Month: April 2022
-
NEWS
വീടെന്ന സ്വപ്നവും ലോണെന്ന സാധ്യതയും; വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയാതെ പോകരുത് ഇക്കാര്യങ്ങൾ
ജീവിതത്തിൽ ഒരു കുഞ്ഞു വീടെങ്കിലും വെക്കാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല.പക്ഷെ പലരുടെയും ആ ആഗ്രഹം നടക്കാതിരിക്കാൻ മെയിൻ കാരണം പണം തന്നെയാണ്.ഇന്നത്തെ കാലത്തു വീട് വെക്കാൻ പല ലോണുകളും ലഭിക്കും.പ്രവാസിക്കോ, അൽപ്പസ്വൽപ്പം പുരയിടമോ സ്വർണ്ണമോ ഒക്കെ ഉള്ളവർക്കായിരിക്കും അവിടെയും മുൻഗണന.സാധാരണക്കാരന് ലോൺ ലഭിക്കാൻ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടെന്നു തന്നെ പറയേണ്ടി വരും. പക്ഷെ ഇവരെ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാറിന്റെയും കേരള സർക്കാറിന്റെയും വിവിധ പദ്ധിതികൾ നിലവിലുണ്ട്.പലർക്കും അതിനേക്കുറിച്ച് അറിയില്ലെന്ന് മാത്രം. ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ഉൾപ്പടെ കൃത്യമായ രേഖകൾ കൈവശമുള്ളവർക്കും കുറച്ചു മിനക്കെടാൻ തയ്യാറുള്ളവർക്കും ഇത്തരത്തിൽ അവകാശപ്പെട്ട ആനുകൂല്യങ്ങൾ വാങ്ങി എടുക്കാവുന്നതേയുള്ളൂ.അതിനുമുൻപ് ഒരു കാര്യം.വീട് വയ്ക്കണമെങ്കിൽ പേരിൽ സ്ഥലം വേണം.അല്ലെങ്കിൽ സ്ഥലം വാങ്ങണം.അങ്ങനെ സ്ഥലം വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ചെയ്യാൻ.അല്ലെങ്കിൽ ലോണപേക്ഷ നിരസിക്കപ്പെടും.വയൽ പോലുള്ള സ്ഥലങ്ങൾ വാങ്ങിയാൽ വീട് വെക്കുമ്പോൾ അനുമതി കിട്ടുക ബുദ്ധിമുട്ട് ആകും.അതേപോലെ കേസുള്ള ഭൂമികൾ,നിലവിൽ ബാങ്കിലോ മറ്റോ ഈടുവച്ചിട്ടുള്ള സ്ഥലങ്ങൾ… അങ്ങനെ പലത്.നല്ലതായി…
Read More » -
NEWS
മൊബൈൽ ഫോൺ എളുപ്പത്തിൽ ചാർജ്ജാക്കാൻ ചില പൊടിക്കൈകൾ
സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി ലൈഫിനെ കുറിച്ച് പരാതി പറയുന്നവരാണ് നമ്മളെല്ലാവരും. വളരെ പെട്ടെന്ന് ചാര്‍ജ് തീരുന്നു എന്നാണ് പലരുടെയും പരാതി.ഈ ചാര്‍ജ് തീരുന്ന അതെ സ്പീഡില്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മറ്റു ചിലര്‍. അതെ ചാര്‍ജ് ചെയ്യലിന് കുറച്ചു കൂടി വേഗത കൂടിയെങ്കില്‍ എന്ന് നിങ്ങളില്‍ പലരും ആഗ്രഹിക്കുന്നുണ്ടാകും.ഇതാ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വളരെ പെട്ടെന്ന് ചാര്‍ജ് ചെയ്യാനുള്ള ചില മാര്‍ഗങ്ങൾ. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്യുക നിങ്ങള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ പെട്ടെന്ന് ചാര്‍ജ് ചെയ്യണം എന്നുണ്ടെങ്കില്‍ അത് ഓഫാക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. അങ്ങിനെ വരുമ്പോള്‍ ചാര്‍ജ് ചെയ്യുന്ന ബാറ്ററി നഷ്ടമാവാതിരിക്കുകയും അത് ചര്‍ജിംഗ് ടൈം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇനി പവര്‍ ബട്ടണ്‍ പ്രസ് ചെയ്യാന്‍ നിങ്ങള്‍ അത്ര തല്പരര്‍ അല്ലെങ്കില്‍ നേരെ പോയി എയര്‍പ്ലെയിന്‍ മോഡ് അമര്‍ത്തുക. അങ്ങിനെ വരുമ്പോള്‍ അത് സെല്ലുലാര്‍ സിഗ്നലും വൈഫൈയും തിരയാതിരിക്കുകയും ചാര്‍ജിനെ സൂക്ഷിക്കുകയും ചെയ്യും.…
Read More » -
Crime
ഒരു ചക്കയൊപ്പിച്ച പുലിവാലേ… തര്‍ക്കത്തെത്തുടര്‍ന്ന് വീടിന് തീയിട്ടു, കുട്ടികളുടെ ഹാള്‍ടിക്കറ്റും പുകയായി ! ഒടുവില്‍ അറസ്റ്റ്
തൃശൂർ: കുടുംബത്തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷിനെ (46) ആണ് പിതാവ് ശ്രീധരന്‍റെ പരാതിയിൽ നെടുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ എം വി പൗലോസ് അറസ്റ്റ് ചെയ്തത്. സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എൽ സി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവെച്ച് നശിപ്പിച്ചു. ശ്രീധരന്‍റെ മകൾ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടിൽ നിന്നും മരുമകൻ എത്തിച്ച ചക്കയെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്കും ഒടുവിൽ വീടിന് തീയിടുന്നതിലേക്കുമെത്തിയത്. സജേഷിന്‍റെ ഭാര്യ വിദേശത്താണ്. സജേഷിനൊപ്പം പത്താം ക്ളാസിലും എട്ടാംക്ളാസിലും പഠിക്കുന്ന രണ്ട് കുട്ടികളുമാണ് താമസിക്കുന്നത്. ഞായറാഴ്ച പകലിൽ ശ്രീധരന്‍റെ മകളുടെ ഭർത്താവ് സജേഷിന്‍റെ വീട്ടിൽ ചക്ക എത്തിച്ചിരുന്നു. ഇത് കൊണ്ടു വന്നത് ചോദിച്ച് സജേഷും ശ്രീധരന്‍റെ മരുമകനുമായും തർക്കത്തിലാവുകയും കത്തിയെടുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. തർക്കത്തിന് ശേഷം മരുമകനുമൊന്നിച്ച് പെരിഞ്ചേരിയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് രാത്രിയിലാണ് സജേഷ് വീടിന് തീയിട്ടത്. സജേഷിന്‍റെ വീടിന് സമീപത്തുള്ളവരാണ് വീടിന് തീയിട്ട…
Read More » -
Kerala
ഗുരുവായൂർ ദേവസ്വത്തിൽ 192 ഒഴിവ്, ശമ്പളം: 20,350–22,000, അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഏപ്രിൽ 13
ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകളിലേയ്ക്ക് ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. അവസരങ്ങൾ: സെക്യൂരിറ്റി ഗാർഡ് (190 ഒഴിവ്), സെക്യൂരിറ്റി സൂപ്പർവൈസർ (1), അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ(1). യോഗ്യത: സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നു വിരമിച്ചവർ. സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ ഒഴിവിൽ അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കോ അതിനു മുകളിൽ റാങ്കിലോ വിരമിച്ചവർ ആയിരിക്കണം. മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും വേണം. പ്രായം: 60 കവിയരുത്. ശമ്പളം: സെക്യൂരിറ്റി സൂപ്പർവൈസർ–22,000, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ–21,000, സെക്യൂരിറ്റി ഗാർഡ്–20,350. അപേക്ഷാഫോം 50 രൂപയ്ക്ക് ദേവസ്വം ഓഫിസിൽനിന്നു ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ ഇനിപ്പറയുന്ന വിലാസത്തിൽ തപാലിലോ ഏപ്രിൽ 13 വരെ സമർപ്പിക്കാം. വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ–680 101. 0487-2556335, www.guruvayurdevaswom.nic.in
Read More » -
NEWS
പാക്കിസ്താനെ പുതിയ താവളമാക്കി ഐ.എസ്. ഭീകരര്‍; ഇന്ത്യയ്ക്ക് ഭീഷണി
ഇസ്ലാംമബാദ്: രാഷ്ട്രീയ അനിശ്ചിതത്വം മുറുകിയ പാക്കിസ്താനെ വട്ടമിട്ട് പുതിയൊരു ഭീഷണി. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തില്‍വന്നശേഷം, ഗതികിട്ടാതായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് പാക്കിസ്താനെ പുതിയ താവളമാക്കുന്നത്. അഫ്ഗാനില്‍ നിലനില്‍പ്പില്ലാതായ ഐ എസ് ഭീകരര്‍ പാക്കിസ്താനില്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് എ പി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിസ്താനില്‍ താലിബാന്റെ ഇന്റലിജന്‍സ് മേധാവിയായ എഞ്ചിനീയര്‍ ബഷീറിനെ ഉദ്ധരിച്ചാണ്, പാക്കിസ്താനെ ഗ്രസിച്ച പുതിയ മഹാവ്യാധിയുടെ വിശദാംശങ്ങള്‍ എ പി പുറത്തുവിട്ടത്. അഫ്ഗാന്‍ താലിബാനുമായി സംഘര്‍ഷത്തിലായ പാക് താലിബാന്‍ പാക്കിസ്താനില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് പിന്നാലെയാണ് ഐ എസും ഇവിടെ താവളമുറപ്പിക്കുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും പ്രതിസന്ധിയിലായ പാക്കിസ്താനില്‍ ഐ എസ് താവളമുറപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങളില്‍ താവളമുറപ്പിച്ച ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാന്‍ എന്ന ഭീകര സംഘടനയെ നേരത്തെ അമേരിക്കന്‍ സൈന്യം താറുമാറാക്കിയിരുന്നു. പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലെ നര്‍ഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു പ്രധാനമായും എ എസിന്റെ ആധിപത്യമുണ്ടായിരുന്നത്. നിരന്തരമായി നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് അന്ന് അമേരിക്കന്‍ സൈന്യം ഐ എസിനെ…
Read More » -
Kerala
ആറ് വയസ്സുകാരന് ‘മഡ്റെയ്‌സിംഗ്’ പരിശീലനം, പിതാവിനെതിരെ പൊലീസ് കേസ്
ഓഫ് റോഡിൽ കൂടി ബൈക്കോടിക്കുന്ന സാഹസിക പ്രകടനമായ ‘മഡ്റെയ്‌സിംഗി’ല്‍ ആറുവയസ്സുകാരന് പരിശീലനം നല്‍കിയ കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്. ഏപ്രില്‍ 16, 17 തിയതികളിൽ പാലക്കാട് നടക്കുന്ന ‘മഡ് റെയ്‌സിംഗി’നായി ഇന്നലെ കാടാങ്കോട്, ക്ലബുകളുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ ആറു വയസ്സുകാരനെയും പങ്കെടുപ്പിച്ചതിനാണ് പൊലീസ് കേസെടുത്തത്. ‘മഡ്റെയ്‌സിംഗ്’ നടത്താന്‍ സംഘാടകര്‍ക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പാലക്കാട് സൗത്ത് സി.ഐ അറിയിച്ചു. എന്നാൽ 6 വയസുകാരന് ‘മഡ് റെയ്‌സിംഗ്’ പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണവുമായി സംഘടനാ ഭാരവാഹികൾ. ട്രാക്ക് കാണാനാണ് കുട്ടിയും പിതാവും എത്തിയത്. ബൈക്കുമായി എത്തിയവർ ഓടിച്ചുതുടങ്ങിയപ്പോൾ കുട്ടിയും അവർക്കൊപ്പം ഓടിച്ചതാണെന്ന് സംഘാടകൻ വിശദീകരിച്ചു. നടന്നത് റെയ്‌സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകൻ ശെൽവ കുമാർ പറഞ്ഞു. പക്ഷേ ഞായറാഴ്ച കാടംകോട് ഭാഗത്ത് ക്ലബുകാര്‍ സംഘടിപ്പിച്ച മഡ് റെയ്‌സിംഗ് പരിശീലനത്തിനാണ് കുട്ടിയെ കൊണ്ടുവന്നത്. സാഹസിക പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടിയെ പങ്കെടുപ്പിച്ചത്. ഈ…
Read More » -
NEWS
തലചായ്ക്കാനിടം നഷ്ടപ്പെട്ട വയോധികയ്ക്കും മകള്‍ക്കും വീട് വച്ച് നല്‍കി പോലീസുകാരൻ
കണ്ണൂർ: തലചായ്ക്കാനിടം നഷ്ടപ്പെട്ട വയോധികയ്ക്കും മകള്‍ക്കും സ്വന്തം കാശുമുടക്കി വീട് വച്ച് നല്‍കി കണ്ണൂര്‍ ചക്കരക്കല്‍ മുതുകുറ്റിയിലെ പൊലിസുകാരനും കുടുംബവും.സ്വന്തം അധ്വാനത്തില്‍ നിന്നും മിച്ചം പിടിച്ച തുകയില്‍ നിന്നും വായ്പയെടുത്തുമാണ് ഇവര്‍ വീടില്ലാത്ത വയോധികയ്ക്കും മകള്‍ക്കും ലക്ഷങ്ങള്‍ മുടക്കി വീട് നിര്‍മ്മിച്ചു നല്‍കിയത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എഎസ്‌ഐ സി.കെ സുജിത്തും ഭാര്യ താവക്കര യു.പി. സ്‌കൂളിലെ പ്യൂണ്‍ സുധയും ചേര്‍ന്നാണ് അയല്‍വാസിയായ പ്രസന്നയ്ക്ക് ചക്കരക്കല്‍ മുതുകുറ്റിയില്‍ സ്വന്തം വീടിനരികെ തന്നെ പുതിയ വീട് വെച്ചുകൊടുത്തത്.നേരത്തെയുണ്ടായിരുന്ന തറവാട് വീട് ഭാഗം വെച്ചപ്പോള്‍ മറ്റൊരാള്‍ക്ക് ലഭിച്ചതിനാല്‍ വയോധികയും മകളും പെരുവഴിയിലിറങ്ങേണ്ടി വരുമെന്ന അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം വീടിന്റെ താക്കോല്‍ ദാനം ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത് കോടേരി, സുജിത്തിന്റെ മക്കളായ ദേവിക, മധുവന്തി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
Read More » -
NEWS
ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ നിയുക്ത പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്
ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ നിയുക്ത പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹ്ബാസ് ചർച്ചയ്ക്ക് ക്ഷണിച്ചു. കശ്മീർ വിഷയത്തിലാണ് ഷഹ്ബാസ് മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. സമാധാനപരമായി കശ്മീർ പ്രശ്നം പരിഹരിക്കണം. എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കുമെന്നും ഷഹ്ബാസ് പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ കാഷ്മീർ പ്രശ്നം പരിഹരിക്കാതെ സമാധാനം നിലനിർത്താൻ കഴിയില്ലെന്നും ഷഹ്ബാസ് പറഞ്ഞു. നമുക്ക് ഒരുമിച്ച് കശ്മീർ പ്രശ്നം അവസാനിപ്പിക്കാമെന്നും ഷഹ്ബാസ് ഷരീഫ് കൂട്ടിച്ചേർത്തു.
Read More » -
NEWS
ഓശാന ഞായറാഴ്ച യുകെയിലെയും യൂറോപ്യൻ യൂണിയനിലെയും വിശ്വാസികൾ കൈയ്യിലേന്തിയത് കേരളത്തിൽ നിന്നുള്ള കുരുത്തോലകൾ
കൊച്ചി:യുകെയിലും യൂറോപ്യന്‍ യൂണിയനിലും ദേവാലയങ്ങളില്‍ ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികള്‍ കൈയ്യിലേന്തിയത് കേരളത്തില്‍ നിന്ന് കയറ്റി അയച്ച കുരുത്തോലകള്‍.ഏപ്രിൽ ആറിനാണ് കൊച്ചിയില്‍ നിന്ന് യുകെയിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും 263 കിലോഗ്രാം കുരുത്തോല കയറ്റുമതി ചെയ്തത്. 40 ഓളം രാജ്യങ്ങളിലെ ദേവാലയങ്ങള്‍ക്ക് ആവശ്യമുളള കുരുത്തോലയാണ് ഇങ്ങനെ കയറ്റി അയച്ചത്.വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചല്‍ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്സ്പോർട്ട്സ് ഡെവലപ്‌മെന്റ് അതോറിറ്റി- APEDAയാണ് കുരുത്തോല കയറ്റി അയച്ചത്. ‘പ്രാദേശിക ഉത്പന്നങ്ങളെ ആഗോളതലത്തില്‍ എത്തിക്കുക’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു നീക്കം. ആഗോള വിപണികളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മൂല്യം ഉയര്‍ത്തുന്നതിന് ഇത് വഴിതുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Read More » -
India
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച്: ഷഹബാസ്
ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ നിയുക്ത പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. എന്നാൽ കാഷ്മീർ പ്രശ്നം പരിഹരിക്കാതെ സമാധാനം നിലനിൽക്കാൻ കഴിയില്ലെന്നും ഷഹബാസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹ്ബാസ് ചർച്ചയ്ക്കും ക്ഷണിച്ചു. കാഷ്മീർ വിഷയത്തിലാണ് ചർച്ചയ്ക്ക് ഷഹ്ബാസ് മോദിയെ ക്ഷണിച്ചിരിക്കുന്നത്. സമാധാനപരമായി കാഷ്മീർ പ്രശ്നം പരിഹരിക്കണം. എല്ലാ അന്താരാഷ്ട്ര വേദികളിലും കാഷ്മീർ വിഷയം ഉന്നയിക്കുമെന്നും ഷഹ്ബാസ് പറഞ്ഞു. <span;>നമുക്ക് ഒരുമിച്ച് കാഷ്മീർ പ്രശ്നം അവസാനിപ്പിക്കാമെന്നും ഷഹ്ബാസ് ഷരീഫ് കൂട്ടിച്ചേർത്തു. അയൽക്കാരനെ തെരഞ്ഞെടുക്കാൻ കഴിയാത്തതിനാൽ പാക്കിസ്ഥാൻ തുടക്കം മുതൽ നിർഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം നല്ല രീതിയിൽ മാറാത്തത് ഖേദകരമാണ്. നവാസ് ഷരീഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയിരുന്നു. നിയമസഭയിൽ നവാസ് ഷരീഫ് കാഷ്മീരിന് വേണ്ടി ശബ്ദമുയർത്തിയെന്നും അദ്ദേഹം പറഞ്ഞു.
Read More »