NEWS

ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിലൂടെ നടന്ന വൃദ്ധമാതാവിനെ രക്ഷപ്പെടുത്തി യുവാവ്

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഓവർ ബ്രിഡ്ജിനു സമീപം വെച്ച്  ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിലൂടെ നടന്ന വൃദ്ധമാതാവിനെ അതിസാഹസികമായി രക്ഷപെടുത്തി യുവാവ്.
 ചൊവ്വാഴ്ച ഉച്ചക്ക് 1.20 ന് ചെങ്ങോട്ടുകാവ് ഓവർ ബ്രിഡ്ജിനു സമീപം വെച്ച്  ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിലൂടെ നടന്ന വൃദ്ധമാതാവിനെയാണ് സിവിൽ ഡിഫെൻസ് കൊയിലാണ്ടി യൂണിറ്റ് അംഗവുംകൂടിയായ ദാസൻ അതി സഹസികമായി രക്ഷിച്ചത്.
 കോഴിക്കോട് ഭാഗത്ത്‌ നിന്നും വരുന്ന തീവണ്ടിയുടെ തൊട്ടു മുൻപിൽ നിന്നും 85 വയസ്സുള്ള വൃദ്ധ മാതാവിനെ,സമീപ റോഡിലൂടെ പോയിരുന്ന ദാസൻ ജീവൻ പണയം വെച്ച് ട്രാക്കിലേക്ക് ഓടിയെത്തി എടുത്തുകൊണ്ട് ഓടുകയായിരുന്നു.കാതിന് കേൾവിക്കുറവുള്ള അവരെ പിന്നീട് ബന്ധുക്കളെ ഏല്പിച്ച ശേഷമാണ് ദാസൻ മടങ്ങിയത്.

Back to top button
error: