IndiaNEWS

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ  ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ച്: ഷഹബാസ്

ഇ​ന്ത്യ​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫ്. എ​ന്നാ​ൽ കാ​ഷ്മീ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ സ​മാ​ധാ​നം നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഷഹബാസ് അറിയിച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഷ​ഹ്ബാ​സ് ച​ർ​ച്ച​യ്ക്കും ക്ഷ​ണി​ച്ചു.

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ലാ​ണ് ച​ർ​ച്ച​യ്ക്ക് ഷ​ഹ്ബാ​സ് മോ​ദി​യെ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ധാ​ന​പ​ര​മാ​യി കാ​ഷ്മീ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം. എ​ല്ലാ അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ലും കാ​ഷ്മീ​ർ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും ഷ​ഹ്ബാ​സ് പ​റ​ഞ്ഞു. <span;>ന​മു​ക്ക് ഒ​രു​മി​ച്ച് കാ​ഷ്മീ​ർ പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും ഷ​ഹ്ബാ​സ് ഷ​രീ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​യ​ൽ​ക്കാ​ര​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പാ​ക്കി​സ്ഥാ​ൻ തു​ട​ക്കം മു​ത​ൽ നി​ർ​ഭാ​ഗ്യ​വാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യു​മാ​യു​ള്ള ന​മ്മു​ടെ ബ​ന്ധം ന​ല്ല രീ​തി​യി​ൽ മാ​റാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണ്. ന​വാ​സ് ഷ​രീ​ഫ് ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തി​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ ന​വാ​സ് ഷ​രീ​ഫ് കാഷ്മീരിന് വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: