CrimeNEWS

ലഹരിമുക്തി കേന്ദ്രത്തില്‍ വരുന്നവരെ പ്രലോഭിപ്പിച്ച് കഞ്ചാവ് വില്‍പ്പ: ഒരാള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപത്തെ ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ 54കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവിയാണ് നടക്കാവ് പൊലീസിന്റെയും നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡൻസാഫിൻ്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.

സ്കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുവന്ന അരക്കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.  ലഹരിമുക്തിക്കായി വരുന്നവരെ പ്രലോഭിപ്പിച്ച് കഞ്ചാവ് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡൻസാഫും നടക്കാവ് പൊലീസും നടത്തീയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Signature-ad

ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രി പരിസരം ഡൻസാഫിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഡൻസാഫ് അസി. എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപി കെ അഖിലേഷ്, സിപിഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Back to top button
error: