NEWS

അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ താ​മ​സ​സ്ഥ​ല​ത്തെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

വി​ഴി​ഞ്ഞം: മു​ല്ലൂ​ര്‍ നെ​ല്ലി​ക്കു​ന്നി​ലെ വാ​ട​ക സ്ഥ​ല​ത്ത് താ​മ​സി​ച്ചി​രു​ന്ന അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ താ​മ​സ​സ്ഥ​ല​ത്തെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

പ​ശ്ചി​മ​ബം​ഗാ​ള്‍ മൂ​ഷി​ദാ​ബാ​ദ് ഹ​രീ​നാ​പൂ​ര്‍ ഹൗ​സ് ന​മ്ബ​ര്‍ നാ​ലി​ല്‍ അ​ബ്ദു​ള്‍ ഹു​സൈ​ന്‍റെ മ​ക​ന്‍ അ​ബ്ദു​ള്‍ റെ​ജാ​വൂ​ള്‍ ക​രിം (41) ആ​ണ് മ​രി​ച്ച​ത്.ശ​നി​യാ​ഴ്ച രാവിലെയായിരുന്നു സംഭവം.

 

 

ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ വി​ളി​ച്ചു​ണ​ര്‍​ത്തി​യ​പ്പോ​ള്‍ പ്ര​തി​ക​ര​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍ന്ന്, ഇ​വ​ര്‍ വാ​ട​ക​കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നെ വി​വ​ര​മ​റി​യിച്ചു. ഇ​യാ​ള്‍ വി​ഴി​ഞ്ഞം പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്, ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ര്‍ അ​റി​യി​ക്കുുകയായിരുന്നു.

Back to top button
error: