പുനെ: ഇന്ധന വിലവര്‍ധനവിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ നൽകി വേറിട്ട പ്രതിഷേധം.മഹാരാഷ്ട്രയിലെ സോലാപുരിലാണ് അംബേദ്കര്‍ സ്റ്റുഡന്റ്സ് ആന്‍ഡ് യൂത്ത് പാന്തേഴ്സ് എന്ന സംഘടന പ്രതിഷേധത്തിന്റെ ഭാഗമായി ഒരു രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കിയത്.
അംബേദ്കര്‍ ജയന്തി ആഘോഷത്തിന്റെ കൂടി ഭാഗമായിരുന്നു പെട്രോള്‍ വിതരണം. ഒപ്പം ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധവും.എന്നാല്‍ വാര്‍ത്ത പരന്നതോടെ നിരവധിപേര്‍ പെട്രോള്‍ പമ്ബിലേക്ക് ഇരച്ചെത്തി.തുടര്‍ന്ന് വന്‍തിരക്കാണ് പെട്രോള്‍ പമ്ബില്‍ ഉണ്ടായത്.ഒടുവിൽ പൊലീസ് എത്തിയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്.