Month: June 2022

  • NEWS

    ഇന്ത്യൻ സ്വാതന്ത്ര്യ സമ രത്തെ പിന്തുണച്ച ബ്രിട്ടീഷ് പത്രപ്രവർത്തകൻ

    #ഒരറിവും ചെറുതല്ല തന്റെ തൂലിക കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമ രത്തെ പിന്തുണച്ച,അതിനു വേണ്ടി എന്ത് ത്യാഗങ്ങളും നേരിടാൻ തയ്യാറായ ധീരനായ ബ്രിട്ടീഷ് പത്രപ്രവർത്തകനായിരുന്നു,ഇംഗ്ലീഷ് ഐറിഷ് മാതാപിതാക്കളുടെ മകനായി 1873 ൽ അയ ർലാന്റിലെ സുസ്സക്സിൽ ജനിച്ച ബെഞ്ചമിൻ ഹൊർണിമാൻ.നന്നേ ചെറുപ്പത്തിൽ തന്നെ മന സ്സിൽ ഇന്ത്യയോട് അഭിനിവേശം ജനിച്ച ഹൊർ ണിമാൻ തന്റെ ഭാവി ജീവിതം ഇന്ത്യയിൽ തന്നെ യാക്കുവാൻ തീരുമാനിക്കുകയായിരുന്നു. കൽ ക്കട്ടയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സ്റ്റേറ്റ്സ് മാൻ പത്രത്തിലൂടെയായിരുന്നു ഹൊർണിമാൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ആരംഭം മുതലേ,ഇന്ത്യാക്കാരോട് വിവേചന പൂർവ്വം പെരുമാറുന്ന സാമ്രാജ്യത്വ ഭരണകൂട നയങ്ങളെ നിശിതമായി വിമർശിക്കുന്ന രചന ശൈലിയായിരുന്നു ഹൊർണിമാന്റേത്.1905 ൽ ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്നു വന്ന വർഗ്ഗീയ കലാപങ്ങളെ കൈകാര്യം ചെയ്യുന്നതി ൽ ബ്രിട്ടീഷ് സർക്കാറിന് സംഭവിച്ച വീഴ്ചകളെ അദ്ദേഹം വളരെ നിശിതമായി തന്നെ വിമർശിച്ചിരുന്നു. മുംബൈയിൽ അദ്ദേഹത്തിന്റെ സ്മരണക്കായി ഹോർണിമാൻ സർക്കിൾ ഇന്നുമുണ്ട്.

    Read More »
  • NEWS

    വിള ഇന്‍ഷ്വറന്‍സിനായി ഇപ്പോൾ അപേക്ഷിക്കാം

    തിരുവനന്തപുരം: പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും ഖാരിഫ് -2022 സീസണിലേക്കുള്ള വിജ്ഞാപനമായി. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അടിസ്ഥാനമാക്കി സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന വിളവിന്റെ ഡേറ്റ അനുസരിച്ചും വെള്ളക്കെട്ട്, ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍ മൂലമുണ്ടാകുന്ന തീപിടുത്തം, മേഘവിസ്‌ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിളനാശങ്ങള്‍ക്കുമാണ് നഷ്‌ടപരിഹാരം. കര്‍ഷകര്‍ക്ക് www.pmfby.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും സി.എസ്.സി. ഡിജിറ്റല്‍ സേവാകേന്ദ്രങ്ങള്‍ വഴിയും ഇന്‍ഷ്വറന്‍സ് ബ്രോക്കര്‍ പ്രതിനിധികള്‍, മൈക്രോ ഇന്‍ഷ്വറന്‍സ് പ്രതിനിധികള്‍ വഴിയും അപേക്ഷിക്കാം. അവസാന തീയതി ജൂലായ് 31. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്ന കര്‍ഷകരാണെങ്കില്‍ പാട്ടക്കരാര്‍ എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് : 0471-2334493, 1800-425-7064

    Read More »
  • NEWS

    ഹരിദ്വാറിൽ ഓടുന്ന കാറില്‍ യുവതിയെയും ആറു വയസ്സുകാരിയായ മകളെയും കൂട്ടബലാത്സംഗം ചെയ്തു

    ഹരിദ്വാർ: ഓടുന്ന കാറില്‍ യുവതിയെയും ആറു വയസ്സുകാരിയായ മകളെയും കൂട്ടബലാത്സംഗം ചെയ്തു. കാറില്‍ ലിഫ്റ്റ് നല്‍കിയ ശേഷമായിരുന്നു ആക്രമണം.ഹരിദ്വാറിലെ റൂര്‍ക്കിയിലാണ് സംഭവം. പിരാന്‍ കാളിയാറില്‍ നിന്ന് തന്‍റെ ആറു വയസ്സുള്ള മകളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു യുവതിക്ക് പരിചയത്തിലുള്ള സോനു എന്നയാള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇയാളുടെ ചില സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു.തുടർന്ന് സോനുവും സുഹൃത്തുക്കളും യുവതിയെയും മകളെയും ഓടുന്ന കാറില്‍ വച്ച്‌ കൂട്ടബലാത്സംഗം ചെയ്ത ശേഷം ആളൊഴിഞ്ഞ കനാലിനു സമീപം തള്ളുകയുമായിരുന്നു.     അവശനിലയിൽ വഴിയരികിൽ കണ്ട അമ്മയെയും മകളെയും പോലീസാണ് റൂര്‍ക്കി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബലാത്സംഗം നടന്നുവെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു.പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    യുവജനസംഘടനകളിൽ ലഹരി ഉപയോഗം കൂടുതലാണെന്ന എക്സൈസ് മന്ത്രിയുടെ വെളിപാട് സ്വന്തം അനുഭവത്തിൽ നിന്ന്, കെ.എം അഭിജിത്

    കോഴിക്കോട്: യുവജനസംഘടനകളിൽ ലഹരി ഉപയോഗം കൂടുതലാണെന്ന മന്ത്രി ഗോവിന്ദൻ മാസ്റ്ററുടെ വെളിപാട് സ്വന്തം അനുഭവത്തിൽ നിന്നാകാം എന്ന് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. എസ്എഫ്ഐക്കാർ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് സ്വബോധമില്ലാതെ ആയിരിക്കുമെന്നും അഭിജിത്ത് പറഞ്ഞു. എസ്എഫ്ഐയുമായും ഡിവൈഎഫ്ഐഐയുമായുമുള്ള സമ്പർക്കത്തിന്റെ പേരിൽ എല്ലാവരെയും അങ്ങനെ കാണുന്നത് ഭൂഷണമല്ല. ലഹരിയുടെ ഉറവിടം കണ്ടെത്തണം. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരി കൈമാറ്റം നടക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും അഭിജിത്ത് പറഞ്ഞു ആർ.എസ്.എസ്സിനു വേണ്ടി വിടുപടി ചെയ്യുകയാണ് എസ്എഫ്ഐയെന്നും മുഖ്യമന്ത്രി കുഞ്ഞിരാമൻമാരെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണെന്നും അഭിജിത്ത് പറഞ്ഞു. കെ.എസ്‌.യു ഇന്ന് ക്യാംപസുകളിൽ പ്രതിഷേധദിനം ആചരിക്കും. ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം സംബന്ധിച്ച് എസ്.എഫ്.ഐ ആടിനെ പട്ടിയാക്കുകയാണ്. ബഫർസോൺ വിഷയത്തിൽ എസ്.എഫ്.ഐ സമരം പ്രഹസനമാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ കൊലപാതകക്കേസിലെ പ്രതിയാണ്. അക്രമകാരികളെ പ്രോൽസാഹിക്കുന്ന ഇത്തരം നടപടി സി.പി.എം ഒഴിവാക്കണം. മുഖ്യമന്ത്രി അറിഞ്ഞാണ് ആക്രമണം നടന്നത്. മാർച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽനിന്നാണ് ആരംഭിച്ചത്. മാർച്ചിനെക്കുറിച്ച് അറിയില്ലെന്ന്…

    Read More »
  • NEWS

    തീ പിടിച്ച വീട്ടിൽ നിന്നും മൂന്നു കുട്ടികളെ രക്ഷിച്ച് പിതാവ് വെന്തു മരിച്ചു 

    മുംബൈ: തീപിടിച്ച വീട്ടിൽ നിന്നും മക്കളെ രക്ഷിക്കുന്നതിനിടയിൽ പിതാവ് വെന്തുമരിച്ചു.നവി മുംബൈയിലെ പന്‍വേലില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തീപിടുത്തത്തില്‍ നിന്ന് മൂന്ന് മക്കളെയും രക്ഷിച്ചതിനു ശേഷമാണ് 38കാരനായ രാജീവ് താക്കൂര്‍ വെന്തുമരിച്ചത്. സിനിമാപ്രവര്‍ത്തകനാണ് രാജീവ് താക്കൂര്‍. തീപിടുത്ത സമയത്ത് ഭാര്യ വീട്ടിലുണ്ടായിരുന്നില്ല.മൂന്ന് ഫയര്‍ എഞ്ചിനുകള്‍ രണ്ട് മണിക്കൂര്‍ നേരം കൊണ്ടാണ് തീയണച്ചത്. തീപിടുത്തതിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Crime

    ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണ കേസില്‍ എഫ്‌ഐആറില്‍ വധശ്രമം കൂടി ചേര്‍ത്തു

    ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണ കേസില്‍ എഫ്‌ഐആറില്‍ വധശ്രമം(307) കൂടി ചേര്‍ത്തു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കന്നതിന്റെ ദൃശ്യങ്ങല്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമം കൂടി ചുമത്തിയത്. നരഹത്യയടക്കമുള്ള വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.എസ്ഡിപിഐ നേതാവായ സഫീര്‍ എന്നയാളാണ് ജിഷ്ണുവിനെ മുക്കികൊല്ലാന്‍ ശ്രമിച്ചത്. ഇയാള്‍ ഒളിവിലാണ്. വെള്ളത്തില്‍ മുക്കിയതിന് ശേഷം ക്രൂരമായി മര്‍ദ്ദിക്കുന്നതും പേരുകള്‍ പറയിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആയുധ പരിശീലനം ലഭിച്ചവരാണ് അക്രമത്തിനു പിന്നിലെന്ന ഡിവൈഎഫ്‌ഐയുടെ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ തെളിവുകള്‍ പുറത്തുവന്നത്.

    Read More »
  • NEWS

    വാഹനങ്ങളുടെ നമ്പർപ്ലേറ്റിലെ ലോകകപ്പ് ലോഗോ, മുന്നറിയിപ്പു നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം

    ദോഹ: വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റിൽ ലോകകപ്പ് ലോഗോ പകർത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ ഭരണകൂടം.     ലോകകപ്പ് ലോഗോയുള്ള വാഹന നമ്പർ പ്ലേറ്റുകൾ ലേലത്തിൽ വിറ്റഴിച്ച പ്രത്യേക പതിപ്പാണെന്നും എല്ലാ വാഹനങ്ങളിലും പകർത്താനോ ഇൻസ്റ്റാൾ ചെയ്യാനോ കഴിയില്ലെന്നും ഖത്തറിലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.     അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷനുമായി ഏകോപിപ്പിച്ച് പ്രത്യേക നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായാണ് ലോകകപ്പ് ലോഗോയുള്ള പ്രത്യേക നമ്പർ പ്ലേറ്റുകൾ ലേലം ചെയ്തതെന്നും രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കു മാത്രമേ ലേലം ചെയ്ത പ്രത്യേക നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാൻ കഴിയുകയുള്ളെന്നും അവർ പറഞ്ഞു.     “വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകളിൽ ലോകകപ്പ് ലോഗോ പകർത്തി സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുന്നു.ഇത് ലംഘിക്കുന്നവരെ നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു കൊള്ളുന്നു.” മന്ത്രാലയം വ്യക്തമാക്കി  

    Read More »
  • Crime

    നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും

      യുവ നടിയുടെ പീഡന പരാതിയില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരിക്കും നടപടികള്‍. ഇന്ന് മുതല്‍ ജൂലൈ 3 വരെയാണ് നടനെ ചോദ്യം ചെയ്യുക. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ടുപോകും. നാട്ടില്‍ ഉണ്ടാകണമെന്നത് ഉള്‍പ്പെടെ ഉപാധികളോടെയാണ് ഈ മാസം 22 ന് വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ടി വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്  

    Read More »
  • NEWS

    ട്രെയിൻ സര്‍വീസ് പുനരാരംഭിച്ചെങ്കിലും മലബാറിൽ പ്രതിസന്ധി തന്നെ

    ഷൊർണൂർ : ട്രെയിൻ സർവീസ് പുനരാരംഭിച്ചെങ്കിലും പാസഞ്ചർ ട്രെയിനുകൾ ഇല്ലാത്തത് മലബാർ മേഖലയിൽ യാത്രാക്ലേശം സൃഷ്ടിക്കുന്നു. നിത്യ യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ് പാസഞ്ചര്‍ സര്‍വീസില്ലാത്തത് ഏറെ ബാധിച്ചിരുന്നത്.ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കൊടുത്ത് ബസിലും മറ്റും യാത്ര ചെയ്യേണ്ട ഗതികേടിലാണ് ഇവർ.  പാസഞ്ചര്‍ ട്രെയിനുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാവുമെന്നതായിരുന്നു ഇത് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാവാന്‍ കാരണം.എന്നാല്‍ പുനരാരംഭിച്ചത് എക്സ്പ്രസ് സര്‍വീസുകളും.അതിനാൽ തന്നെ മറ്റു വാഹനങ്ങളെ ആശ്രയിക്കുന്നതും ട്രെയിന്‍ യാത്രയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലാതായിരിക്കുകയാണ്.വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റില്‍ ഇളവ് അനുവദിച്ചുള്ള കാര്‍ഡുകളും അടുത്ത മാസത്തോടെ ലഭ്യമാവൂ.   പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ പുനഃസ്ഥാപിച്ച പാസഞ്ചറുകളും അണ്‍ റിസര്‍വഡ് പാസഞ്ചറുകളായാണ് സര്‍വീസ് നടത്തുന്നത്.അടുത്ത മാസം പുനരാരംഭിക്കുന്ന തൃശൂര്‍-കണ്ണൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ അണ്‍റിസര്‍വഡ് എക്സ്പ്രസായിട്ടാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.     എക്സ്‌പ്രസ് നിരക്കില്‍ സര്‍വീസ് നടത്തുന്നത് റെയില്‍വേ പുനഃപരിശോധിക്കണം. ഹ്രസ്വ ദൂര യാത്രക്കാരാണ് ഈ സര്‍വീസുകള്‍ ഉപയോഗിക്കുന്നത്.ചെറിയ യാത്രയ്ക്ക് പോലും ഉയര്‍ന്ന തുക ഒടുക്കുന്നത് അവരുടെ…

    Read More »
  • Kerala

    ബിരിയാണി ചെമ്പ് മുതല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമം വരെ, നിയമസഭാ ഇളകി മറിയും; അൽപസമയത്തിനകം സഭാ തുടങ്ങും

        പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് 9 മണിക്ക് ആരംഭിക്കും. തെരുവിലെ പ്രതിഷേധത്തിന്റെ അലയൊലി സഭയിലും ഉണ്ടാവുമെന്ന് ഉറപ്പാണ്. ഭരണപക്ഷം അതിനെ എങ്ങനെ പ്രതിരോധിക്കുമെന്നതു നിർണായകവും. സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നത്തെ അജൻഡയിൽ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി, കേരള സഹകരണ സംഘം ഭേദഗതി എന്നീ രണ്ടു ബില്ലുകൾ ഉണ്ട്. മഹാരാഷ്ട്ര ഗവർണറും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണൻ ഉൾപ്പെടെ സമീപകാലത്ത് അന്തരിച്ച മുൻ സാമാജികർക്ക് ആദ്യദിനത്തിൽ ചരമോപചാരം അർപ്പിക്കും. ധനാഭ്യർഥന ചർച്ചകൾ നാളെ മുതലാണ്. അടുത്ത മാസം 27 വരെ 23 ദിവസങ്ങളാണു സഭ സമ്മേളിക്കുക. ഇത്തവണ നിയമസഭയിലേക്കു സന്ദർശകർ ഉൾപ്പെടെയുള്ളവരുടെ പ്രവേശനം കർശനമായ നിരീക്ഷണത്തിലായിരിക്കും. പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണവിധേയ അനിത പുല്ലയിൽ ലോക കേരള സഭയിൽ പങ്കെടുത്തുവെന്ന വിവാദങ്ങളെത്തുടർന്നാണു പരിശോധന കർശനമാക്കുന്നത്. രാഹുലിന്റെ ഓഫീസിന് നേരെ നടന്ന അക്രമം ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം. സില്‍വര്‍ലൈന്‍ പദ്ധതി,…

    Read More »
Back to top button
error: