Month: April 2022
-
Crime
വീടിന് നേരെ ആക്രമണം നടന്നിട്ടുണ്ടെന്ന് സുബൈറിന്റെ മകൻ; കൊലയാളികളിൽ രണ്ട് പേരെ തിരിച്ചറിയാമെന്ന് പിതാവ്
പാലക്കാട്: അക്രമിസംഘത്തിലെ രണ്ട് പേരെ താൻ കണ്ടു എന്ന് പാലക്കാട് എലപ്പുള്ളി പാറയിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പിതാവ് അബൂബക്കർ പറഞ്ഞു. ഇവർ മുഖം മൂടി ധരിച്ചിരുന്നില്ല. ഇരുവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അബൂബക്കർ പറഞ്ഞു. വീടിന് നേരെ ഇതിന് മുമ്പ് ആക്രമണം ഉണ്ടായിരുന്നതായി സുബൈറിൻ്റെ മകൻ സജാദ് പറഞ്ഞു. വീടിന് നേരെ ചിലർ കല്ലെറിഞ്ഞിരുന്നു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഉപ്പയുടേത് വാഹനാപകടം എന്നാണ് ആദ്യം കരുതിയത് എന്നും സജാദ് പറഞ്ഞു. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടി . പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉൾപ്പടെ 5 പേരാണ് കൊലയാളി സംഘത്തിലുള്ളത് എന്നാണ് പൊലീസിന് ലഭിച്ച സൂചന. കൊലപാതക ശേഷം…
Read More » -
Crime
ആശുപത്രി വളപ്പില്‍ നിന്നും മരങ്ങള്‍ മുറിച്ചതില്‍ അന്വേഷണം എങ്ങുമെത്തിയില്ല, ജാമ്യവ്യവസ്ഥ പാലിക്കാതെ മുഖ്യപ്രതി
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി വളപ്പില്‍ നിന്നും മരങ്ങള്‍ മുറിച്ച് കടത്തിയ കേസില്‍ അന്വേഷണം എങ്ങും എത്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ മുഖ്യപ്രതി പാലിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഇതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. കാസര്‍കോട് ജനറല്‍ ആശുപത്രി വളപ്പില്‍ നിന്നും നാല് തേക്കും മൂന്ന് വാകയും ഒരു പാഴ്മരവുമാണ് മുറിച്ച് കടത്തിയത്. ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന്‍റെ പേരിലായിരുന്നു ടെന്‍ഡര്‍ നടപടികളൊന്നുമില്ലാതെ മരം മുറിച്ചത്. ആശുപത്രിയുടെ മുന്‍വശത്തുള്ള കൂറ്റന്‍ തേക്ക് മുറിക്കാനുള്ള ശ്രമവും നടന്നിരുന്നു. ശിഖരങ്ങള്‍ മുറിച്ച് തുടങ്ങിയപ്പോള്‍ പരാതി ഉയര്‍ന്നതോടെ മരം മുറി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം രണ്ട് മാസമായിട്ടും എങ്ങും എത്തിയിട്ടില്ല. കേസിലെ മുഖ്യപ്രതിയായ നിര്‍മ്മാണ കരാറുകാരനെ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുമെന്ന വ്യവസ്ഥയിലായിരുന്നു ഇയാള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇയാള്‍ ഇതുവരേയും ഹാജരാകാന്‍ തയ്യാറായിട്ടില്ല. മരംമുറിയില്‍ ജീവനക്കാര്‍ക്കും…
Read More » -
Crime
സുബൈർ വധം; കൊലയാളി സംഘത്തിൽ നാല് പേർ, മുഖം മൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി
പാലക്കാട്: പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊന്ന സംഘത്തിൽ നാല് പേരുണ്ടെന്ന് സൂചന. കൊലയാളികൾ മുഖംമൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി പൊലീസിന് ലഭിച്ചതായാണ് വിവരം. ഡ്രൈവർ ഉൾപ്പടെ 5 പേരാണ് സംഘത്തിലുള്ളത്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോയതായാണ് സൂചന. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത് വന്നിരുന്നു. സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഇയോൺ കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ കാർ കൊലയാളി സംഘം എലപ്പുള്ളി പാറയിൽ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചുവീഴ്ത്തിയത്. പിന്നീട് തന്നെ ഈ കാർ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ഈ കാർ സഞ്ജിത്തിന്റേതാണെന്ന്…
Read More » -
NEWS
യു എ ഇ യിലെത്തിയത് രണ്ടര ടണ്‍ കണിക്കൊന്ന പൂവ്
അബുദാബി :യുഎഇയിലെ മലയാളികള്‍ക്ക് വിഷുക്കണി ഒരുക്കാനായി കടല്‍ കടന്നെത്തിയത് രണ്ടര ടണ്‍ കണിക്കൊന്ന പൂവ്.മുപ്പത്തിരണ്ട് വര്‍ഷത്തോളമായി യുഎഇയിലേയ്ക്ക് കൊന്നപ്പൂ എത്തിക്കുന്ന തമിഴ്നാട്ടുകാരനായ എസ് പെരുമാള്‍ തന്നെയാണ് ഇക്കുറിയും കൊന്നപ്പൂ കയറ്റുമതി ചെയ്തിരിക്കുന്നത്. യു എ ഇ യിലെ ചെറുകിട കച്ചവടക്കാര്‍ക്ക് മുതല്‍ ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ ‘പെരുമാള്‍ ഫ്ലവേഴ്സ്’ കണിക്കൊന്ന എത്തിച്ചു നല്‍കിയിട്ടുണ്ട്.മൂന്ന് ദിവസം കൊണ്ട് കൊന്നപ്പൂ ഉള്‍പ്പടെ 11 ടണ്‍ പൂക്കള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തിച്ചതായി പെരുമാള്‍ വ്യക്തമാക്കുന്നു.കണിക്കൊന്ന സുരക്ഷിതമായി കടല്‍ കടത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഐസ് ബോക്സിലിട്ട് പാക്ക് ചെയ്തതുകൊണ്ട് കേടുപാടുകള്‍ സംഭവിക്കാതെ പുതുമയോടെത്തന്നെ വിപണിയിലെത്തിക്കാൻ സാധിച്ചു- പെരുമാള്‍ പറയുന്നു. കോയമ്ബത്തൂരില്‍ നിന്നാണ് കൊന്നപ്പൂക്കള്‍ വില്പനയ്ക്കായി യുഎഇയിൽ എത്തിച്ചത്.40 ദിര്‍ഹമാണ് ഒരു കിലോ കൊന്നപ്പൂവിന്റെ വില. അതായത് 830 രൂപ.അഞ്ച് മുതല്‍ പത്ത് ദിര്‍ഹത്തിനു വരെ ലഭിക്കുന്ന രീതിയില്‍ ചെറിയ പാക്കറ്റുകളിലായും കൊന്നപ്പൂ നല്‍കിയിട്ടുണ്ട്.ഇതിനൊപ്പം തന്നെ കണി ഒരുക്കാന്‍ കണിവെള്ളരി. വഴയില, കണ്ണിമാങ്ങ, ചക്ക, വാല്‍ക്കണ്ണാടി എന്നിവയും…
Read More » -
Crime
പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു; കുടുംബ വഴക്കെന്ന് പൊലീസ്
പാലക്കാട്: കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു .ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് .പ്രതിയെത്തിയത് പെട്രോളും പടക്കവുമായിട്ടാണ് പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണകാരണമെന്ന് ബന്ധു കുമാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുകേഷിന് മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നു. സഹോദരങ്ങളായതിനാൽ വീട്ടുകാർ എതിർത്തു ആക്രമിക്കാൻ കാരണം ഇതാവാമെന്നാണ് ബന്ധു പ്രതികരിച്ചത്. രക്ഷിക്കണേ എന്ന നിലവിളി കേട്ടാണ് ഉണർന്നതെന്ന് അയൽവാസി മണികണ്ഠൻ പറയുന്നു. ആദ്യം കണ്ടത് വെട്ടേറ്റ രേഷ്മയെ ആണ്. പിന്നീട് രേഷ്മയുടെ അച്ഛൻ മണികണ്ഠനെ പരിക്കുകളോടെ കണ്ടെത്തി. നിലവിളി കേട്ട് ലൈറ്റിട്ടപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടുവെന്ന് അയൽവാസികൾ പറയുന്നു
Read More » -
Crime
ആദിവാസി തയ്യൽ പരിശീലനത്തിലെ തട്ടിപ്പ് ; വിഷ്ണുപ്രിയ തിരുവനന്തപുരത്ത് നടത്തിയതും വൻ ക്രമക്കേട്
തിരുവനനന്തപുരം: പാലക്കാട് മുതലമടയിൽ ആദിവാസികളുടെ തയ്യൽ പരിശീലനത്തിൻറെ മറവിൽ കോടികൾ തട്ടി അറസ്റ്റിലായ അപ്സര ട്രിെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എംഡി വിഷ്ണുപ്രിയ തിരുവനന്തപുരത്ത് നടത്തിയ സമാന തട്ടിപ്പിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ഷോക്കടിക്കുന്നതും തുരുമ്പെടുത്തതുമായ തയ്യൽ യന്ത്രങ്ങൾ നൽകിയെന്ന് ആറ് മാസം മുമ്പ് കണ്ടെത്തിയിട്ടും പട്ടിക വർഗ്ഗ ഡയറക്ടറേറ്റ് റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു .ആദിവാസി വനിതകള്‍ പൊലീസും വിജിലൻസിലും പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല. ഷോക്കടിക്കുന്നതും തുരുമ്പെടുത്തതുമായ തയ്യല്‍ മെഷീനുകളിലിരുന്ന് തയ്യല്‍ പഠിക്കുന്ന ആദിവാസി വനിതകള്‍.ദ്രവിച്ച ടൂള്‍ കിറ്റ്. ചോര്‍ന്നൊല്ലിച്ച് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടം.ഒരു കോടിയുടെ പദ്ധതിയില്‍ പത്ത് ലക്ഷം പോലും ചെലവാക്കിയോയെന്ന് സംശയം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് പട്ടിക വര്‍ഗ ഡയറക്ടര്‍ അന്വേഷണം നടത്തിയത്. ആദിവാസി വനിതകളേയും വിഷ്ണുപ്രിയയേയും കഴിഞ്ഞ നവംബര്‍ 12 ന് ഹിയറിംഗ് നടത്തി. നേരിട്ട് മലയടിയില്‍ പോയി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.റിപ്പോര്‍ട്ട് ഇങ്ങനെ.തയ്യല്‍ പരിശീലനത്തില്‍ അധ്യാപകരെ നല്‍കിയില്ല.പത്ത് തയ്യല്‍ മെഷീനുകളില്‍ രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.ടൂള്‍…
Read More » -
NEWS
കുവൈത്തില്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായ ഒൻപത് ദിവസത്തെ അവധി
കുവൈത്ത് സിറ്റി: വാരാന്ത്യ അവധികളടക്കം കുവൈത്തില്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായ ഒൻപത് ദിവസത്തെ അവധി ലഭിക്കും.മെയ് ഒന്ന് മുതല്‍ അഞ്ച് വരെയാണ് പെരുന്നാള്‍ അവധി. ചെറിയ പെരുന്നാളിന്റെ നിശ്ചിത അവധിക്കു മുൻപും ശേഷവും വരുന്ന വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കൂട്ടിയാണ് തുടര്‍ച്ചയായി ഒൻപത് ദിവസം അവധി ലഭിക്കുന്നത്
Read More » -
India
ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന
ഡല്‍ഹി: രാജ്യ തലസ്ഥാനമായ ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കാൻ അടുത്ത ബുധനാഴ്ച ഡി ഡി എം എ യോഗം ചേരും. മാസ്‌ക് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയേക്കും. കേസുകൾ കുത്തനെ കുറഞ്ഞതിനെ തുടർന്ന് ഫെബ്രുവരിയിലാണ് ഇളവുകൾ കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകൾ ഉൾപ്പെടെ തുറക്കുകയും ചെയ്തിരുന്നു.
Read More » -
NEWS
പൂനെയിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്
പുനെ: ഇന്ധന വിലവര്‍ധനവിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ നൽകി വേറിട്ട പ്രതിഷേധം.മഹാരാഷ്ട്രയിലെ സോലാപുരിലാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടന പ്രതിഷേധത്തിന്റെ ഭാഗമായി ഒരു രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കിയത്. അംബേദ്കര്‍ ജയന്തി ആഘോഷത്തിന്റെ കൂടി ഭാഗമായിരുന്നു പെട്രോള്‍ വിതരണം. ഒപ്പം ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധവും.എന്നാല്‍ വാര്‍ത്ത പരന്നതോടെ നിരവധിപേര്‍ പെട്രോള്‍ പമ്ബിലേക്ക് ഇരച്ചെത്തി.തുടര്‍ന്ന് വന്‍തിരക്കാണ് പെട്രോള്‍ പമ്ബില്‍ ഉണ്ടായത്.ഒടുവിൽ പൊലീസ് എത്തിയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്.
Read More » -
LIFE
പിറന്നാള്‍ ദിനത്തില്‍ ആദ്യ നിര്‍മ്മാണ സംരംഭം പ്രഖ്യാപിച്ച് അപ്പാനി ശരത്ത്
കൊച്ചി: മലയാള സിനിമയില്‍ ‘അങ്കമാലി ഡയറീസ്’ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് അഭിനയ ജീവിതത്തിന്റെ അഞ്ചാം വര്‍ഷം പിന്നിടുമ്പോള്‍ കരിയറില്‍ പുതിയ ഒരു തലത്തിലേക്ക് കൂടി പ്രയാണം ആരംഭിക്കാന്‍ തുടങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ യുവ നടന്‍ അപ്പാനി ശരത്ത്. താരത്തിന്റെ പിറന്നാള്‍ ദിനം കൂടിയായ ഈ വിഷു നാളില്‍ തന്റെ ആദ്യ നിര്‍മാണ സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ്. സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റോഡ് മൂവി ഇനത്തില്‍ ത്രില്ലര്‍ ചിത്രമായ ‘പോയിന്റ് ബ്ലാങ്ക്’ എന്ന ചിത്രത്തിലൂടെയാണ് ശരത്ത് നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നത്. തിയ്യാമ്മ പ്രൊഡക്ഷന്‍സ് എന്നാണ് ശരത്തിന്റെ പുതിയ പ്രൊഡക്ഷന്‍ കമ്പനിക്ക് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ ശരത്തിന് പുറമെ ഡി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിജി മുഹമ്മദും നിര്‍മ്മാണ പങ്കാളിത്തം വഹിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. ഓഗസ്റ്റ് 17ന് ഗോവയില്‍ ചിത്രീകരണം ആരംഭിക്കാന്‍ ആണ് പദ്ധതി ഇടുന്നത്. ഗോവക്ക് പുറമെ മാഹി,…
Read More »