Month: June 2022

  • NEWS

    തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം

    ട്രെയിന്‍ യാത്രകള്‍ക്കായി മുന്‍കൂട്ടി സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്തില്ലെങ്കില്‍ പിന്നെ ഒരു ആധിയാണ്. ഐആര്‍സിടിയിസുടെ വെബ്സൈറ്റില്‍ നിന്നും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് എടുക്കുക എന്നത് ഒരു ചെറിയ പണിയേയല്ല.. തത്കാല്‍ ബുക്കിങ് തുടങ്ങി നിമഷനേരം കൊണ്ട് ടിക്കറ്റ് തീര്‍ന്നുപോകുന്നത് സ്ഥിരം സംഭവമാണ്. പ്രത്യേകിച്ച് ഉത്സവ സീസണുകളോ പൊതുഅവധികളോ ആഴ്ചാവസാനങ്ങളോ ഒക്കെയാണെങ്കില്‍ തത്കാല്‍ ടിക്കറ്റിന്റെ ഡിമാന്‍ഡ് വളരെ ഉയര്‍ന്നതായിരിക്കും. അതുകൊണ്ടുതന്നെ എങ്ങനെ വെയിറ്റിങ് ലിസ്റ്റിലാകാതെ, കണ്‍ഫേംഡ് തത്കാല്‍ ടിക്കറ്റ് ഒപ്പിക്കാം എന്നത് അറിഞ്ഞിരിക്കേണ്ടത് അത്യവശ്യമാണ്. ഐ ആര്‍ സി ടി സിയുടെ വെബ്സൈറ്റ് വഴി ഏതുതരത്തിലുള്ള സേവനങ്ങള്‍ക്കും നിങ്ങള്‍ക്ക് സ്വന്തമായി ഒരു ഉപഭോക്തൃ ഐഡി ഉണ്ടായിരിക്കണം. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (രജിസ്റ്റർ ചെയ്തിട്ടുള്ള സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങൾക്ക് ഇതിനകം ഒരു ഐ ആര്‍ സി ടി സി ഐഡി ഇല്ലെങ്കിൽ, അതിനായി രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റിൽ സ്വയം രജിസ്റ്റർ ചെയ്യുക,…

    Read More »
  • NEWS

    അറിയാം,കഴുതപ്പാലിന്റെ ഗുണങ്ങൾ

    ഈജിപ്‌ത്‌ രാജ്ഞിയായ ക്ലിയോപാട്ര തൻ്റെ യൗവ്വനം നിലനിർത്താൻ 700 കഴുതകളുടെ പാലിലാണ് നിത്യവും കുളിക്കാറുള്ളതെന്ന് ഇതിഹാസരേഖകൾ നമ്മളോട് പറയുന്നു.മുലപ്പാലിന്റെ അത്രയും പോഷകമൂല്യമുള്ള കഴുതപ്പാലിന്റെ വിപണി നമ്മൾ കണ്ടെത്താതും ‘ഫാമിംഗ് മൃഗം’ എന്നനിലയിൽ കഴുതയെ ഉപയോഗപ്പെടുത്താത്തതും ഏറെ ദുഖകരമായ കാര്യമാണ്.ജീവകം എ, ബി, ബി 1 , ബി 12, സി, ഇ എന്നിവയാൽ സമ്പന്നമാണ് കഴുതപ്പാൽ.അതുകൊണ്ടു തന്നെ മികച്ച രോഗപ്രതിരോധ ശേഷി  പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണിത്. മാത്രമല്ല സൗന്ദര്യ വർദ്ധക വസ്തു എന്നനിലക്കും ഇത് ഉപയോഗിക്കുന്നുണ്ട്.ചർമകാന്തി വർദ്ധനവിനും വാർദ്ധക്യ സംബന്ധമായി ഉണ്ടാവുന്ന ചുളിവുകൾ ഇല്ലാതാക്കുവാനും കഴുതപ്പാൽ നല്ലതാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കഴുതപ്പാൽ അകാലവാർദ്ധക്യം ചെറുക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. ദഹനത്തെ സഹായിക്കുന്ന ഒട്ടനവധി ഘടകങ്ങളും, ധാതുക്കളും, കഴുതപ്പാലിൽ അടങ്ങിയിരിക്കുന്നു.ക്ഷീണം,ആസ്തമ, ശ്വാസ സംബന്ധ പ്രശ്ങ്ങൾ, വയറുവേദന, കണ്ണുവേദന അങ്ങനെ എല്ലാത്തിനും ഒരു മികച്ച പ്രതിവിധിയാണ് കഴുതപ്പാൽ. മുലപ്പാലിന്റെ അത്രയും പോഷകഘടകങ്ങൾ ഇതിലും അടങ്ങിയതിനാൽ കഴുതപ്പാൽ കുട്ടികൾക്കും നൽകാം.കഴുതപ്പാൽ ഒരുതരത്തിലുള്ള അലർജികളും ഉണ്ടാക്കുന്നില്ല എന്ന കാര്യം എടുത്തു പറയണം.മറ്റുപാലുകളെ പോലെ…

    Read More »
  • NEWS

    ഇസ്ലാം മതത്തിന്‍റെ ജന്മദേശം; സൗദി അറേബ്യയെ അടുത്തറിയാം

    ഇസ്ലാം മതത്തിന്‍റെ ജന്മദേശം… അത്ഭുതപ്പെടുത്തുന്ന ഭൂപ്രകൃതിയും പ്രകൃതിദൃശ്യങ്ങളും.ലോകത്തിലെ തന്നെ ഒന്നാംകിട നഗരങ്ങൾ… അങ്ങനെ ചരിത്രവും വിശേഷവും കാഴ്ചകളും ഒരുപാടുണ്ട് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയ്ക്ക്.ഭൂമിയിലെ 14-ാമത്തെ വലിയ രാജ്യമായ സൗദിയിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍. ഇസ്‌ലാമിക ഭക്തിയുടെയും പ്രാർത്ഥനയുടെയും കേന്ദ്രമാണ് സൗദി. വിശുദ്ധ ഖുറാനെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനയും ശരീഅത്ത് (ഇസ്ലാമിക നിയമം) നിയമവുമാണ് സൗദിയിൽ. ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ ആരാധനാ കേന്ദ്രങ്ങളായാണ് മക്കയും മദീനയും അറിയപ്പെടുന്നത്. ഈ രണ്ടു നഗരങ്ങളും സൗദിയിലാണുള്ളത്. ഹജ്ജ്-ഉംറ തീർഥാടന കേന്ദ്രം, ഖുർആൻ അവതരിച്ച പ്രദേശം, സംസം കിണർ നില കൊള്ളുന്ന പ്രദേശം, മുഹമ്മദ്‌ നബിയുടെ ജന്മ ഗ്രാമം എന്നിങ്ങനെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ മക്കയിലുണ്ട്. കഅബ സ്ഥിതി ചെയ്യുന്നത് മക്കയിലാണ്. മുസ്ലിംകളൊഴികെ മറ്റു മതസ്ഥർക്ക് മക്കയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ മസ്ജിദുൽ ഹറം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌. മക്ക കഴിഞ്ഞാല്‍ പ്രാധാന്യമുള്ള അടുത്ത വിശുദ്ധനഗരമാണ്…

    Read More »
  • NEWS

    വിയർപ്പ് നാറ്റം കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

    അറിയാതെ പോകരുത്;വിയർപ്പ് നാറ്റം കരൾ അല്ലെങ്കിൽ കിഡ്‌നി രോഗങ്ങളുടെ ലക്ഷണമാകാം എല്ലാവരെയും വിയർക്കുമെങ്കിലും ചിലരെ മാത്രമാണ് വിയർപ്പ് നാറുന്നത്. ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികള്‍ കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്.ഈ വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു.അതുകൊണ്ട് തന്നെ വിയര്‍പ്പൊരു ശല്ല്യക്കാരനല്ല.പക്ഷെ വിയർപ്പ് നാറ്റം ഒരു ശല്യം തന്നെയാണ്. ⭕️ വിയര്‍പ്പുഗ്രന്ഥികള്‍ 2 തരമുണ്ട് —  എക്രിന്‍, അപ്പോക്രിന്‍ ഗ്രന്ഥികള്‍ എക്രിൻ ഗ്രന്ഥികൾ ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് നേരിട്ട് വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നു.എക്രിൻ ഗ്രന്ഥികൾ കൈകളും കാലുകളും ഉൾപ്പെടെ ശരീരത്തിന്റെ ഭൂരിഭാഗം സ്ഥലത്തും ഉൾക്കൊള്ളുന്നു.ഇതിന് ഒരു ഗന്ധവുമില്ല. അപ്പോക്രൈൻ ഗ്രന്ഥികൾ രോമകൂപങ്ങളിലേക്ക് തുറക്കുന്നു.  അരക്കെട്ടിലും കക്ഷങ്ങളിലുമാണ് അപ്പോക്രൈൻ ഗ്രന്ഥികൾ ഉള്ളത് . അപ്പോക്രൈൻ ഗ്രന്ഥികളിൽ നിന്നുള്ള വിയര്‍പ്പ് അരക്കെട്ടിലും കക്ഷങ്ങളിലും കൂടുതല്‍ നേരം തങ്ങിനിന്ന്, അവിടുള്ള ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം ഉണ്ടാകുന്നത്. പ്രായപൂർത്തിയാകുന്നതുവരെ അപ്പോക്രൈൻ ഗ്രന്ഥികൾ പ്രവർത്തിക്കാൻ തുടങ്ങുന്നില്ല, അതിനാലാണ്…

    Read More »
  • NEWS

    ​അറിയാമോ,തെരുവ് നായ്ക്കളുടെ കടിയേറ്റാൽ ലക്ഷങ്ങൾ നഷ്ടപരിഹാരം ലഭിക്കും

    തെരുവുനായ് കുറുകെ ചാടിയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ  കുടുംബത്തിനു നഗരസഭ/പഞ്ചായത്ത് നഷ്ടപരിഹാരം നല്‍കണം.മരിച്ചവരുടെ കുടുംബത്തിനു മാത്രമല്ല തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍നിന്നു നഷ്ടപരിഹാരം ലഭിക്കും.കഴിഞ്ഞ ദിവസം ​തെരുവുനായ് കുറുകെ ചാടി സ്കൂട്ടര്‍ മറിഞ്ഞു മരിച്ച ഒറ്റപ്പാലത്തെ വ്യാപാരിയുടെ കുടുംബത്തിനു നഗരസഭ നഷ്ടപരിഹാരം നല്‍കിയത് 24.11 ലക്ഷം രൂപയാണ്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 2016 മുതല്‍ ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായി ഇത്തരമൊരു സമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യം അറിയില്ല. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കമ്മിഷന്‍ സംബന്ധിച്ച വിവരവും അപേക്ഷ നല്‍കേണ്ട വിലാസവും എഴുതിച്ചേര്‍ത്ത ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കുന്നുമില്ല.കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു 2016 ല്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്. ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയില്‍ ഉള്ളത്.അതേസമയം വളര്‍ത്തുനായ്ക്കള്‍ മൂലമുള്ള കടിയേല്‍ക്കല്‍ കമ്മിഷന്റെ പരിധിയില്‍ വരില്ല.തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും അവര്‍ തന്നെയാണ്.കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം,…

    Read More »
  • NEWS

    മദീനയിലെത്തിയത് രണ്ട് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍

    മദീന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മദീനയിലെത്തിയത് രണ്ട് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍. 2.14 ലക്ഷത്തിലധികം ഹജ്ജ് തീര്‍ത്ഥാടകര്‍ മദീനയില്‍ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 1,30,308 പേര്‍ മദീന പര്യടനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചിട്ടുണ്ട്. ഇത്തവണ 10 ലക്ഷം പേര്‍ക്കാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുക. 75000ത്തോളം തീര്‍ഥാടകര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അനുമതി. ഒന്നര ലക്ഷം തീര്‍ഥാടകരെയാണ് ഇത്തവണ ഹജ്ജിന് സൗദിയില്‍നിന്ന് തെരഞ്ഞെടുക്കുന്നത്. അതേസമയം മക്കയിലെത്തി ഉംറ നിര്‍വഹിക്കാന്‍ ഇനി അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമാണ്. വെള്ളിയാഴ്ച (ജൂണ്‍ 24, ദുല്‍ഖഅദ് 25) മുതല്‍ ജൂലൈ 19 (ദുല്‍ഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ഉംറ അനുമതി പത്രം നല്‍കുന്നത് നിര്‍ത്തലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂലൈ 20 മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ‘ഇഅ്തമന്‍നാ’ ആപ്പ് വഴി വീണ്ടും ഉംറ അനുമതി പത്രത്തിനായി ബുക്ക് ചെയ്യാനാകും.…

    Read More »
  • India

    പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍, പരാതിപ്പെട്ടപ്പോൾ മറ്റൊരു പളളിയിലേയ്ക്കു സ്ഥലം മാറ്റിയ പാസ്റ്റർ കുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടില്‍വച്ചും പീഡിപ്പിച്ചു

    പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ചെന്നൈയിലെ ഒരു പള്ളിയില്‍ ശുശ്രൂഷ ചെയ്തിരുന്ന കൃപാകരന്‍ എന്ന പാസ്റ്ററെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴ് കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ച്‌ വരികയായിരുന്നു. പള്ളിയിലെ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു ഇരയായ പെണ്‍കുട്ടി . 2018ല്‍ പെരിയാര്‍ നഗര്‍ വില്ലിവാക്കത്തെ ഒരു പള്ളിയില്‍ വച്ചാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ ഭക്ഷണവും പുതുവസ്ത്രവും നല്‍കി കുട്ടിയെ പ്രലോഭിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പാസ്റ്റര്‍ക്കെതിരെ പെണ്‍കുട്ടി സഭയില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ ഗുമ്മിഡിപൂണ്ടിയിലെ മറ്റൊരു പള്ളിയിലേക്ക് മാറ്റി. എന്നാല്‍ അതിന് ശേഷവും ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ തടഞ്ഞുവെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് സന്ദേശങ്ങളും പോണ്‍ വീഡിയോ ക്ലിപ്പുകളും പ്രതി അയച്ചിരുന്നു. സംഭവത്തില്‍ ലഭിച്ച പരാതിയില്‍ പോലീസ് കേസെടുക്കുകയും പ്രതിയായ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയുമായിരുന്നു . പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്…

    Read More »
  • Kerala

    പിരിച്ചെടുക്കാനുള്ള വൈദ്യുതി കുടിശ്ശിക 2,117 കോടി. ഇതിനിടെ നാമമാത്രം എന്ന പേരിലുള്ള ചാർജ് വർദ്ധനവ് പാവങ്ങളെ ഷോക്കടിപ്പിക്കുന്നു, പുതുക്കിയ വൈദ്യുതി നിരക്ക് പ്രകാരം രണ്ട് മാസത്തെ ബില്ല് വരുമ്പോള്‍ തുക ഇരട്ടിയിലധികം ആയേക്കും

      പൂട്ടിക്കെട്ടാൻ പോകുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ കെ.എസ്.ആർ.ടി.സിക്കു തൊട്ടുപിന്നിലാണ് സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡും. അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയ- ട്രേഡ് യൂണിയൻ കിടമത്സരങ്ങളും കൊണ്ട് നശിച്ചു നാമാവശേഷമായിരിക്കുകയാണ് ഇന്ന് കെഎസ്ഇബി. അതിനിടയിലാണ് പാവപ്പെട്ടവൻ്റെ നെഞ്ചത്ത് ഷോക്കടിപ്പിക്കുന്ന പുതിയ വൈദ്യുതി നിരക്ക് വര്‍ധനയും. ചെറുതെന്ന് തോന്നിക്കുമെങ്കിലും നടപ്പാക്കിയത് വലിയ വര്‍ധന തന്നെ. 50 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ കുറഞ്ഞ വര്‍ധന 22 രൂപയാണെന്ന് ലഘൂകരിക്കുമ്പോഴും രണ്ടുമാസത്തെ ബില്ല് കണക്കുകൂട്ടുമ്പോള്‍ ഭാരമേറും. ഗാര്‍ഹിക ഉപഭോക്താക്കളുടെ പുതിയ നിരക്കുകള്‍ ആകെ പരിശോധിച്ചാല്‍ അധികമാണെന്ന് തോന്നില്ല. യൂണിറ്റിന് 25 പൈസ മുതല്‍ 60 പൈസ വരെയുള്ള വര്‍ധനയാണ് റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചത്. മാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസയാണ് വര്‍ധിച്ചത്, വെറും 22 രൂപ മാത്രം വര്‍ധിച്ചെന്ന് തോന്നാം. എന്നാല്‍ രണ്ട് മാസത്തെ ബില്ല് വരുമ്പോള്‍ ബില്ല് ഇരട്ടിയോ അതിലധികമോ ആകാം. ഓരോ സ്ലാബിലുള്ള ഉപഭോക്താക്കള്‍ക്കും റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചത് പ്രതിമാസ കണക്കായിട്ടാണ്.…

    Read More »
  • India

    തമിഴ്‌നാട് കൊവിഡ് കേസുകളിൽ വൻ വർദ്ധന, പൊതു ഇടങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍

       സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈ, ചെങ്കല്‍പട്ട്, കോയമ്ബത്തൂര്‍, കാഞ്ചീപുരം, കന്യാകുമാരി, തിരുവള്ളൂര്‍ തുടങ്ങിയ ജില്ലകളില്‍ ഒമിക്‌റോണിന്റെ സബ്‌വേരിയന്റുകളുടെ വ്യാപനം മൂലം കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും അത് ധരിക്കുന്നതില്‍ പരാജയപ്പെടുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ശനിയാഴ്ച 1,382 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 34,66,872 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാംപിളുകളുടെ പരിശോധന 24,775 ആയി കുറഞ്ഞതിനാല്‍, മൊത്തത്തിലുള്ള ടെസ്റ്റ് പോസിറ്റീവ് നിരക്ക് നിലനിര്‍ത്തുന്നത് 5.2 ശതമാനമാണ്.

    Read More »
  • NEWS

    ഖത്തറില്‍ വാഹനാപകടത്തില്‍ ചാവക്കാട് സ്വദേശിമുഹമ്മദ് ഷാക്കിറിന് ദാരുണാന്ത്യം

    ഖത്തറില്‍ വാഹനാപകടത്തില്‍ ചാവക്കാട് സ്വദേശി മരിച്ചു. കടപ്പുറം മാട്ടുമ്മല്‍ പള്ളിക്ക് സമീപം പരേതനായ പുതിയ വീട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജിയുടെ മകന്‍ മുഹമ്മദ് ഷാക്കിര്‍ (24) ആണ് ഖത്തറില്‍ വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ടുത്. ഖത്തര്‍ ലുലു ജീവനക്കാരന്‍ ആണ്. മാതാവ് നെസിയ . സഹോദരങ്ങള്‍ ഫൈസല്‍ , മുസ്ഥഫ , അന്‍സാര്‍ , ഷാക്കിറ എന്നിവര്‍. ഖബറടക്കം പിന്നീട്.

    Read More »
Back to top button
error: