NEWS

ഓശാന ഞായറാഴ്ച യുകെയിലെയും യൂറോപ്യൻ യൂണിയനിലെയും വിശ്വാസികൾ കൈയ്യിലേന്തിയത് കേരളത്തിൽ നിന്നുള്ള കുരുത്തോലകൾ

കൊച്ചി:യുകെയിലും യൂറോപ്യന്‍ യൂണിയനിലും ദേവാലയങ്ങളില്‍ ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികള്‍ കൈയ്യിലേന്തിയത് കേരളത്തില്‍ നിന്ന് കയറ്റി അയച്ച കുരുത്തോലകള്‍.ഏപ്രിൽ ആറിനാണ് കൊച്ചിയില്‍ നിന്ന് യുകെയിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും 263 കിലോഗ്രാം കുരുത്തോല കയറ്റുമതി ചെയ്തത്.

40 ഓളം രാജ്യങ്ങളിലെ ദേവാലയങ്ങള്‍ക്ക് ആവശ്യമുളള കുരുത്തോലയാണ് ഇങ്ങനെ
കയറ്റി അയച്ചത്.വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചല്‍ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്സ്പോർട്ട്സ്  ഡെവലപ്‌മെന്റ് അതോറിറ്റി- APEDAയാണ് കുരുത്തോല കയറ്റി അയച്ചത്.

 

Signature-ad

 

‘പ്രാദേശിക ഉത്പന്നങ്ങളെ ആഗോളതലത്തില്‍ എത്തിക്കുക’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു നീക്കം. ആഗോള വിപണികളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മൂല്യം ഉയര്‍ത്തുന്നതിന് ഇത് വഴിതുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Back to top button
error: