കോള്‍ ഇന്ത്യ ലിമിറ്റഡ് മാനേജ്‌മെന്റ് ട്രെയിനീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ വിഭാഗങ്ങളിലായി ആകെ 1,050 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
2022 ജൂലൈ 22 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://coalindia.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.ഗേറ്റ് 2022ന്റെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ സെലക്ഷന്‍ പ്രക്രിയ.
കോള്‍ ഇന്ത്യ റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകള്‍ (vacancies)
ഖനനം – 699 പോസ്റ്റുകള്‍
സിവില്‍ – 160 പോസ്റ്റുകള്‍
ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷന്‍ – 124 പോസ്റ്റുകള്‍
സിസ്റ്റം & ഇഡിപി – 67 പോസ്റ്റുകള്‍
ഇ-2 ഗ്രേഡില്‍ മാനേജ്മെന്റ് ട്രെയിനികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലന കാലയളവില്‍ പ്രതിമാസം 50,000 രൂപയും തുടര്‍ന്ന് 50,000 മുതല്‍ 1,60,000 രൂപ വരെ അടിസ്ഥാന ശമ്ബളം ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക.
പ്രായപരിധി: 2022 മെയ് 31ന് 30 വയസ്സ് തികഞ്ഞ ജനറല്‍ (യുആര്‍), ഇഡബ്ല്യുഎസ് വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണം ചെയ്യപ്പെട്ടവര്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും പ്രായപരിധിയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. വിശദാംശങ്ങള്‍ക്ക് https://www.coalindia.in/ media/documents/Detailed_ Advertisement_No._02-2022_for_ recruitment.pdf ലിങ്കില്‍ പരിശോധിക്കുക.