Month: April 2022

  • NEWS

    അംഗത്വ വിതരണത്തിന് ഹൈക്കമാന്റിനോട് കൂടുതല്‍ സമയം തേടാന്‍ കെ പി സി സി നേതൃത്വം

    തിരുവനന്തപുരം: പ്രതീക്ഷിച്ച രീതിയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ കഴിയാതിരുന്നതോടെ അംഗത്വ വിതരണത്തിന് ഹൈക്കമാന്റിനോട് കൂടുതല്‍ സമയം തേടാന്‍ കെ പി സി സി നേതൃത്വം.സംസ്ഥാനത്ത് 50 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്നതായിരുന്നു ഹൈക്കമാന്റ് നിര്‍ദ്ദേശം.എന്നാല്‍ ഇതുവരെ 10.4 ലക്ഷം അംഗങ്ങളെ മാത്രമേ ചേർക്കാൻ കെ പി സി സിക്ക് സാധിച്ചിട്ടുള്ളൂ. 2021 ഡിസംബറിലായിരുന്നു അംഗത്വ വിതരണം ആരംഭിച്ചത്.നിലവില്‍ കേരളം മാത്രമാണ് ഏറ്റവും കുറവ് അംഗങ്ങളെ ചേര്‍ത്തിരിക്കുന്ന സംസ്ഥാനം.

    Read More »
  • Kerala

    പഞ്ചായത്ത് ലൈബ്രേറിയൻ സമരം: നടുറോഡിൽ സദ്യയുണ്ട് ഉദ്യോഗാർഥികൾ

    തിരുവനന്തപുരം: പഞ്ചായത്ത് ലൈബ്രേറിയൻ നിയമനം പൂർണമായും പിഎസ്‌സിക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം 45 ദിവസം കടന്നു. വിഷുദിനത്തിലും ഉദ്യോഗാർഥികൾ സമരം നടത്തി. രാവിലെയെത്തി കണിയൊരുക്കിയ ഉദ്യോഗാർഥികൾ, സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിലിരുന്ന് വിഷു സദ്യയുണ്ടു. ന്യായമായ അവകാശമാണ് ചോദിക്കുന്നതെന്നും വീട്ടിലിരുന്ന് വിഷു ആഘോഷിക്കേണ്ടവർ സെക്രട്ടേറിയറ്റിനു മുന്നിലിരുന്ന് സമരം ചെയ്യേണ്ടി വന്നത് വേദനാജനകമാണെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

    Read More »
  • Kerala

    സ്വകാര്യ ബസുകൾ നിരക്കുകുറച്ചതിന് പിന്നിൽ കെഎസ്ആർടിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റോ ?

    തിരുവനന്തപുരം: സ്വിഫ്റ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന് കെഎസ്ആർടിസി. സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുകയാണെന്നു കാണിച്ച് വ്യാഴാഴ്ച കെഎസ്ആർടിസി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ ബസുകൾ നിരക്കുകുറച്ചതെന്ന് കെഎസ്ആർടിസി പറയുന്നു. സ്ക്രീൻഷോട്ടുകളും ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കുറിപ്പിന്റെ പൂർണരൂപം: ആരെയും തോല്പിക്കാനല്ല… സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ്… ആയതിന് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു… പ്രിയരേ… നിങ്ങൾ വസ്തുതകൾ മനസ്സിലാക്കൂ… കെഎസ്ആർടിസിയുടെ നൂതന സംരംഭമായ കെ-സ്വിഫ്റ്റ്, സർവ്വീസ് ആരംഭിച്ചതുമുതൽ വ്യാപകമായ രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതയിൽ സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും പടച്ചുവിട്ട അസത്യങ്ങൾ തിരിച്ചറിയൂ… ഞങ്ങൾ ഇന്നലെ പോസ്റ്റ് ചെയ്ത “കെഎസ്ആർടിസി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?” എന്ന സ്‌റ്റോറി വന്ന് മണിക്കൂറുകൾക്കകം സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകൾ അവരുടെ കൂടിയ നിരക്കുകൾ കുറച്ചു തുടങ്ങി. കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ…

    Read More »
  • NEWS

    അല്‍ അഖ്‌സ പള്ളി പരിസരത്ത് ഇസ്രയേല്‍ പൊലീസിന്റെ റെയ്ഡ്, സംഘര്‍ഷം; 152 പലസ്തീന്‍കാര്‍ക്ക് പരുക്ക്

    ജറുസലം: കിഴക്കന്‍ ജറുസലമിലെ അല്‍ അഖ്‌സ പള്ളി പരിസരത്ത് ഇസ്രയേല്‍ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് സംഘര്‍ഷം. 152 പലസ്തീന്‍കാര്‍ക്ക് പരുക്കേറ്റു. അടുത്തിടെയായി ഉണ്ടാകുന്ന ചെറിയ സംഘര്‍ഷങ്ങള്‍ മേഖലയില്‍ വലിയ സംഘര്‍ഷത്തിനു വഴിതുറക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. റബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും ഉപയോഗിച്ചതും പൊലീസ് ബാറ്റണുകള്‍ കൊണ്ടുള്ള മര്‍ദ്ദനവുമാണ് പരുക്കുകള്‍ക്കു കാരണമെന്ന് പലസ്തീന്‍ റെഡ് ക്രെസന്റ് അറിയിച്ചു. നൂറുകണക്കിനു പലസ്തീന്‍കാര്‍ പടക്കങ്ങളും കല്ലുകളും മറ്റും ഇസ്രയേല്‍ സേനയ്ക്കുനേരെയും സമീപത്തുള്ള ജൂത പ്രാര്‍ഥനാ മേഖലയിലേക്കും എറിഞ്ഞതായി ഇസ്രയേല്‍ പൊലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്ഥിതി ശാന്തമാക്കാനാണ് പൊലീസ് പള്ളിയുടെ പരിസരത്തു പ്രവേശിച്ചതെന്നും സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിന്റെ വക്താവ് അറിയിച്ചു. അതേസമയം, അക്രമത്തില്‍ ഇസ്രയേലിനാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് പലസ്തീന്‍ വിദേശകാര്യമന്ത്രാലയം നിലപാടെടുത്തു. അല്‍ അഖ്‌സ പള്ളിക്കുനേരെയുള്ള ഇസ്രയേലിന്റെ അതിക്രമം തടയാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂഹ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദെയ്‌നെ പറഞ്ഞു.…

    Read More »
  • India

    ചോക്ലേറ്റ് വാങ്ങാൻ ബംഗ്ലദേശിൽനിന്ന് നദി നീന്തി ഇന്ത്യയിലേക്ക്; കുട്ടിയെ പിടികൂടി ബിഎസ്എഫ്

    അഗർത്തല: ചോക്ലേറ്റ് വാങ്ങാൻ അനധികൃതമായി ഇന്ത്യയിലേക്കു കടന്ന ബംഗ്ലദേശി കുട്ടിയെ പിടികൂടിയതായി ബിഎസ്എഫ്. ഇരു രാജ്യങ്ങളുടെയും രാജ്യാന്തര അതിർത്തിയായി പരിഗണിക്കുന്ന ഷൽദാ നദിക്കു സമീപമുള്ള ബംഗ്ലദേശിലെ ഗ്രാമത്തിൽനിന്നുള്ള ഇമാൻ ഹുസൈനാണ് പിടിയിലായത്. കുട്ടി സ്ഥിരമായി തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ചോക്ലേറ്റ് വാങ്ങാൻ നദി നീന്തി ത്രിപുരയിലെ സിപാഹിജല ജില്ലയിൽ എത്താറുള്ളതാണ്. മുള്ളുകമ്പികൊണ്ടു കെട്ടിയ വേലിയിലെ വിടവിലൂടെയാണ് ഇന്ത്യയിലെ കലംചൗര ഗ്രാമത്തിലേക്ക് കടക്കാറ്. ഇവിടുത്ത കടയിൽനിന്നാണ് ചോക്ലേറ്റ് വാങ്ങുന്നത്. ഇതേവഴിയിലൂടെ തന്നെ തിരിച്ചുപോകുകയും ചെയ്യും. എന്നാൽ 13ാം തീയതി ബിഎസ്എഫ് ഇതു കണ്ടെത്തുകയായിരുന്നു. പൊലീസിനു കൈമാറിയ കുട്ടിയെ കോടതിയിൽ ഹാജരാക്കി. 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ‘ചോക്ലേറ്റ് വാങ്ങാൻ എത്തിയതാണെന്ന് കുട്ടി സമ്മതിച്ചു. ആകെ 100 ബംഗ്ലദേശി ടാക്ക മാത്രമാണ് കണ്ടെടുത്തത്. അനധികൃതമായി ഒന്നും കുട്ടിയുടെ കൈവശം ഇല്ലായിരുന്നു. രേഖകൾ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിനാണ് അറസ്റ്റ്. കൂടുതൽ അന്വേഷണം നടക്കുകയാണ്.’ – സോനാമുറ എസ്ഡിപിഒ ബനോജ് ബിപ്ലബ് ദാസ് പറഞ്ഞു. കുടുംബത്തിൽനിന്ന്…

    Read More »
  • Kerala

    സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പ് പിന്‍വലിച്ചു

    സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പ് പിന്‍വലിച്ചു. ഇടുക്കിയില്‍ നാളെ മാത്രം യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വേനല്‍ മഴയ്ക്ക് ശമനമായതോടെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന മഴമുന്നറിയിപ്പ് പിന്‍വലിച്ചിരിക്കുന്നത്. മുമ്പ് സംസ്ഥാനത്തെ 4 ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. മഴ മുന്നറിയിപ്പ് പിന്‍വലിച്ചതോടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും പിന്‍വലിച്ചിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
  • Crime

    നേപ്പാളി പർവതാരോഹകൻ എവറസ്റ്റിൽ മരിച്ചു; ഇരിക്കുന്ന നിലയിൽ മൃതദേഹം

    കാഠ്മണ്ഡു∙ എവറസ്റ്റ് കൊടുമുടി നിരവധി തവണ കീഴടക്കിയ നേപ്പാളി പർവതാരോഹകൻ എവറസ്റ്റിൽ മരിച്ചതായി പര്യവേഷണ സംഘാടകർ പറഞ്ഞു. എൻഗിമി ടെൻജി ഷെർപ്പ (38) ആണ് മരിച്ചത്. കുംബുവിലെ ‘ഫുട്ബോൾ ഫീൽഡ്’ എന്നറിയപ്പെടുന്ന പ്രദേശത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് ഷെർപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാംപ് 2-ലേക്ക് ഉപകരണങ്ങൾ കയറ്റി കൊണ്ടുപോകുകയായിരുന്നു ഷെർപ്പ. ഇരിക്കുന്ന നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബാക്ക്‌പാക്കും ധരിച്ചിരുന്നു. മൃതദേഹം താഴെ എത്തിച്ചതായി യുഎസ് ആസ്ഥാനമായുള്ള പര്യവേഷണ കമ്പനിയായ ഇന്റർനാഷനൽ മൗണ്ടൻ ഗൈഡ്‌സിന്റെ പ്രാദേശിക പങ്കാളിയായ ബേയുൾ അഡ്വഞ്ചേഴ്‌സിന്റെ പസാങ് സെറിങ് ഷെർപ പറഞ്ഞു. മറ്റു അപകടങ്ങളൊന്നുമില്ലെന്നും പ്രാഥമിക വൈദ്യപരിശോധനയിൽ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന സ്ഥലത്തെത്തിയതിനെ തുടർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നു കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച, എവറസ്റ്റ് കൊടുമുടിയിൽ നിന്ന് ഇറങ്ങുന്നതിനിടെ ഗ്രീക്ക് പർവതാരോഹകൻ അന്റോണിയോസ് സിക്കാരിസ് (59) മരിച്ചിരുന്നു.

    Read More »
  • Crime

    സുബൈര്‍ വധം: രാഷ്ട്രീയ വൈരാഗ്യം എന്ന നിലയില്‍ അന്വേഷണം: എസ്‍പി

    പാലക്കാട്: പാലക്കാട്ടെ (Palakkad) പോപ്പുലർ ഫ്രണ്ട് (Popular Front) പ്രവർത്തകന്‍റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം എന്നനിലയിലാണ് അന്വേഷിക്കുന്നതെന്ന് പാലക്കാട് എസ്‍പി. ആര്‍എസ്എസിന് രാഷ്ട്രീയ വൈരാഗ്യമെന്ന് കൊല്ലപ്പെട്ട സുബൈറിന്‍റെ അച്ഛന്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ രാഷ്ട്രീയ കൊലപാതകമാണോയെന്നതില്‍ വ്യക്തത വരുമെന്നും. പ്രതികളെക്കുറിച്ച് നിലവില്‍ സൂചനയില്ലെന്നും എസ്‍പി പറഞ്ഞു. അക്രമികള്‍ ബൈക്കിടിക്കാന്‍ ഉപയോഗിച്ചത് സഞ്ജിത്തിന്‍റെ കാര്‍ തന്നെയാണെന്നും പാലക്കാട് എസ്‍പി സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ പാലക്കാട് എലപ്പുള്ളിയില്‍ വെച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്‍റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സുബൈറിന്‍റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. കെ എൽ 11 എ ആർ…

    Read More »
  • NEWS

    വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

    കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു.വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് (20) പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.അപകടത്തില്‍ വൈഷ്ണവിന്റെ വലത് കൈപ്പത്തി തകര്‍ന്നു.പരിക്കേറ്റ വൈഷ്ണവിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Crime

    സുബൈർ വധം; തുടർ അക്രമസംഭവങ്ങൾ ഉണ്ടാകരുത്, സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

    തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിപാറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. തുടർ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുബൈർ പോപ്പുലർഫ്രണ്ട് പ്രാദേശിക പ്രവർത്തകനാണ്. ഡ്രൈവർ ഉൾപ്പടെ 5 പേരാണ് സംഘത്തിലുള്ളത്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോയതായാണ് സൂചന. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത് വന്നിരുന്നു. സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഇയോൺ…

    Read More »
Back to top button
error: