Month: June 2022

  • NEWS

    ദേശവ്യാപകമായി സെക്സ് സ്ട്രൈക്ക് പ്രഖ്യാപിച്ച വനിതകൾ;പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല 

    ന്യൂയോർക്ക്:ദേശവ്യാപകമായി അമേരിക്കയിൽ സെക്സ് സ്ട്രൈക്ക് പ്രഖ്യാപിച്ച് വനിതകൾ.ഗര്‍ഭഛിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കുന്നതുവരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല എന്നും ഇവര്‍  അറിയിച്ചു. ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കിയ റോ വി. വേഡ് വിധി റദ്ദാക്കിക്കിയ സുപ്രീം കോടതിയുടെ പുതിയ വിധിക്കെതിരെയാണ് അമേരിക്കയിലുടനീളം വനിതകൾ രംഗത്തിറങ്ങിയത്. കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു പ്രതിഷേധം ആരംഭിച്ചത്.ഫെഡറല്‍ നിയമത്തില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം എടുത്തു കളഞ്ഞപ്പോള്‍ 26 ഓളം സംസ്ഥാനങ്ങള്‍ അവരുടെ നിലയ്ക്ക് ഗര്‍ഭഛിദ്രത്തിനായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളൂം നിയമങ്ങളും കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. അതിനിടയിലാണ് ഇന്നലെ മുതല്‍ അമേരിക്കയില്‍ സെക്സ് ബന്ദ് പ്രഖ്യാപിച്ചത്. നിലവിലെ വിധി റദ്ദാക്കി, സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കുന്നതുവരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല എന്നാണ് ഇവര്‍ പറയുന്നത്. ദേശവ്യാപകമായി സെക്സ് സ്ട്രൈക്ക് പ്രഖ്യാപിച്ച വനിതകള്‍ ഇക്കാര്യത്തില്‍ പുരുഷന്മാര്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.നിയമം സ്ത്രീയുടെ അവകാശത്തെ ചവിട്ടി മെതിക്കുകയാണ് എന്ന് പറഞ്ഞ ഒരു ട്വീറ്റര്‍ ഉപയോക്താവ്, പുരുഷന്മാര്‍ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തില്‍ നിന്നും…

    Read More »
  • NEWS

    കോള്‍ ഇന്ത്യ ലിമിറ്റഡിൽ 1050 ഒഴിവുകൾ; ശമ്പളം 1,60,000 രൂപ വരെ

    കോള്‍ ഇന്ത്യ ലിമിറ്റഡ് മാനേജ്‌മെന്റ് ട്രെയിനീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ വിഭാഗങ്ങളിലായി ആകെ 1,050 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. 2022 ജൂലൈ 22 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://coalindia.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.ഗേറ്റ് 2022ന്റെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ സെലക്ഷന്‍ പ്രക്രിയ. കോള്‍ ഇന്ത്യ റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകള്‍ (vacancies) ഖനനം – 699 പോസ്റ്റുകള്‍ സിവില്‍ – 160 പോസ്റ്റുകള്‍ ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷന്‍ – 124 പോസ്റ്റുകള്‍ സിസ്റ്റം & ഇഡിപി – 67 പോസ്റ്റുകള്‍ ഇ-2 ഗ്രേഡില്‍ മാനേജ്മെന്റ് ട്രെയിനികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലന കാലയളവില്‍ പ്രതിമാസം 50,000 രൂപയും തുടര്‍ന്ന് 50,000 മുതല്‍ 1,60,000 രൂപ വരെ അടിസ്ഥാന ശമ്ബളം ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക. പ്രായപരിധി: 2022 മെയ് 31ന് 30 വയസ്സ് തികഞ്ഞ ജനറല്‍ (യുആര്‍), ഇഡബ്ല്യുഎസ് വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണം ചെയ്യപ്പെട്ടവര്‍ക്കും മറ്റ്…

    Read More »
  • Crime

    ജന്മദിനത്തില്‍ ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ കേക്ക് ഓര്‍ഡര്‍ ചെയ്തു; പക്ഷേ ശരിക്കും ‘സര്‍പ്രൈസ്’ ആയത് യുവാവ് !

    നവി മുംബൈ: ഭാര്യയെ സർപ്രൈസ് ചെയ്യാനായി ജന്മദിനത്തിൽ ഓൺലൈനിൽ കേക്ക് ഓർഡർ ചെയ്‌ത യുവാവ് സൈബർ തട്ടിപ്പിനിരയായി. നവിമുംബൈ കമോത്തെ സ്വദേശി നിശാന്ത് ഝാ (35) എന്നയാളാണ് തട്ടിപ്പിനിരയായത്. 350 രൂപയുടെ കേക്ക് ഓൺലൈനി‍ൽ ഓർഡർ ചെയ്ത ഇയാളുടെ 48,000 രൂപ നഷ്ടമായി. കേക്ക് ഷോപ്പിന്റെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നാണ് ഇയാൾക്ക് ലഭിച്ചത്. 350 രൂപ വിലയുള്ള അര കിലോ കേക്ക് ഓർഡർ ചെയ്യുകയും ചെയ്തു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ 20% കിഴിവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കേക്കിന്റെ പേയ്‌മെന്റിനായി 275 രൂപ നൽകിയതിന് പിന്നാലെ ഇയാൾ തന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പങ്കിട്ടു. മൊബൈലിലേക്ക് വന്ന ഒടിപി നമ്പർ തട്ടിപ്പുകാരുടെ നിർദേശത്തെ തുടർന്ന് പങ്കിട്ടു. തുടർന്ന് ഇയാളുടെ അക്കൗണ്ടിൽ നിന്ന് 48,000 രൂപ തട്ടിപ്പ് സംഘം കവർന്നു.

    Read More »
  • Health

    പ്രമേഹ രോഗിയാണോ ? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക

    പ്രമേഹരോഗത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. രക്തത്തിലെ ഷുഗര്‍ നില ഉയരുന്ന അവസ്ഥയാണ് പ്രമേഹത്തില്‍ സംഭവിക്കുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ പല തരത്തിലുള്ള അനന്തരഫലങ്ങളും അനുഭവിക്കേണ്ടതായി വരാം. ചിലര്‍ക്ക് പ്രമേഹം നിയന്ത്രിക്കുന്നതിന് ഭക്ഷണം മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. മറ്റ് ചിലര്‍ക്ക് പതിവായി ഇന്‍സുലിന്‍ എടുക്കുന്നതടക്കമുള്ള ചികിത്സയും വേണ്ടിവരാം. പ്രമേഹം അധികരിക്കുമ്പോള്‍ സംഭവിക്കാവുന്നൊരു പ്രശ്നമാണ് കൈകാലുകളില്‍ മുറിവുണ്ടാകുന്നതും അത് പഴുക്കുന്നതുമെല്ലാം. ഈ പ്രശ്നം നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അത് വിരലുകളോ കൈകാലുകളോ തന്നെ മുറിച്ചുമാറ്റേണ്ടതായി ( Diabetic Amputations ) വരാം. പ്രമേഹം കൂടുമ്പോള്‍ രക്തക്കുഴലുകളിലൂടെയുള്ള രക്തത്തിന്‍റെ സഞ്ചാരം മന്ദഗതിയിലാകുന്നു. ഇതിലൂടെ രക്തയോട്ടം കുറയുന്നു. പ്രധാനമായും കൈകാലുകളിലേക്കുള്ള രക്തയോട്ടമാണ് ഇത്തരത്തില്‍ കുറയുന്നത്. ഇതിന്‍റെ ഭാഗമായാണ് ഇവിടങ്ങളില്‍ ചെറിയ വ്രണങ്ങളുണ്ടാവുന്നത്. വ്രണങ്ങളുണ്ടാകും മുമ്പ് തന്നെ ഇതിനുള്ള ചില സൂചനകള്‍ പ്രകടമായിരിക്കും. ചര്‍മ്മത്തില്‍ നിറവ്യത്യാസം, മരവിപ്പ്, പഴുപ്പ് പുറത്തേക്ക് വരല്‍ എല്ലാം പ്രമേഹം അധികരിക്കുന്നത് മൂലം വ്രണങ്ങളുണ്ടാകുന്നതിന്‍റെ തുടക്കമാണ്. പ്രമേഹരോഗികള്‍ പതിവായി ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താൻ സാധിച്ചാല്‍…

    Read More »
  • Crime

    ലഹരിമുക്തി കേന്ദ്രത്തില്‍ വരുന്നവരെ പ്രലോഭിപ്പിച്ച് കഞ്ചാവ് വില്‍പ്പ: ഒരാള്‍ പിടിയില്‍

    കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപത്തെ ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ 54കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവിയാണ് നടക്കാവ് പൊലീസിന്റെയും നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡൻസാഫിൻ്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. സ്കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുവന്ന അരക്കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.  ലഹരിമുക്തിക്കായി വരുന്നവരെ പ്രലോഭിപ്പിച്ച് കഞ്ചാവ് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡൻസാഫും നടക്കാവ് പൊലീസും നടത്തീയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രി പരിസരം ഡൻസാഫിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഡൻസാഫ് അസി. എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപി കെ അഖിലേഷ്, സിപിഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

    Read More »
  • Kerala

    കേരളത്തിലെ ഏറ്റവും വലിയ പിശാച് കെ. സുധാകരന്‍: സിപിഎം വയനാട് ജില്ലാ സെക്രട്ടറി

    കല്‍പറ്റ: കേരളത്തിലെ ഏറ്റവും വലിയ പിശാച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കും കേട്ട് ആരും ഉറഞ്ഞു തുള്ളാൻ നിൽക്കേണ്ടെന്നും ഗഗാറിൻ വെല്ലുവിളിച്ചു. കല്‍പ്പറ്റയില്‍ യുഡിഎഫ് പ്രതിഷേധ റാലിക്കിടെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം കല്‍പ്പറ്റയില്‍ പ്രകടനം നടത്തി. ‘സമരം ചെയ്യാനുള്ള ചങ്കൂറ്റം എസ്എഫ്ഐ പെൺകുട്ടികൾക്കുണ്ട്. അവരാണ് ജയിലിലേക്ക് പോയത്. കീറിയ കൊടിമാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടല്ല. അത് കോൺഗ്രസ് മനസിലാക്കണം. രാഹുൽ ഗാന്ധിക്ക് നേരെ പ്രതിഷേധം നടത്തിയിട്ട് രാഹുലിന്‍റെ ചിത്രം വലിച്ചെറിഞ്ഞില്ല. മഹാത്മാ ഗാന്ധിയുടെ ചിത്രം വലിച്ചെറിഞ്ഞത് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് നേതാവുമായ ആളാണ്.’ ഗഗാറിന്‍ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ വയനാട് ജില്ലാ കമ്മിറ്റിക്ക് സിപിഎം സംസ്ഥാന നേതൃത്വം നിർദേശം നല്‍കിയിട്ടുണ്ട്. ആക്രമണം അപലപനീയമെന്നും സാധാരണ സമര രീതിയില്ല വയനാട്ടിൽ കണ്ടതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.…

    Read More »
  • NEWS

    തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,416 പ്രവാസികൾ

    റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 15,416 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂണ്‍ 16 മുതല്‍ 22 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 9,572 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,747 പേരെ പിടികൂടിയത്. 2,097 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 331 പേര്‍. ഇവരില്‍ 44 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 42 ശതമാനം പേര്‍ എത്യോപ്യക്കാരും 14 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 31 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള…

    Read More »
  • Kerala

    ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

    തൃശൂര്‍: ”ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ..” ഉള്‍പ്പെടെ നിരവധി ഭക്തിഗാനങ്ങള്‍ക്കു തൂലിക ചലിപ്പിച്ച സാഹിത്യകാരന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) ഇനി ഓര്‍മ്മ. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45നായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തകന്‍, തായമ്പക വിദ്ഗധന്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രസിദ്ധനാണ്. കവി, ഗാനരചയിതാവ്, കലാനിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ചൊവ്വല്ലൂര്‍ നാലോളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂര്‍ വാര്യത്തെ അംഗമായ കൃഷ്ണന്‍കുട്ടി നിരവധി ആല്‍ബങ്ങള്‍ക്കും രചന നിര്‍വഹിച്ചിട്ടുണ്ട്. ഭക്തിഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത്. സരസ്വതി വാരസ്യാരാണ് ചൊവ്വല്ലൂരിന്റെ ഭാര്യ. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന്‍. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. 1936 സെപ്റ്റംബര്‍ 10-ന് ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരില്‍ കൊടങ്ങല്ലൂര്‍ വാരിയത്ത്…

    Read More »
  • NEWS

    വിവാഹം കഴിക്കുമ്പോൾ എന്തിനാണ് കൈയ്യിൽ മോതിരം ഇടുന്നത്?

    പങ്കാളിയുമായി ഒരുമിച്ച്‌ ജീവിക്കാമെന്ന് ഉറപ്പിച്ചാല്‍ പിന്നീട് കയ്യില്‍ മോതിരം ഇടുകയെന്നത് ലോകമെമ്ബാടുമുള്ള ആചാരമാണ്. വിവാഹ മോതിരം (Engagement Ring) ഏത് കൈയില്‍ ഏത് വിരലില്‍ ഇടണമെന്നത് വിവാഹം കഴിക്കാത്തവര്‍ക്ക് പോലും അറിയുന്ന കാര്യമാണ്. ഇടത് കയ്യിലെ നാലാമത്തെ വിരല്‍ അഥവാ മോതിര വിരലിലാണ് വിവാഹമോതിരം ധരിക്കുക. എന്ത് കൊണ്ടാണ് ഇങ്ങനെ ഇടത് കയ്യിലെ മോതിര വിരലില്‍ തന്നെ വിവാഹമോതിരം ഇടുന്നത്? എന്ത് കൊണ്ടാണ് മറ്റ് വിരലുകളിലൊന്നും മോതിരം ഇടാത്തത്? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സില്‍ തോന്നിയിട്ടുണ്ടോ? ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടും (Church Of England) കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചതിന്‍െറ ചരിത്രത്തിലാണ് ഈ കഥയുള്ളത്. ഇടത് കയ്യിലെ നാലാമത്തെ വിരലിലാണ് വിവാഹമോതിരം ധരിക്കേണ്ടതെന്ന് എഴുതി വെച്ചിട്ടുള്ളത് ബുക്ക് ഓഫ് കോമണ്‍ പ്രെയറിലാണ്. ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് അഥവാ ആംഗ്ലിക്കന്‍ ചര്‍ച്ചിന്‍െറ പ്രാര്‍ഥനാ പുസ്തകങ്ങളുടെ കളക്ഷനാണ് ബുക്ക് ഓഫ് കോമണ്‍ പ്രെയര്‍. ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് കത്തോലിക്കാ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ…

    Read More »
  • NEWS

    ട്രാൻസ്ജെൻഡേർസിനെ എങ്ങനെയാണ്  സംബോധന ചെയ്യേണ്ടത്?

    ഒരു വ്യക്തിയെ സംബോധന ചെയ്യുമ്പോൾ അവരുടെ പേരിന് മുന്നിൽ Mr ,Ms, Mrs എന്നിങ്ങനെ വിളിക്കുന്ന രീതി  നമുക്ക് സുപരിചിതമാണ്. യഥാക്രമം പുരുഷനെയും സ്ത്രീയെയും അവിവാഹിതകളെയും  സംബോധന ചെയ്യുന്നതിനായി പേരിന് മുമ്പിൽ ചേർക്കുന്ന  വിശേഷണ ചുരുക്കെഴുത്തു  പദങ്ങളാണിവ സമാനമായ ഒരു വിശേഷണം ട്രാൻസ് ജെൻഡേർസിനെ വിശേഷിപ്പിക്കാനായി ഇപ്പോൾ  ഉപയോഗിക്കാറുണ്ട്. Mx എന്നതാണാ പദം ? Mx സാധാരണയായി ഉച്ചരിക്കുന്നത് məks/ MəKS, /mɪks/  /mʌks/ MUKS ,  എന്നൊക്കെയാണ്.  ലിംഗഭേദം സൂചിപ്പിക്കാത്ത ഒരു ഇംഗ്ലീഷ് പദമാണിത്.  1970 കളുടെ അവസാനത്തിൽ  ആണ് Mr, Ms, Mrs എന്നത് പോലെ ട്രാൻസ് ജെൻഡർ ആയവരെ സംബോധന ചെയ്യാനായി Mx എന്ന പദം ഒരു ബദലായി വികസിപ്പിച്ചെടുത്തത്, ബൈനറി ഇതര ആളുകൾക്കും ലിംഗഭേദം സൂചിപ്പിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്കും ഉപയോഗിക്കാനായി സൃഷ്ടിച്ച പദം.   Mx. എന്ന വാക്കിനെ  യുണൈറ്റഡ് കിംഗ്ഡം ഗവൺമെന്റും യുണൈറ്റഡ് കിംഗ്ഡത്തിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളും ഇന്ന് വ്യാപകമായി അംഗീകരിക്കുന്നു, കൂടാതെ…

    Read More »
Back to top button
error: