NEWS

വിവാഹം കഴിക്കുമ്പോൾ എന്തിനാണ് കൈയ്യിൽ മോതിരം ഇടുന്നത്?

ങ്കാളിയുമായി ഒരുമിച്ച്‌ ജീവിക്കാമെന്ന് ഉറപ്പിച്ചാല്‍ പിന്നീട് കയ്യില്‍ മോതിരം ഇടുകയെന്നത് ലോകമെമ്ബാടുമുള്ള ആചാരമാണ്.
വിവാഹ മോതിരം (Engagement Ring) ഏത് കൈയില്‍ ഏത് വിരലില്‍ ഇടണമെന്നത് വിവാഹം കഴിക്കാത്തവര്‍ക്ക് പോലും അറിയുന്ന കാര്യമാണ്. ഇടത് കയ്യിലെ നാലാമത്തെ വിരല്‍ അഥവാ മോതിര വിരലിലാണ് വിവാഹമോതിരം ധരിക്കുക. എന്ത് കൊണ്ടാണ് ഇങ്ങനെ ഇടത് കയ്യിലെ മോതിര വിരലില്‍ തന്നെ വിവാഹമോതിരം ഇടുന്നത്? എന്ത് കൊണ്ടാണ് മറ്റ് വിരലുകളിലൊന്നും മോതിരം ഇടാത്തത്? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സില്‍ തോന്നിയിട്ടുണ്ടോ? ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടും (Church Of England) കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചതിന്‍െറ ചരിത്രത്തിലാണ് ഈ കഥയുള്ളത്.
ഇടത് കയ്യിലെ നാലാമത്തെ വിരലിലാണ് വിവാഹമോതിരം ധരിക്കേണ്ടതെന്ന് എഴുതി വെച്ചിട്ടുള്ളത് ബുക്ക് ഓഫ് കോമണ്‍ പ്രെയറിലാണ്. ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് അഥവാ ആംഗ്ലിക്കന്‍ ചര്‍ച്ചിന്‍െറ പ്രാര്‍ഥനാ പുസ്തകങ്ങളുടെ കളക്ഷനാണ് ബുക്ക് ഓഫ് കോമണ്‍ പ്രെയര്‍. ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് കത്തോലിക്കാ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ ആംഗ്ലിക്കന്‍ ചര്‍ച്ചിന് പുതിയ ആത്മീയ പുസ്തകങ്ങള്‍ ആവശ്യമായി വന്നു.
ദി ബുക്ക് ഓഫ് കോമണ്‍ പ്രെയറില്‍ വധുവിന്‍െറ ഇടതുകയ്യിലെ നാലാമത്തെ വിരലില്‍ മോതിരം ഇടണമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പാരമ്ബര്യം ആംഗ്ലിക്കന്‍ സഭയെ കത്തോലിക്കാ സഭയില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഈ സവിശേഷത യൂറോപ്പിലെ ക്രിസ്തുമതത്തിന്റെ മറ്റ് പതിപ്പുകളില്‍ നിന്ന് ആംഗ്ലിക്കന്‍ സഭയെ വേര്‍തിരിക്കുകയും ചെയ്യുന്നുണ്ട്.
നവോത്ഥാന പ്രക്രിയക്ക് മുമ്ബ് യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അത് പോലെ കത്തോലിക്കാ സഭയിലും വിവാഹമോതിരം വലത് കയ്യില്‍ ഇടുന്നതായിരുന്നു രീതി. വലത് കയ്യില്‍ മോതിരം ഇടുന്നത് ശക്തിയെ സൂചിപ്പിക്കിന്നുവെന്നാണ് കരുതിപ്പോന്നിരുന്നത്. ഇടതുകൈയിലെ നാലാമത്തെ വിരലില്‍ വിവാഹ മോതിരം ധരിക്കുന്നതിനുള്ള നിയമം ആപ്പിയന്‍ ഓഫ് അലക്സാണ്ട്രിയയുമായും ബന്ധപ്പെട്ടിരിക്കുന്നു. ആപ്പിയന്‍ ഓഫ് അലക്സാണ്ട്രിയ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ചരിത്രകാരനായിരുന്നു.
ആപ്പിയന്‍ പറയുന്നത് പ്രകാരം, ഹൃദയത്തില്‍ നിന്ന് വിരലിലേക്ക് ഒരു ഞരമ്ബ് കടന്നുപോവുന്നുണ്ടെന്ന് പുരാതന ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നു. ഈജിപ്തുകാ‍ര്‍ ഈ ഞരമ്ബിനെ ഒരു സിരയാണെന്ന് തെറ്റിദ്ധരിക്കുകയും അതിനെ കാമുകന്റെ സിര എന്ന് വിളിക്കുകയും ചെയ്തുവെന്ന് ആപ്പിയന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ലോകവ്യാപകമായി ഈ സിദ്ധാന്തം അനുസരിച്ചല്ല ഇടത് കയ്യിലെ വിരലില്‍ മോതിരം ധരിക്കുന്നത്.
ഇടതുകൈയിലെ നാലാമത്തെ വിരലില്‍ വിവാഹ മോതിരം ധരിക്കുന്നതിനുള്ള നിയമത്തെക്കുറിച്ചുള്ള മറ്റൊരു തെറ്റായ വ്യാഖ്യാനം ലെവിനസ് ലെംനിയസുമായും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. സ്വര്‍ണ്ണ മോതിരം ധരിച്ച വിരലില്‍ തടവുന്നത് ഒരു സ്ത്രീയുടെ ഹൃദയത്തെ ബാധിക്കുന്നുവെന്നാണ് ലെവിനസ് പറയുന്നത്. ക്രിസ്തുമതം അല്ലാത്ത ലോകത്തെ മറ്റ് മതങ്ങളുടെ ആചാരപ്രകാരം, ഇടതുകൈയിലെ നാലാമത്തെ വിരലില്‍ വിവാഹ മോതിരം ഇടണമെന്ന് നി‍ര്‍ബന്ധമില്ല.

Back to top button
error: