NEWS

വീടെന്ന സ്വപ്നവും ലോണെന്ന സാധ്യതയും; വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

ജീവിതത്തിൽ ഒരു കുഞ്ഞു വീടെങ്കിലും വെക്കാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല.പക്ഷെ പലരുടെയും ആ ആഗ്രഹം നടക്കാതിരിക്കാൻ മെയിൻ കാരണം പണം തന്നെയാണ്.ഇന്നത്തെ കാലത്തു വീട് വെക്കാൻ പല ലോണുകളും ലഭിക്കും.പ്രവാസിക്കോ, അൽപ്പസ്വൽപ്പം പുരയിടമോ സ്വർണ്ണമോ ഒക്കെ ഉള്ളവർക്കായിരിക്കും അവിടെയും മുൻഗണന.സാധാരണക്കാരന് ലോൺ ലഭിക്കാൻ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടെന്നു തന്നെ പറയേണ്ടി വരും. പക്ഷെ ഇവരെ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാറിന്റെയും കേരള സർക്കാറിന്റെയും വിവിധ പദ്ധിതികൾ നിലവിലുണ്ട്.പലർക്കും അതിനേക്കുറിച്ച് അറിയില്ലെന്ന് മാത്രം.
ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ഉൾപ്പടെ കൃത്യമായ രേഖകൾ കൈവശമുള്ളവർക്കും കുറച്ചു മിനക്കെടാൻ തയ്യാറുള്ളവർക്കും ഇത്തരത്തിൽ അവകാശപ്പെട്ട ആനുകൂല്യങ്ങൾ വാങ്ങി എടുക്കാവുന്നതേയുള്ളൂ.അതിനുമുൻപ് ഒരു കാര്യം.വീട് വയ്ക്കണമെങ്കിൽ പേരിൽ സ്ഥലം വേണം.അല്ലെങ്കിൽ സ്ഥലം വാങ്ങണം.അങ്ങനെ സ്ഥലം വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ചെയ്യാൻ.അല്ലെങ്കിൽ ലോണപേക്ഷ നിരസിക്കപ്പെടും.വയൽ പോലുള്ള സ്ഥലങ്ങൾ വാങ്ങിയാൽ വീട് വെക്കുമ്പോൾ അനുമതി കിട്ടുക ബുദ്ധിമുട്ട് ആകും.അതേപോലെ കേസുള്ള ഭൂമികൾ,നിലവിൽ ബാങ്കിലോ മറ്റോ ഈടുവച്ചിട്ടുള്ള സ്ഥലങ്ങൾ… അങ്ങനെ പലത്.നല്ലതായി അന്വേഷിച്ചില്ലെങ്കിൽ
അധിക പണ നഷ്ടവും കോടതി വ്യവഹാരവും ഭാവിയിൽ നേരിടേണ്ടി വന്നേക്കാം.അതേ പോലെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു വേണം വീടുപണിക്ക് ഇറങ്ങാൻ.
ഒരു വീട് പണി തുടങ്ങുമ്പോൾ ഒരു കാര്യത്തെ കുറിച്ച് തന്നെ പല ആളുകളോടും ചോദിക്കുന്നത് നമുക്ക് ലാഭം മാത്രമേ ഉണ്ടാക്കൂ.കുറച്ച് കഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ട വീട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം. ലാഭത്തിൽ തന്നെ വീട് പണി തീർക്കാനും കഴിയും.
ഇനി ലോണിലേക്ക് വരാം.സാധാരണക്കാർക്ക് സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങളെപ്പറ്റി
ചില ബാങ്കുകാർ പറഞ്ഞെന്നും ചില ബാങ്കുകൾ പറഞ്ഞില്ലെന്നും വരാം.പറയുന്നത് പലപ്പോഴും അവർക്ക് നഷ്ടക്കച്ചവടമാകും എന്നതാണ് അതിന്റെ കാരണം.
ലോൺ എടുത്തു തന്നെ ആയിരിക്കും 90% പേരും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്.ചിലപ്പോൾ ഇവിടെ പറയുന്ന കാര്യം എല്ലാവർക്കും അറിയുമായിരിക്കാം.അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഇതിവിടെ പങ്ക് വെയ്ക്കുന്നത്.ഉദാഹരണത്തിന്: PMAY (Pradanmantri awas yojana) സ്കീമിൽ 270000 രൂപ വരെ വീട് പണിക്ക് ലഭിക്കും.
നിബന്ധനകൾ: ഭാര്യക്കും ഭർത്താവിനും കൂടി 5.50. ലക്ഷത്തിൽ താഴെ വരുമാനം.
വേണ്ടത്:PMAY scheme ഉൾപ്പെടുത്താൻ ഒരു അപേക്ഷ.
ലോൺ ലഭിച്ച്, വീട് നിർമ്മാണം തുടങ്ങി രണ്ടാം മാസം രണ്ടു ഘട്ടമായി ഈ തുക ബാങ്ക് തിരിച്ചടവിലേക്ക് എത്തും.ഉദാഹരണത്തിന്:15 ലക്ഷത്തിന്റെ വീടു വയ്ക്കുന്ന ഒരാൾക്ക് 12.30 ലക്ഷമെന്നായി ലോൺ തുക കുറയുമെന്ന് അർത്ഥം!
വീടു പണിയാൻ ലോൺ ആവശ്യമുള്ളവർ ഇത്തരം സ്കീമുകളെ പറ്റി ബാങ്കുകളിൽ ചോദിച്ചാൽ കൂടുതൽ വിവരങ്ങൾ അവർ നല്കുന്നതാണ്.
കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി
 
നിലവില്‍ ഭവനം ഇല്ലാത്തവരും സ്വന്തമായി വീട്‌ നിര്‍മ്മിക്കുവാന്‍ ശേഷിയില്ലാത്തവരുമായ കുടുബങ്ങളെ മാത്രമാണ്‌ ലൈഫ്‌ മിഷനിലൂടെ പരിഗണിക്കുന്നത്‌.അല്ലെങ്കിൽ,
 • ഭൂമിയുള്ള ഭവന രഹിതര്‍
 • ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍
 • പുറമ്പോക്കിലോ, തീരദേശ മേഖലയിലോ; തോട്ടം മേഖലയിലോ താത്കാലിക ഭവനം ഉള്ളവര്‍.
 • ഭൂരഹിത-ഭവന രഹിതർ
 
 
ചില ഭവന പദ്ധതികള്‍
 • സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി – ലൈഫ്
 • ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി
 • ഇന്ദിരാ ആവാസ് യോജന (IAY)
 • പ്രധാനമന്ത്രി ആവാസ് യോജന (നഗരം) – PMAY(U)
 • പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) – PMAY(G)
 • രാജീവ് ആവാസ് യോജന (RAY)
 • പ്രധാനമന്ത്രി ആവാസ് യോജന (PMAY)
 • ബേസിക് സര്‍വ്വീസസ് ഫോര്‍ അര്‍ബന്‍  പുവര്‍  (BSUP)
 • സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (IHSDP)
(കാലാവധി കഴിഞ്ഞ സ്കീമുകളും ഉണ്ടാകും.ശ്രദ്ധിക്കുമല്ലോ)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: