Month: April 2022
-
LIFE
‘വെള്ളേപ്പം’ സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തി
തൃശൂര്‍: നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്ത് ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ച വെള്ളേപ്പം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്നു. സിനിമയുടെ സംവിധായകന്‍ പ്രവീണ്‍ പൂക്കാടന്‍, നിര്‍മ്മാതാക്കളായ ജിന്‍സ് തോമസും, ദ്വാരക് ഉദയശങ്കറും, സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍,ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഷൈന്‍ ടോം ചാക്കോയെ കൂടാതെ റോമ, നൂറിന്‍ ഷെരിഫ്, അക്ഷയ് രാധാകൃഷ്ണന്‍, ശ്രീജിത്ത് രവി, കൈലാഷ്, സോഹന്‍ സീനുലാല്‍, സാജിദ് യഹിയ, സുനില്‍ പറവൂര്‍, ഫാഹിം സഫര്‍, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലന്‍, റോഷ്ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരന്‍, കാതറിന്‍ സന്തോഷ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബറൂഖ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജിന്‍സ് തോമസും, ദ്വാരഗ് ഉദയശങ്കര്‍ ചേര്‍ന്നാണ് വെള്ളേപ്പത്തിന്റെ നിര്‍മ്മാണം. പത്തേമാരി കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ…
Read More » -
Tech
നിങ്ങളുടെ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്ത് ചെയ്യണം ?
ഓരോ ദിവസ്സം കഴിയുംതോറും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത് .ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വളരെ ചെറിയ ബഡ്ജറ്റില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നുണ്ട്. 5000 രൂപ മുതല്‍ ഇന്ത്യന്‍ വിപണയില്‍ മികച്ച 4ജി സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന ഫോണുകളില്‍ ഒന്നും വാട്ടര്‍ – ഡസ്റ്റ് റെസിസ്റ്റന്റ് ലഭിക്കില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മളുടെ കൈയ്യില്‍ നിന്നും അറിയാതെ വെള്ളത്തില്‍ വീഴുകയോ മറ്റോ ചെയ്താല്‍ വാട്ടര്‍ റെസിസ്റ്റന്റ് ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ ആണെങ്കില്‍ അത്തരത്തില്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ വാട്ടര്‍ റെസിസ്റ്റന്റ് ഇല്ലാതെ സ്മാര്‍ട്ട് ഫോണുകളുടെ സ്പീക്കറുകളിലും കൂടാതെ ഡിസ്പ്ലേയിലും എല്ലാം വെള്ളം കയറുവാന്‍ സാധ്യതയുണ്ട് .ഇപ്പോള്‍ അറിയാതെ സ്മാര്‍ട്ട് ഫോണുകള്‍ വെള്ളത്തില്‍ വീണാല്‍ നമ്മള്‍ അടയാന്‍ ചെയ്യേണ്ടത് ഫോണിന് ഉള്ളില്‍ കയറിയ വെള്ളം പുറത്തേക്കു കളയുക എന്നാണ് . അത്തരത്തില്‍…
Read More » -
Kerala
നിരന്തരമായ ശല്യപ്പെടുത്തൽ, ഭർതൃമതിയായ യുവതി തൂങ്ങി മരിച്ചു; യുവാവ് അറസ്റ്റിൽ
കുറ്റിപ്പുറം: കാളാച്ചാലിൽ ഭർതൃമതിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃപ്പനച്ചി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മൽ മുഹമ്മദ് ഷഫീക്ക്(28)നെയാണ് ചങ്ങരംകുളം എസ്ഐ രാജേന്ദ്രൻ അറസ്റ്റ് ചെയ്തത്. ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാളാച്ചാലിൽ താമസിച്ചിരുന്ന അച്ചിപ്രവളപ്പിൽ റഷീദിൻ്റെ ഭാര്യ ഷഫീല (28)നെയാണ് രാത്രി 11 മണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഷഫീല കുറ്റിപ്പുറത്തുള്ള സഹോദരനെ മൊബൈലിൽ വിളിച്ച് ഷഫീക്ക് ശല്ല്യപ്പെടുത്തുന്നതായി പരാതിപ്പെട്ടിരുന്നു. യുവതിയെ കാണാൻ സംഭവദിവസം കാളാച്ചാലിലെ വീട്ടിലെത്തിയ ഷഫീക്കിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും യുവാവ് ഒളിവിൽ പോയി. ഇയാൾ ഷഫീലയെ മൊബൈലിൽ വിളിച്ച് ശല്ല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഷഫീക്ക് കാളാച്ചാലിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മണിക്കൂറുകൾക്ക് മുമ്പ് സഹോദരനെ മൊബൈലിൽ വിളിച്ച് അറിയിച്ചിരുന്നു. യുവതി ജീവനൊടുക്കിയ ദിവസം ഈ യുവാവ് രണ്ട് തവണ യുവതിയെ കാണാൻ കാളാച്ചാലിലെ വീട്ടിലെത്തിയിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും സഹോദരിയുടെ മരണത്തിലേക്ക്…
Read More » -
Kerala
പാലക്കാട് പട്ടാപ്പകൽ എസ്.ഡി.പി.ഐ പ്രവർത്തകനെ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു, അക്രമിസംഘം കാർ വഴിയിൽ ഉപേക്ഷിച്ചു
പാലക്കാട്∙ എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുപ്പിയോട് അബൂബക്കറിന്റെ മകൻ സുബൈർ (43) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്രൂരകൃത്യം നടന്നത്. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. രണ്ടു കാറിലായാണ് സംഘമെത്തിയതെന്നു പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗമാണ്. സുബൈറിനൊപ്പം ബൈക്കിൽ യാത്രചെയ്തിരുന്ന പിതാവിനു ബൈക്കിൽനിന്നു വീണ് പരുക്കേറ്റു. സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സുബൈറിനെവെട്ടിക്കൊന്ന സംഭവത്തിൽ, അക്രമി സംഘം ഉപയോഗിച്ച ഒരു കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ…
Read More » -
NEWS
48 രോഗികളോട് ലൈംഗികാതിക്രമം; സ്കോട്ട്‌ലന്റിൽ ഇന്ത്യന്‍ വംശജനായ ഡോക്ടർ അറസ്റ്റിൽ
എഡിൻബറോ: ചികിത്സക്കെത്തിയ 48 രോഗികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഇന്ത്യന്‍ വംശജനായ ഡോക്ടർ സ്‌കോട്ട്‌ലന്‍ഡില്‍ അറസ്റ്റിൽ.72 കാരനായ ജനറല്‍ പ്രാക്ടീഷണർ കൃഷ്ണ സിംഗ് ആണ് പിടിയിലായത്. 1983 ഫെബ്രുവരി മുതല്‍ 2018 മെയ് വരെയുള്ള കാലയളവിൽ ഡോക്ടര്‍ 35 വയസ്സിനു മുകളില്‍ പ്രായമുള്ള 48 സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കണ്ടെത്തിയത്.2018ല്‍ ഒരു സ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. അതേസമയം രോഗികള്‍ തെറ്റിദ്ധരിച്ചുവെന്നും ഇന്ത്യയിലെ മെഡിക്കല്‍ പരിശീലന സമയത്ത് ലഭിച്ച മാര്‍ഗങ്ങളിലൂടെ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഡോക്ടർ പറയുന്നു.മെഡിക്കല്‍ സേവനങ്ങളിലെ സംഭാവനക്ക് റോയല്‍ മെമ്ബര്‍ ഓഫ് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ബഹുമതി ലഭിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം.യുണൈറ്റഡ് കിങ്ഡത്തിലെ നാലു രാജ്യങ്ങളിൽ ഒന്നാണ് സ്കോട്ട്‌ലന്റ്. സംഭവത്തിൽ ഡോക്ടര്‍ കുറ്റക്കാരനെന്നാണ് ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയുടെ കണ്ടെത്തല്‍.അടുത്ത മാസം ശിക്ഷാ വിധി പ്രഖ്യാപിക്കും.
Read More » -
NEWS
സ്വിഫ്റ്റ് സർവീസ് ഹിറ്റ്; സ്വകാര്യ ബസുകളും യാത്രാനിരക്ക് കുറയ്ക്കുന്നു
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാരെ സ്വകാര്യ ബസുകളുടെ കൊള്ളയില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കുള്ള പുതിയ സംരംഭമായ കെ സ്വിഫ്റ്റിന് (ksrtc swift) തുടക്കം കുറിച്ചത്.എന്നാല്‍, സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ ബസുകള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍ പ്രത്യേകം പൊലിപ്പിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.അതുപോലെ ജനങ്ങളിൽ നിന്ന് സ്വിഫ്റ്റ് സർവീസുകളെ അകറ്റുന്ന രീതിയിലുള്ള വാർത്തകളും.ഇതെല്ലാം പെയ്ഡ് ന്യൂസുകളാണെന്നും പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നും കെ സ്വിഫ്റ്റിനെ തകര്‍ക്കാനുള്ള നീക്കമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അന്നേ ആരോപണം ഉയർന്നിരുന്നു. ഇപ്പോളിതാ സ്വിഫ്റ്റ് സര്‍വീസുകള്‍ ഫലം കണ്ടുതുടങ്ങിയതിന്റെ ലക്ഷണങ്ങൾ ഒന്നൊന്നായി പുറത്തു വരാൻ തുടങ്ങിയിരിക്കയാണ്.സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു രണ്ടാം ദിവസം തന്നെ സ്വകാര്യ സര്‍വീസുകളും നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ്. ഇന്നലെ വൈകിട്ട് സ്വകാര്യ ബസുകളുടെ ബാംഗ്ലൂര്‍ – തിരുവനന്തപുരം സര്‍വ്വീസ് 4000 മുതല്‍ 5000 രൂപ വരെയാണ് ഈടാക്കിയത്.എന്നാല്‍ ബുക്കിംഗ് സൈറ്റില്‍ നോക്കുമ്ബോള്‍ “From Rs.1599” എന്ന രീതിയില്‍ കബളിപ്പിക്കപ്പെടുന്ന തരത്തിലാണ് കൊടുത്തിരിക്കുന്നത്.അതേസമയം സ്വിഫ്റ്റിന് ഈ…
Read More » -
NEWS
വേനൽമഴയ്ക്ക് ശമനം;സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പിന്‍വലിച്ചു.ഇടുക്കിയില്‍ മാത്രമാണ് നിലവിൽ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് ശമനമായതോടെയാണ് വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന മഴമുന്നറിയിപ്പ് പിന്‍വലിച്ചത്. ഇതോടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും പിന്‍വലിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
NEWS
രാജസ്ഥാനില്‍ അജ്ഞാത രോഗം; ഏഴ് കുട്ടികൾ മരിച്ചു
ജയ്പൂർ :രാജസ്ഥാനില്‍ അജ്ഞാത രോഗം ബാധിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. സിരോഹി ജില്ലയിലാണ് സംഭവം.ഏഴ് കുട്ടികള്‍ മരിച്ചതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീനയാണ് അറിയിച്ചത്.എന്നാല്‍ ഇതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.രോഗബാധ വന്ന പ്രദേശത്ത് വിദഗ്ധരുടെ പരിശോധന പുരോഗമിക്കുകയാണ്.
Read More » -
NEWS
നിങ്ങളുടെ ഫോണ്‍ ഹാക് ചെയ്യപ്പെട്ടോ എന്ന് എങ്ങനെ കണ്ടെത്താം ?
ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നു കയറാൻ കഴിയുന്ന നിരവധി ആപ്ലിക്കേഷനുകളും മാർഗ്ഗങ്ങളും ഇന്ന് ഇന്റര്‍നെറ്റില്‍ ഉണ്ട്.ഏതെങ്കിലും ലിങ്കില്‍ ക്ലിക് ചെയ്താല്‍ പോലും നിങ്ങളുടെ ഫോണില്‍ എളുപ്പത്തില്‍ അവർക്ക് കടന്നു കയറാൻ കഴിയും. നിങ്ങള്‍ ഒരു സ്മാര്‍ട് ഫോണ്‍ ഉപയോക്താവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുമാണെങ്കില്‍, നിങ്ങളുടെ ഫോണിലും സ്പൈവെയര്‍ ആപ് മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍, സ്മാര്‍ട് ഫോണ്‍ ഹാക് ചെയ്യപ്പെടാം.അത്തരമൊരു സാഹചര്യത്തില്‍,ഫോണിന് സ്പൈവെയര്‍ ആപ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാകും.എന്നതിനെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ ആപ്ലിക്കേഷനുകളില്‍ ചിലത് നിങ്ങളുടെ ഫോണിലെ സാമ്പത്തിക വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റുചിലത് ഫോട്ടോ ഗാലറി, കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഫോണിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു.ഈ ചാരപ്പണി ആപ്ലിക്കേഷനുകളും ഉപകരണങ്ങളും അവയുടെ സ്വഭാവമനുസരിച്ച് ഫോണുകളില്‍ മറഞ്ഞിരിക്കും.അവ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല.എന്നാല്‍, നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഈ അടയാളങ്ങള്‍ പറയും. ഫോണിനെ ഒരു സ്പൈവെയര്‍ ആപ് ബാധിച്ചിട്ടുണ്ടെങ്കില്‍, ഫോണിന്റെ ബാറ്ററി വളരെ വേഗത്തില്‍ തീര്‍ന്നുപോകും.നിങ്ങളുടെ ഫോണിന്റെ…
Read More » -
NEWS
ദില്ലി അക്ഷര്‍ദാം മെട്രോ സ്റ്റേഷനില്‍ നിന്നും താഴേക്ക് ചാടിയ യുവതി മരിച്ചു
ദില്ലി: അക്ഷര്‍ദാം മെട്രോ സ്റ്റേഷനില്‍ നിന്നും താഴേക്ക് ചാടിയ യുവതി മരിച്ചു.കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവതിയെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും വീഴ്ചയില്‍ ഉണ്ടായ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.സിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയായിരുന്നു യുവതി മരിച്ചത്. ഇന്നലെ രാവിലെയാണ് 25കാരി മെട്രോ സ്റ്റേഷന് മുകളില്‍ നിന്ന് ചാടിയത്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പലതവണ യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.മുകളില്‍ നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു.ഇത് മനസിലാക്കിയ നാല് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഒരു പുതപ്പ് ഉപയോഗിച്ചാണ് യുവതിയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
Read More »