‍നിന്ന് ഷോക്കേറ്റോ? ഡെപ്പോസിറ്റ് തുക ചതിച്ചതാ!
തിരുവനന്തപുരം: ഇത്തവണ വൈദ്യുതിബില്ല് കണ്ടപ്പോള്‍തന്നെ ഭൂരിഭാഗം വീടുകളിലും ആളുകള്‍ക്ക് ഷോക്കേറ്റുകാണും. സാധാരണ കിട്ടുന്ന ബില്ലിന്‍െ്‌റ ഇരട്ടി കണ്ടാല്‍ ഞെട്ടാത്ത സാധാരണക്കാര്‍ ഉണ്ടാവാന്‍ തീരെ സാധ്യതയില്ല. അത്തരത്തിലാണ് കെ.എസ്.ഇ.ബിയുടെ വൈദ്യുതിനയം. വൈദ്യുതി ഉപയോക്താക്കള്‍ ഉപയോഗിച്ചുവരുന്ന വൈദ്യുതിയുടെ നാലു മാസത്തെ തുക ഡെപ്പോസിറ്റായി കണക്കാക്കി അടയ്ക്കാനാണ് കെ.എസ്.ഇ.ബി. നിര്‍ദേശം. ഗാര്‍ഹിക കണക്ഷനുകള്‍ക്കു രണ്ടു മാസം വൈദ്യുതി ഉപയോഗിച്ച തുകയാണ് ഒരു ബില്ലായി നല്‍കുന്നത്. ഇങ്ങനെയുള്ള രണ്ടു ബില്ലിനു സമാനമായ തുക (നാലു മാസത്തെ തുക) ഡെപ്പോസിറ്റായി നല്‍കണമെന്നാണു നിര്‍ദേശം. ഏറ്റവുമൊടുവിലായി നല്‍കിയ ബില്ലില്‍ ഡെപ്പോസിറ്റ് തുകകൂടി ചേര്‍ത്തുള്ള തുകയാണു നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം വലിയ തുകയാണു പലരും അടയ്‌ക്കേണ്ടിവന്നത്. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നാണു കെ.എസ്.ഇ.ബി. നല്‍കുന്ന വിശദീകരണം. വൈദ്യുതി കണക്ഷന്‍ നല്‍കുമ്പോള്‍ത്തന്നെ ഡെപ്പോസിറ്റ് ഈടാക്കിയിരുന്നു. നിരക്ക് കൂടിയതിനൊപ്പം പല ഉപയോക്താക്കളും അധിക വൈദ്യുതി ഉപയോഗിച്ചുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉപയോഗത്തിന് ആനുപാതികമായുള്ള ഡെപ്പോസിറ്റ് തുക ഇല്ലാത്തവര്‍ക്കു മാത്രമാണു പുതുക്കിയ ഡെപ്പോസിറ്റ് നിരക്ക് ഏര്‍പ്പെടുത്തിയതെന്നും കെ.എസ്.ഇ.ബി. വിശദീകരിച്ചു.
Read More » -
Kerala
കുവൈത്ത് മനുഷ്യക്കടത്ത് കേസ്: മജീദിനായി ലുക്ക്ഔട്ട് നോട്ടീസ്
കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസില്‍ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി മജീദിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസെടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രധാന പ്രതിയെ പിടികൂടാനാകാതെ വന്നതോടെയാണ് നീക്കം. ഒളിവിലുള്ള മജീദിന്റെ മേല്‍വിലാസം പോലും ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. കുെവെത്തില്‍ കുട്ടിയെ പരിചരിക്കുന്ന ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മജീദും രണ്ടാം പ്രതി പത്തനംതിട്ട സ്വദേശി അജുമോനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. അജുമോനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന എറണാകുളം ഷേണായീസ് ജങ്ഷനു സമീപത്തെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പും നടത്തി. കുവൈത്തിലെ ഇടപാടുകള്‍ മജീദിന് മാത്രമേ അറിയുകയുള്ളൂവെന്നാണ് അജുവിന്റെ വിശദീകരണം. ഇത് കളവാണെന്ന് പോലീസ് പറയുന്നു. കേസില്‍ അജുവിന്റെയും പരാതിക്കാരിയുടെയും മൊഴി എന്‍.ഐ.എ രേഖപ്പെടുത്തിയിരുന്നു.
Read More » -
NEWS
വിമാനത്തിലെ വിൻഡോ സീറ്റിലെത്താൻ യാത്രക്കാർക്ക് മുകളിലൂടെ നടത്തം
വിമാന യാത്രക്കിടെ യാത്രക്കാര്‍ ആരെങ്കിലും സീറ്റിന് മുകളിലൂടെ ചവിട്ടി തന്റെ സീറ്റിലെത്തിയാല്‍ എങ്ങനെയുണ്ടാകും? ഓരോ യാത്രക്കാരനും അതു വലിയ ബുദ്ധിമുട്ടുണ്ടാക്കും. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. https://twitter.com/In_jedi/status/1536945703775346689?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1536945703775346689%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Flifestyle%2Fnews%2Fwoman-hops-over-passengers-to-get-to-her-window-seat-on-plane-1.7629877 തന്റെ വിന്‍ഡോ സീറ്റ് കിട്ടാനായി ഒരു യാത്രക്കാരിയാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നത്. യാത്രക്കാരുടെ മുകളിലൂടെ ചാടി, സീറ്റില്‍ ചവിട്ടിയാണ് ഇവര്‍ വിന്‍ഡോ സീറ്റിന് അടുത്തെത്തുന്നത്. ഇതിനിടയില്‍ കുഞ്ഞിനേയും കൊണ്ടിരിക്കുന്ന ഒരാളുടെ മുകളിലൂടെയും യുവതി പോകുന്നത് വീഡിയോയില്‍ കാണാം. ബ്രാന്‍ഡന്‍ എന്നു പേരുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏഴു മണിക്കൂര്‍ നീണ്ട യാത്ര മുഴുവനും ഈ യാത്രക്കാരി ഇത്തരത്തിലാണ് പെരുമാറിയതെന്നും വിമാനത്തില്‍ കണ്ട ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ് ഇതെന്നും ട്വീറ്റിനൊപ്പം ബ്രാന്‍ഡന്‍ കുറിക്കുന്നു. സീറ്റിലുള്ളവര്‍ ഉണര്‍ന്നാണ് ഇരിക്കുന്നതെന്നും ഒന്നു മാറിത്തരാമോ എന്ന് യുവതിക്ക് അവരോട് ചോദിക്കാമായിരുന്നെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. വിമാനത്തിലുള്ള മറ്റു യാത്രക്കാര്‍ക്ക് പ്രതികരിക്കാമായിരുന്നില്ലേ എന്നും ആളുകള്‍ ചോദിക്കുന്നു.
Read More » -
NEWS
ഭൂകമ്പം ജീവന്‍ പിഴുത അഫ്ഗാനില്‍ നൊമ്പരപ്പൂവായ് കുരുന്നുബാലിക
കാബൂള്‍: അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ആയിരത്തിലേറെപ്പേരുടെ ജീവനെടുത്ത ഭൂകമ്പത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കുരുന്നുബാലിക ദുരന്തത്തിന്‍െ്‌റ നേര്‍ച്ചിത്രമായി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ സാമൂഹികമാധ്യമങ്ങളിലൂടെയാണു ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട മൂന്നുവയസുകാരി ബാലികയുടെ ചിത്രം പുറത്തുവന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന മണ്ണിഷ്ടിക വീടിനു മുന്നില്‍ നിഷ്‌കളങ്കമായി പുഞ്ചിരിച്ചു നില്‍ക്കുന്ന കുഞ്ഞിന്റെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ തരംഗമായി. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ സയദ് സിയാര്‍മല്‍ ഹാഷെമിയാണ് ചിത്രം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. മുഖത്തും െകെകാലുകളിലുമൊക്കെ മണ്ണും പൊടിയുമുണ്ടെങ്കിലും ദുരന്തമേല്‍പ്പിച്ച ആഘാതത്തിന്റെ തീവ്രത തിരിച്ചറിയാനുള്ള പ്രായമോ പാകതയോ ഇല്ലാത്ത പിഞ്ചുകുഞ്ഞിന്‍െ്‌റ ചിത്രം ഉള്ളുലയ്ക്കുന്ന നൊമ്പരപ്പൂവായി ലോകമെങ്ങും നിരവധിപേരെ സങ്കടപ്പെടുത്തി. ഈ കുരുന്നൊഴികെയുള്ള കുടുംബത്തിലെ എല്ലാവരും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടെന്നാണ് പ്രദേശവാസികള്‍ നല്‍കിയ വിവരമെന്ന് ഹാഷെമി ട്വീറ്റ് ചെയ്തു. ഇതോടെ രക്ഷിതാക്കളില്ലാത്ത കുഞ്ഞിനെ ദത്തെടുക്കാനും സഹായിക്കാനും തയാറാണെന്നുകാട്ടി ആയിരക്കണക്കിന് മനുഷ്യസ്‌നേഹികള്‍ ട്വിറ്ററിലൂടെ മുന്നോട്ടുവന്നു. ഭൂകമ്പദുരിതബാധിതര്‍ക്കു ധനസഹായത്തിനുള്ള പൊതുലിങ്ക് പോസ്റ്റ് ചെയ്തായിരുന്നു ഇതിനു മാധ്യമപ്രവര്‍ത്തകന്റെ മറുപടി.
Read More » -
NEWS
സ്വരച്ചേര്‍ച്ച പോര; 91-ാം വയസില്‍ മര്‍ഡോക്ക് വീണ്ടും വിവാഹമോചനത്തിന്
ന്യൂയോര്‍ക്ക്: പങ്കാളിയുമായി സ്വരച്ചേര്‍ച്ചയില്ലാതായതോടെ ആഗോള മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക്കും നടി ജെറി ഹാളും വിവാഹമോചനത്തിനെന്ന് റിപ്പോര്‍ട്ട്്. തൊണ്ണൂറ്റൊന്നുകാരനായ മര്‍ഡോക്ക് നാലാം വട്ടവും ബന്ധം വഴിപിരിയാന്‍ തയാറെടുക്കുകയാണെന്നു ന്യൂയോര്‍ക്ക് െടെംസാണു റിപ്പോര്‍ട്ട് ചെയ്തത്. വിവാഹമോചനം പക്ഷേ, മുന്‍കാലങ്ങളിലേതുപോലെ മര്‍ഡോക്കിന്റെ വമ്പന്‍ വ്യവസായങ്ങളുടെ ഉടമസ്ഥാവകാശ ഘടനയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മാര്‍ച്ചില്‍ സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങിലാണു മര്‍ഡോക്ക് ഹാളിനെ വിവാഹം ചെയ്തത്. ആറുവര്‍ഷമെത്തിയപ്പോള്‍ വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നാണു വിവരം. 1966-ലാണ് ആദ്യ ഭാര്യയും മുന്‍ എയര്‍ഹോസ്റ്റസുമായ പട്രീഷ്യ ബുക്കറുമായുള്ള ബന്ധം മര്‍ഡോക്ക് നിയമപരമായി വേര്‍പെടുത്തിയത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. തന്റെ രണ്ടാമത്തെ ഭാര്യ, സ്‌കോട്ടിഷ് പത്രപ്രവര്‍ത്തകയായ അന്ന മര്‍ഡോക്ക് മാനില്‍ നിന്ന് 1999-ല്‍ മര്‍ഡോക് വഴിപിരിഞ്ഞു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളാണുള്ളത്. വ്യവസായിയായി വെന്‍ഡി ഡെംഗായിരുന്നു മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ. 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014-ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി. അവര്‍ക്കു രണ്ട് പെണ്‍മക്കളുണ്ട്.
Read More » -
Crime
മനഃപൂര്‍വം മരണത്തിലേക്ക് തള്ളിവിട്ടെന്ന്; മാറഡോണയുടെ മരണത്തില്‍ എട്ടുപേര്‍ വിചാരണ നേരിടും
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തില്‍ കുറ്റകരമായ അനാസ്ഥ ആരോപിക്കപ്പെട്ട എട്ടുപേര്‍ വിചാരണ നേരിടും. ബ്യൂണസ് അയേഴ്‌സിലെ ഒരു പ്രാദേശിക കോടതിയാണു നിലപാടെടുത്തത്. മറഡോണയെ മരണത്തിന് മുന്‍പു ചികിത്സിച്ച ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡ് ലൂക്ക് ഉള്‍പ്പടെ എട്ടു പേര്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു. കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡോ ലുഖ്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കോസാചോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡിയാസ്, മെഡിക്കല്‍ കോഡിനേറ്റര്‍ നാന്‍സി ഫോര്‍ലിനി തുടങ്ങിയവരും നാലു നഴ്‌സുമാരുമാണു വിചാരണ നേരിടുക. അവര്‍ക്കെതിരേ ഇതിഹാസ താരത്തെ മരണത്തിലേക്കു മനഃപൂര്‍വം തള്ളിവിട്ട കുറ്റമാണു ചുമത്തിയത്. അര്‍ജന്റീനയില്‍ നിയമം അനുസരിച്ച് ഈ കുറ്റകൃത്യത്തിന് എട്ടു മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. മാറഡോണയുടെ ചികിത്സയില്‍ പോരായ്മകളും വീഴ്ചകളും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റകരമായ നരഹത്യക്ക് വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടത്. വേദനയുടെ സൂചനകള്‍ 12 മണിക്കൂര്‍ പ്രകടിപ്പിച്ച മാറഡോണയ്ക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്‍…
Read More » -
India
”നമ്മുടെ ആശങ്കയും സന്തോഷവും ഒന്നാണ്. നമുക്കിടയില്‍ ഐക്യമുണ്ട്. വിജയവും നമ്മുടേതാകും”: ഹോട്ടലിലെ വിമത എം.എല്‍.എമാരോടു ഷിന്‍ഡെ
ഗുവാഹത്തി: ഒരു ‘ദേശീയ പാർട്ടി’ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഗുവാഹത്തിയിലെ ഹോട്ടലിലുള്ള ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ. വിമതരുടെ നീക്കം ചരിത്രപരമാണെന്ന് ആ പാര്‍ട്ടി വിശേഷിപ്പിച്ചതായും ഷിൻഡെ ഹോട്ടലിലെ വിമത എംഎൽഎമാരോടു പറഞ്ഞു. ഹോട്ടലിൽ എംഎൽഎമാരോടു സംസാരിക്കുന്ന ഏക്നാഥ് ഷിൻഡെയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ‘നമ്മുടെ ആശങ്കയും സന്തോഷവും ഒന്നാണ്. നമുക്കിടയിൽ ഐക്യമുണ്ട്. വിജയവും നമ്മുടേതാകും. ഒരു ദേശീയ പാർട്ടിയുണ്ട്, മഹാശക്തി. പാക്കിസ്ഥാനെപ്പോലും അവർ പരാജയപ്പെടുത്തി. നമ്മൾ ചരിത്രപരമായ ഒരു തീരുമാനമെടുത്തെന്നാണ് അവർ പറഞ്ഞത്. എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്– വിഡിയോയിൽ ഷിൻഡെ പറയുന്നു. രണ്ട സ്വതന്ത്രർ ഉൾപ്പെടെ 41 എംഎൽഎമാരാണ് ഷിൻഡെയ്‌ക്കൊപ്പം ഗുവാഹത്തിയിലുള്ളത്. മൂന്നു ശിവസേന എംഎൽഎമാരും അഞ്ച് സ്വതന്ത്രരും വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകുമെന്നും റിപ്പോർട്ടുകളുണ്ട്. ശിവസേനയിലേത് ആഭ്യന്തര പ്രശ്നങ്ങളാണെന്നും അതിൽ ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് അമിത് ഷായെ കാണാൻ ഡൽഹിയിലേക്കു പോയിട്ടുണ്ട്.…
Read More » -
NEWS
സൗജന്യ നഴ്സിംഗ് പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം;വിശദ വിവരങ്ങൾ
പാലക്കാട്: സൗജന്യ നഴ്സിംഗ് പഠനത്തിന് അപേക്ഷകൾ ക്ഷണിച്ചു.ഇസാഫ് സൊസൈറ്റിയുടെ കീഴില്‍ പാലക്കാട് ജില്ലയിലെ തച്ചമ്ബാറയില്‍ പ്രവര്‍ത്തിക്കുന്ന ദീനബന്ധു സ്കൂള്‍ ഓഫ് നഴ്സിംഗില്‍ ഐഎന്‍സി – കെഎന്‍സി അംഗീകാരമുള്ള മൂന്നു വര്‍ഷത്തെ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിനാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. എസ് സി, എസ് ടി, ഒ ഇ സി തുടങ്ങിയ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കാണ് അവസരം. പഠനം, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമായിരിക്കും.പ്രതിമാസം 200 രൂപ വീതം സ്റ്റൈപന്‍ഡും ലഭിക്കും. പ്ലസ്ടു പാസ്സായ ഏത് ഗ്രൂപ്പുകാര്‍ക്കും അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9349797494, 9544728103 (തിങ്കള്‍-ശനി 10 AM – 5 PM)
Read More »
