Month: June 2022

  • NEWS

    മറ്റു  തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി 1977 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്തായിരുന്നു?

    ഒരറിവും ചെറുതല്ല 1977-ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു അടിയന്തര തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു ഇന്ത്യൻ രാഷ്ട്രപതി മത്സരം കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സംഭവമാണ് അത്. മൊത്തം 37 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ നീലം സഞ്ജീവ റെഡ്ഡിയാണ് (Neelam Sanjiva Reddy) ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1977 ഫെബ്രുവരി 11ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിന്റെ (Fakhruddin Ali Ahmed) പെട്ടെന്നുള്ള മരണത്തെ തുടർന്നാണ് ഇന്ത്യയുടെ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 65(1) പ്രകാരം വൈസ് പ്രസിഡന്റ് ആയിരുന്ന ബി.ഡി ജറ്റി (BD Jatti) ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ചട്ടം അനുസരിച്ച്, ആറ് മാസത്തിനുള്ളിൽ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. പക്ഷേ, 1977 ഫെബ്രുവരി 10ന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതിനാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പു നടത്തുന്നതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാനായില്ല. അങ്ങനെ…

    Read More »
  • NEWS

    കാലുകൊണ്ട് പരീക്ഷയെഴുതി കരളുറപ്പിൻ്റെ കരുത്തിൽ കൺമണി നേടിയത് ഒന്നാം റാങ്ക്

    ജന്മനായുള്ള വൈകല്യത്തെ നിഷ്പ്രഭമാക്കി നിശ്ചയദാർഢ്യം കൊണ്ട് സർഗ്ഗാത്മകതയുടെ അനന്ത വിഹായസ്സിലേക്ക് പറന്നുയർന്ന കൺമണിയുടെ പുതിയ നേട്ടമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. പരിമിതികളിൽ പതറാതെ പുതിയ കഴിവുകൾ കണ്ടെത്തി മുന്നേറുന്ന കൺമണി എന്ന പെൺകുട്ടിയെ മുഖപരിചയം പോലുമില്ലാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. സംഗീത വിദ്യാർത്ഥിനിയായ കൺമണി ചിത്രം വരയിലും നെറ്റിപ്പട്ട നിർമാണത്തിലും വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പഠനത്തിലും താൻ മുന്നിൽ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ജന്മനാ കൈകളില്ലാത്ത കൺമണി. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശി എസ്. കൺമണി രാജ്യത്തിനകത്തും പുറത്തുമായി 500ലേറെ വേദികളിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചും താൻ വരച്ച 250ലേറെ ചിത്രങ്ങളുമായി പ്രദർശനം നടത്തിയും സിനിമയിൽ അഭിനയിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. കൺമണിക്കു 2019 ൽ സർഗാത്മക മികവിന് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തൻ്റെ പരിമിതികളെ തൻ്റെ മികവിനു മുന്നിൽ മുട്ടുകുത്തിച്ചിരിക്കുകയാണ് ഈ മിടുക്കിയിപ്പോൾ. മറ്റാരെക്കാളും മനക്കരുത്തും കരളുറപ്പും മതി ഏതു വിജയവും കൂടെ പോരുമെന്ന് തെളിയിക്കുകയാണ് കൺമണി. പൊരുതുന്ന ഒരു…

    Read More »
  • NEWS

    20 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ചത് ഇരട്ടക്കുട്ടികൾ

    തിരക്കഥാകൃത്തും സംവിധായകനുമായ മധുസൂദനൻ ചക്രപാണിക്കാണ് ( മധുശങ്കർ അടൂർ) വൈകിയ വേളയിൽ ഇത്രയധികം ആനന്ദലബ്‌ധിയുണ്ടായത്…       അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ…. ഞങ്ങളുടെ 20 വർഷത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ രണ്ടുണ്ണികൾ. മങ്ങാട് മഹാഗണപതിയുടെ അനുഗ്രഹത്താൽ കിട്ടിയ മൂത്ത മകന് വിഘ്നേശ്വർ എന്ന് നാമകരണം ചെയ്തു.. പൂതങ്കര ശ്രീ ധർമ്മശാസ്താവിൻ്റെ അനുഗ്രഹത്താൽ കിട്ടിയ ഇളയ മകന് ശബരീനാഥ് എന്നും നാമകരണം ചെയ്തു…

    Read More »
  • NEWS

    കേരളാ ലോട്ടറിയുടെ കളർകോപ്പി നൽകി പണം തട്ടി

    കൊട്ടാരക്കര: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം അടിച്ച ടിക്കറ്റിന്റെ കളർ കോപ്പി നൽകി പണം തട്ടി.ഇന്നലെ രാവിലെ 9 മണിയോടെ പനവേലി ജംഗ്ഷനിൽ സ്കൂട്ടറിൽ എത്തിയ ഹെൽമറ്റ് ധാരി 2000/- രൂപാ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി നൽകി 1500/- രൂപയും 500രൂപയുടെ ലോട്ടറി ടിക്കറ്റുകളും കൈക്കലക്കി കടന്നുകളയുകയായിരുന്നു. വഴിയിൽ നടന്നു ലോട്ടറി വിൽപ്പന നടത്തുന്ന യുവതിയെ കബളിപ്പിച്ചാണ് ഇയാൾ പണം തട്ടിയെടുത്തത്.തീരെ നിർദ്ധന കുടുംബത്തിലെ അംഗമായ യുവതി ലോട്ടറി കച്ചവടത്തിലെ ചില്ലറ വരുമാനം കൊണ്ടാണ് കഴിഞ്ഞു കൂടുന്നത്. രോഗിയായ ഭർത്താവും പഠിക്കുന്ന രണ്ടു കുട്ടികളും പ്രായമായ അച്ഛനും അമ്മയും ഉൾപ്പെട്ടതാണ് യുവതിയുടെ കുടുംബം.ഹോൾസെയിൽ കടയിൽ എത്തി ടിക്കറ്റ് കൈമാറിയപ്പോഴാണ് തട്ടിപ്പ് വിവരം യുവതി അറിയുന്നത്.

    Read More »
  • NEWS

    അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ താ​മ​സ​സ്ഥ​ല​ത്തെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

    വി​ഴി​ഞ്ഞം: മു​ല്ലൂ​ര്‍ നെ​ല്ലി​ക്കു​ന്നി​ലെ വാ​ട​ക സ്ഥ​ല​ത്ത് താ​മ​സി​ച്ചി​രു​ന്ന അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ താ​മ​സ​സ്ഥ​ല​ത്തെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ശ്ചി​മ​ബം​ഗാ​ള്‍ മൂ​ഷി​ദാ​ബാ​ദ് ഹ​രീ​നാ​പൂ​ര്‍ ഹൗ​സ് ന​മ്ബ​ര്‍ നാ​ലി​ല്‍ അ​ബ്ദു​ള്‍ ഹു​സൈ​ന്‍റെ മ​ക​ന്‍ അ​ബ്ദു​ള്‍ റെ​ജാ​വൂ​ള്‍ ക​രിം (41) ആ​ണ് മ​രി​ച്ച​ത്.ശ​നി​യാ​ഴ്ച രാവിലെയായിരുന്നു സംഭവം.     ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ വി​ളി​ച്ചു​ണ​ര്‍​ത്തി​യ​പ്പോ​ള്‍ പ്ര​തി​ക​ര​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍ന്ന്, ഇ​വ​ര്‍ വാ​ട​ക​കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നെ വി​വ​ര​മ​റി​യിച്ചു. ഇ​യാ​ള്‍ വി​ഴി​ഞ്ഞം പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്, ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ര്‍ അ​റി​യി​ക്കുുകയായിരുന്നു.

    Read More »
  • NEWS

    വീടിന്റെ ഭിത്തിയിലെ പെയിൻ്റ് ഇളകി വരുന്നുണ്ടോ ? ഇതാ പരിഹാരം

    മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് വീടിന്റെ ഭിത്തിയിലെ പെയിന്റ് ഇളകി പോകുക എന്നത്.എത്ര കാശ് മുടക്കി വീട് പണിതാലും എത്ര വിലകൂടിയ പെയിന്റ് അടിച്ചാലും ഒരു മഴക്കാലത്തോടെ വീട്ടുടമസ്ഥന്റെ പോക്കറ്റ് വീണ്ടും ചോരും എന്നത് അതിശയോക്തിയല്ല.എന്താണ് ഇതിന് കാരണമെന്നറിയാമോ? ഭിത്തിക്ക് പുറത്തെ തേപ്പിൽ ചെറുതും വലുതുമായ ക്രാക്കുകൾ കണ്ടിട്ടുണ്ടാവുമല്ലോ. മഴക്കാലത്തു ഈ ക്രാക്കുകളിലൂടെ വെള്ളം ഭിത്തിക്ക് അകത്തു കട്ടയിൽ സ്റ്റോർ ചെയ്യപ്പെടും.അത് കട്ടയെ നനച്ചു, തേപ്പിനെ നനച്ചു പെയിൻ്റിനെ തേപ്പിൽ നിന്നും അല്പാല്പമായി ഇളക്കും.കുമിള പോലെ ഈ സ്ഥലം കാണപ്പെടും. പുറത്ത് ക്രാക്കുകളുടെ അരികിലും ഇതുപോലെ പൊള്ളിയ പാടുകൾ പോലെ കാണപ്പെടും.എന്നാൽ വെയിലടിക്കുന്ന സ്ഥലമാണെങ്കിൽ ഈ പൊള്ളിച്ച കുറവായിരിക്കും. ഇത് മാറ്റാനുള്ള വഴി, വേനൽ കാലത്ത് ഭിത്തി നന്നായി ഉണങ്ങി കഴിഞ്ഞു പുറം ഭിത്തിയിലെ ക്രാക്ക് ബ്ലേഡ് കൊണ്ട് വലുതാക്കി ക്ലീൻ ചെയ്ത് ക്രാക്ക് ഫില്ലർ നിറയ്ക്കുക എന്നതാണ്.ഉണങ്ങി കഴിഞ്ഞ് വീണ്ടും ഉരച്ച്, അല്പം എക്സ്റ്റേണൽ പുട്ടി ഇട്ടു, വീണ്ടും ഉരച്ചു,…

    Read More »
  • NEWS

    പാചകവാതക വിതരണത്തിന് അനധികൃതമായി ചാർജ് ഈടാക്കുന്നെങ്കിൽ പരാതിപ്പെടാം

    ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ വീട്ടിലെത്തിക്കുന്നതിനുള്ള ചാര്‍ജ് സൗജന്യമാണെന്നിരിക്കെ, പാചകവാതക വിതരണത്തിന് അനധികൃതമായി ചാര്‍ജ് ഈടാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാകുന്നു.വിതരണക്കാരും ഏജന്‍സികളും തമ്മില്‍ ഒത്തുകൊണ്ടുള്ള ഈ ഇടപാട് വഴി സിലിണ്ടര്‍ വിലയ്ക്ക് പുറമെ 100 രൂപ വരെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതായാണ് പരാതി. ഗ്യാസ് ഏജന്‍സിയുടെ ഷോറൂം മുതലാണ് ദൂരപരിധി കണക്കാക്കുന്നത്.വീട്ടില്‍ ഗ്യാസെത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ് ചാര്‍ജുള്‍പ്പടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് പലര്‍ക്കും അറിയില്ല.ഡെലിവറി ചാര്‍ജ് പ്രത്യേകം കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്ബനികളും വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ കൊള്ളനിരക്ക് ചോദ്യം ചെയ്താല്‍ നേരിട്ട് ഏജന്‍സിയില്‍ പോയി ഗ്യാസ് എടുത്തുകൊള്ളാനാകും വിതരണക്കാരന്റെ മറുപടിയത്രെ ! എല്‍.പി.ജി റെഡുലേഷന്‍ ഒഫ് സപ്ലൈ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓര്‍ഡര്‍ 2000 എന്ന നിയമത്തിന് കീഴിലാണ് പാചകവാതക വിതരണം. കണക്ഷനെടുക്കുമ്ബോള്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഉപഭോക്താവിന് ഏജന്‍സി സിലിണ്ടര്‍ എത്തിച്ചു നല്‍കണം. അഥവാ ഈ മേല്‍വിലാസത്തിലെത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉപഭോക്താവില്‍ നിന്ന് അനുമതി എഴുതി വാങ്ങണമെന്നാണ് നിയമം. പരാതിപ്പെടാം   താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം.തുടര്‍ നടപടിയില്ലെങ്കില്‍…

    Read More »
  • NEWS

    മൊബൈൽ ഫോൺ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം ?

    മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് വായിക്കാതെ പോകരുത്. മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയേറെയാണെന്ന്  ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടിയാണെന്നും പഠനങ്ങൾ പറയുന്നു.ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡ് പറയുന്നു.പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു.   മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും. ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ…

    Read More »
  • Kerala

    ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി, ദുബായിലേക്ക്‌ ഡോളർ കടത്തിയതിനെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്

    കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് ഞായറാഴ്ച നാട്ടിലെത്തിയ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തി. കുമ്പള മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. കൊലപ്പെടുത്തിയശേഷം മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് കൊലയാളികൾ കടന്നു കളഞ്ഞു. സിദ്ദീഖിന്റെ സഹോദരൻ മുഗുറോഡിലെ അൻവറിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ്‌ ക്രൂരമായ നിലയിൽ മർദ്ദനവും കുത്തും ഏറ്റനിലയിൽ സിദ്ദിഖിനെ ഒരുസംഘം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്‌. പരിശോധിച്ചപ്പോൾ മരിച്ചതായി തിരിച്ചറിഞ്ഞു. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക്‌ മാറ്റി. ദുബായിലേക്ക്‌ ഡോളർ കൊണ്ടു പോയതുമായി ബന്ധപ്പെട്ട തർക്കമാണത്രേ കൊലപാതകത്തിലേക്കു നയിച്ചത്. സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത്‌ മുഗുവിലെ അൻസാരിയെയും പൈവളിഗെയിലെ ഒരുസംഘം കഴിഞ്ഞദിവസം തട്ടികൊണ്ടുപോയിരുന്നു. സിദ്ദീഖ് നാട്ടിലെത്തിയത് ഇതറിഞ്ഞാണ്. മംഗളൂരുവിൽ വിമാനമിറങ്ങിയ സിദ്ദീഖ്‌ നേരെ പൈവളികെയിൽ സംഘത്തിന്റെ കേന്ദ്രത്തിലേക്ക്‌ പോയി. തുടർന്നുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട സിദ്ദീഖിനെ സംഘം കാറിൽ ബന്തിയോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരിച്ചെന്ന്‌ അറിഞ്ഞതോടെ ഇവർ കാറിൽ കടന്നുകളഞ്ഞു. പിന്നാലെ അൻവറിനെയും…

    Read More »
  • NEWS

    വീട്ടിൽ RCCB സ്ഥാപിക്കാം; വൈദ്യുതി അപകടം ഒഴിവാക്കാം

    വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാല്‍ (Earth Leakage), ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ (Electric Shock) വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടിൽ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാർഥത്തിൽ RCCB എന്ന ഉപകരണമാണ്.  ELCB എന്ന വോൾട്ടേജ് ഓപ്പറേറ്റഡ് ഉപകരണം ഇപ്പോൾ പ്രചാരത്തിലില്ല. ഒരു വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന RCCB ഫെയ്സിലൂടെയും, ന്യൂട്രലിലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുത പ്രവാഹം ഒരുപോലെയാണോ എന്ന് സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ റിംഗ് രൂപത്തിലുള്ള കോറിലായി മൂന്ന് കോയിലുകൾ ചുറ്റിയിരിക്കുന്നു. ഒരു കോയിൽ ഫേസ് ലൈനിന് ശ്രേണിയായും (Series Connection) അടുത്തത് ന്യൂട്രൽ ലൈനിന് ശ്രേണിയായും, മൂന്നാമത്തെ കോയിൽ (Tripping coil) ട്രിപ്പിംഗ് മെക്കാനിസവുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഫേസ്…

    Read More »
Back to top button
error: