Month: April 2022

  • NEWS

    ഷെഹബാസ് ഷെരീഫ് പുതിയ പാക് പ്രധാനമന്ത്രി

    പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയായി പി.എം.എല്‍.എന്‍. നേതാവ്  മിയാ മുഹമ്മദ് ഷെഹബാസ് ഷെരീഫിനെ തെരഞ്ഞെടുത്തു. പാകിസ്ഥാൻ്റെ 23-ാം പ്രധാനമന്ത്രിയായാണ് ഷഹബാസ് ഷരീഫ് സ്ഥാനമേൽക്കുന്നത്. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന് പകരമാണ് പുതിയ പ്രധനമന്ത്രിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്. പിഎംഎല്‍ (എന്‍) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താന്‍ മുസ്‌ലിം ലീഗ് -നവാസ് (പിഎംഎല്‍(എന്‍) അധ്യക്ഷനുമാണ്. ദേശീയ അസംബ്ലിയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനിടയില്‍ ഇമ്രാന്‍ അനുകൂലികള്‍ പാര്‍ലമെന്റില്‍ നിന്നിറങ്ങിപ്പോയി. പാകിസ്ഥാൻ മുസ്ലീം ലീഗിലെ നവാസ് പക്ഷത്തിൻ്റെ തലവനായ ഷഹബാസ് ഷരീഫ് പാക് നാഷണൽ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ നാഷണല്‍ അസംബ്ലിയില്‍ ഞായറാഴ്ച ആരംഭിച്ചിരുന്നു.

    Read More »
  • Movie

    ‘ജോസഫും’ ‘മാമാങ്കവും’ ഒരുക്കിയ എം.പന്മകുമാർ സംവിധാനം ചെയ്ത ‘പത്താം വളവ്’ വരുന്നു

    ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥ പറയുന്ന ‘പത്താം വളവ്’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. എം.പന്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം യു.ജി.എം എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയാ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ നിഥിൻ കെനി എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ഏറെ ശ്രദ്ധേനേടിയ ‘ജോസഫ്,’ ‘മാമാങ്കം’ എന്നീ ചിത്രങ്ങൾക്കു ശേഷം എം. പന്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താം വളവ്’. കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു യാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തികഞ്ഞ ഫാമിലി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പരോൾ പ്രതി സോളമനെ സുരാജ് വെഞ്ഞാറമൂടും പൊലീസ് ഉദ്യോഗസ്ഥൻ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും അവതരിപ്പിക്കുന്നു. സുരാജ് അവതരിപ്പിക്കുന്ന സോളമൻ നമ്മുടെ ഓരോ വീടുകളിലേയും പ്രതീകമാണ്. ഒരിക്കൽക്കൂടി ഈ നടൻ്റെ അഭിനയ ജീവിതത്തിന് പൊൻതൂവൽ ചേർക്കുന്നതായിരിക്കും ഈ ചിത്രം. നീതി നിർവ്വഹണത്തിൽ ഒരു…

    Read More »
  • NEWS

    മലപ്പുറം സ്വദേശി അൽ ഐനിൽ കുഴഞ്ഞ് വീണു മരിച്ചു

    ദുബൈ: മലപ്പുറം സ്വദേശി അൽഐനിൽ മരിച്ചു. പെരിന്തൽമണ്ണ വലിയങ്ങാടി ഉതുവില്ലിപറമ്പിൽ പഴന്തറ റഫീഖ് (54) ആണ് മരിച്ചത്. അൽഐനിലെ അൽ കഹറിൽ ടൈലറായി ജോലിചെയ്യുകയായിരുന്നു. കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ നെച്ചിയിൽ ഫാത്തിമ, ഭാര്യ: ആയിഷക്കുട്ടി മക്കൾ: റുക്സാന, ഫർസാന, അർഷാന, ദിൽഷാന, ഷഹനാസ് മരുമക്കൾ: അൻവർ, ബഷീർ, സ്വാലിഹ്, ആഷിക്, റാഷിഫ് സഹോദരങ്ങൾ: അലവി, ആയിഷ, സറീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും എന്ന് സമദ് പൂന്താനം അറിയിച്ചു

    Read More »
  • LIFE

    ജനഹിത പരിശോധന നിയമ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയെന്ന് ഓര്‍ത്തഡോക്സ് സഭ

    കോട്ടയം: സുപ്രീം കോടതി വിധിയും നിയമ സംവിധാനങ്ങളും തച്ചുടച്ച് ഒരു വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ത്തഡോക്സ് സഭ. നാളുകള്‍ നീണ്ട നിയമപോരട്ടത്തിന് ഒടുവില്‍ പരമോന്നത നീതിപീഠത്തില്‍ നിന്നും ലഭിച്ച ഉത്തരവുകള്‍ രണ്ട് കൂട്ടര്‍ക്കും ഒരുപോലെ ബാധകമാണ്. അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നതിന് നിര്‍ദ്ദേശം നല്‍ക്കേണ്ടതിന് പകരം മറു വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ മാധ്യമവിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് പറഞ്ഞു. പൊതുജനാഭിപ്രായം തേടുന്നതിലൂടെ സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനോട് സഭ യോജിക്കുന്നുമില്ല, സഹകരിക്കുന്നുമില്ല. എന്നാല്‍ പൊതുജനങ്ങള്‍ എന്ന നിലയില്‍ സഭാംഗങ്ങള്‍ക്കോ അല്ലാത്തവര്‍ക്കോ സ്വന്തമായ നിലയില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ സഭ വിലക്കുന്നതുമില്ല. സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളോടുളള സഭയുടെ ശക്തമായ വിയോജിപ്പ് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുളളതാണ്. കേരളത്തിലെ സാംസ്‌ക്കാരിക, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കമ്പോള്‍ മലങ്കര സഭയുടെ വ്യവഹാര ചരിത്രവും കോടതി വിധിയുടെ…

    Read More »
  • LIFE

    ഇനി യാത്ര ​ഗജരാജയിൽ ; മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

    തിരുവനന്തപുരം; പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെ ആരംഭിച്ച കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസിന് തുടക്കം കുറിച്ചു. തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടന്ന പ്രൗ‍ഡ​ഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യാണ് സർവ്വീസിന് തുടക്കം കുറിച്ചത്. കെഎസ്ആർടിസി നല്ലനാളെകളിലേക്ക് കുതിക്കുകയാണെന്നും, അതിന് എല്ലാവരും ആകാവുന്ന പിൻതുണ നൽകുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികളിലൂടെ കെഎസ്ആർടിസിയെ അഭിവൃത്തിയിലേക്ക് നയിക്കാനാണ് ശ്രമം അതിനുള്ള എല്ലാ പിൻതുണയും സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശ സ്വയം ഭരണ, ​ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ​ഗോവിന്ദൻ മാസ്റ്റർ ​ഗ്രാമവണ്ടി ​ഗൈഡ് ബുക്ക് പ്രകാശനം ചെയ്തു. കെഎസ്ആർടിസി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ​ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാ​ഗതം ലഭ്യമാക്കുന്നതിന് വേണ്ടി പ്രത്യേകം ആരംഭിക്കുന്ന സർവ്വീസാണ് ​ഗ്രാമവണ്ടി. ഒറ്റപ്പെട്ട ​ഗ്രാമീണ മേഖലയിലേക്ക് കെഎസ്ആർടിസി…

    Read More »
  • Kerala

    ഇനി മുതല്‍ കൊവിഡ് പ്രതിദിന കണക്കുകള്‍ ഇല്ല

    ഇനി മുതല്‍ കൊവിഡ് ദിവസ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. രണ്ട് വര്‍ഷം മുന്‍പ് കൊവിഡ് വ്യാപകമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ രോഗബാധയുടെ ദിവസ കണക്കുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്.സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളും കഴിഞ്ഞദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുന്നതും അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. ഇന്നലെ സംസ്ഥാനത്ത് 223 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇടുക്കി, വയനാട് ജില്ലകളില്‍ നാല് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 2211 പേര്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.  

    Read More »
  • NEWS

    മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം ; സുപ്രീംകോടതിയിൽ നിർണായകമായത് ഡോ.ജോ ജോസഫിന്റെ നീക്കം

    ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ സുപ്രീംകോടതിയിൽ കേരളത്തിന് ഏറെ ഗുണകരമായത് ഡോ.ജോ ജോസഫിന്റെ നീക്കം.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേല്‍ വിപുലമായ അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് നല്‍കിയ സുപ്രീം കോടതി ഉത്തരവിന് വഴിതെളിച്ച ഹര്‍ജിക്കു പിന്നില്‍ അദ്ദേഹത്തിന്റെ കഠിനപ്രയത്നമായിരുന്നു ഉണ്ടായിരുന്നത്. മുന്‍മന്ത്രി പി.ജെ.ജോസഫിന്റെ മകളുടെ ഭര്‍ത്താവാണ് സ്വകാര്യ മെഡിക്കല്‍ കോളേജ് അദ്ധ്യാപകനായ ഡോ.ജോ ജോസഫ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോതമംഗലത്ത് ട്വന്റി 20യുടെ സ്ഥാനാര്‍ത്ഥിയുമായിരുന്നു.അണക്കെട്ട് തകര്‍ന്നാല്‍ നശിച്ചുപോകുന്ന കോതമംഗലം രാമല്ലൂര്‍ സ്വദേശിയാണ്. ജനിച്ച നാടും നാട്ടുകാരും ബന്ധുക്കളും മുങ്ങിപ്പോകും.നാടിന്റെ രക്ഷയ്ക്ക് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് സുപ്രീം കോടതിയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.   അണക്കെട്ട് വിദഗ്ദ്ധന്‍ ജെയിംസ് വില്‍സനെയാണ് ആദ്യം സമീപിച്ചത്. പാട്ടക്കരാര്‍ മുതലുള്ള വിവരങ്ങളും സാങ്കേതികവശങ്ങളും പഠിച്ചു.സീനിയര്‍ അഭിഭാഷകരെ നിയോഗിക്കാന്‍ സാമ്ബത്തിക ശേഷിയില്ലായിരുന്നു.സൂരജ് ടി. ഇലഞ്ഞിക്കല്‍ എന്ന അഭിഭാഷകന്‍ കേസെടുത്തു.വാദത്തിനപ്പുറം എഴുതി നല്‍കിയും തെളിവുകള്‍ കൈമാറിയും നടത്തിയ പോരാട്ടമാണ് വിജയിച്ചത്.   നേട്ടങ്ങള്‍  അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാട്ടില്‍ നിന്ന് മേല്‍നോട്ട സമിതിക്ക്  അണക്കെട്ടിന് പുതിയ സുരക്ഷാ…

    Read More »
  • LIFE

    പന്ത്രണ്ട് ” ജൂൺ 10-ന്

    ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട് ‘ (12) എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ജൂൺ 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ- നബു ഉസ്മാൻ.

    Read More »
  • NEWS

    റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിൽ എത്തിച്ചാൽ 5000 രൂപ ;ഗുഡ് സമരിറ്റന്‍ പദ്ധതി കേരളത്തിലും

    തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഇനിമുതൽ സംസ്ഥാനത്തും നടപ്പിലാക്കും.പൊലീസ് അന്വേഷണങ്ങളും നിയമനടപടികളും ഭയന്ന് റോഡപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പലപ്പോഴും ആളുകള്‍ മടിക്കാറുണ്ട്.ഈ സാഹചര്യത്തിൽ കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിലാണ് ഗുഡ് സമരിറ്റന്‍ എന്നപേരിൽ ഈ പദ്ധതി ആരംഭിച്ചത്.  റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക, നിയമനൂലാമാലകളില്‍ നിന്ന് രക്ഷകരെ ഒഴിവാക്കുക, അവര്‍ക്ക് അംഗീകാരവും പാരിതോഷികവും നല്‍കുക എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി കൊണ്ടുവന്നത്.രക്ഷകരെ കേസുകളില്‍ നിന്ന് ഒഴിവാക്കാന്‍ 134 എ വകുപ്പ് ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന നിയമം ഭേദഗതിയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കുന്ന വ്യക്തി വിവരം പൊലീസില്‍ അറിയിച്ചാല്‍, പൊലീസ് അയാള്‍ക്ക് ഔദ്യോഗിക രസീത് കൈമാറും.ഒന്നിലധികം പേര്‍ അപകടത്തില്‍പെടുകയും ഒന്നിലധികം പേര്‍ ചേര്‍ന്നു രക്ഷപ്പെടുത്തുകയും ചെയ്താല്‍ രക്ഷപ്പെട്ട ഓരോരുത്തര്‍ക്കും 5000 രൂപ എന്നുകണക്കാക്കി രക്ഷിച്ച ഓരോ ആള്‍ക്കും പരമാവധി 5000 രൂപ നല്‍കും. പദ്ധതി നടപ്പിലാക്കുവാനായി രൂപീകരിച്ച മേല്‍നോട്ട…

    Read More »
  • Crime

    പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജുവിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

    ആശയപരമായ സംവാദത്തെ വ്യക്തിഹത്യയാക്കി മാറ്റി, എനിക്കെതിരെ മറുനാടൻ മലയാളി ഉയർത്തിയ ആക്ഷേപങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് അഭ്യർത്ഥിച്ചു. എന്റെ പരാതിയിൻമേൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായ വിവരം ഏവരേയും അറിയിക്കുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് സി ആർ ബിജു നൽകിയ കത്തിന്റെ പൂർണ്ണരൂപം ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി അവർകൾ മുൻപാകെ, സർ , 1993 ഫെബ്രുവരി ഒന്നിന് കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ആയി ജോയിൻ ചെയ്ത ഞാൻ കഴിഞ്ഞ 29 വർഷത്തിലേറെയായി കേരള പോലീസിൽ പ്രവർത്തി എടുത്തു വരുന്നു. നാളിതുവരെയുള്ള ഔദ്യോഗികജീവിതത്തിലും, പോലീസ് സംഘടനകളുടെ ഭാരവാഹി എന്ന നിലയിൽ സംഘടനാ ജീവിതത്തിലും, കേവലം ഒരു വ്യക്തി എന്ന നിലയിൽ വ്യക്തിജീവിതത്തിലും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സ്വഭാവ ദൂഷ്യവും ഉണ്ടാകാതെയും, പോലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് ചേരാത്ത ഒരു പ്രവർത്തിയും എന്നിൽനിന്ന് ഉണ്ടാകാതെയും ആണ് നാളിതുവരെയും ജീവിച്ചു വരുന്നത്. നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും ഒരു അടിസ്ഥാനവുമില്ലാതെ…

    Read More »
Back to top button
error: