NEWS

തലചായ്ക്കാനിടം നഷ്ടപ്പെട്ട വയോധികയ്ക്കും മകള്‍ക്കും വീട് വച്ച് നല്‍കി പോലീസുകാരൻ

കണ്ണൂർ:  തലചായ്ക്കാനിടം നഷ്ടപ്പെട്ട വയോധികയ്ക്കും മകള്‍ക്കും സ്വന്തം കാശുമുടക്കി വീട് വച്ച് നല്‍കി കണ്ണൂര്‍ ചക്കരക്കല്‍ മുതുകുറ്റിയിലെ പൊലിസുകാരനും കുടുംബവും.സ്വന്തം അധ്വാനത്തില്‍ നിന്നും മിച്ചം പിടിച്ച തുകയില്‍ നിന്നും വായ്പയെടുത്തുമാണ് ഇവര്‍ വീടില്ലാത്ത വയോധികയ്ക്കും മകള്‍ക്കും ലക്ഷങ്ങള്‍ മുടക്കി വീട് നിര്‍മ്മിച്ചു നല്‍കിയത്.

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എഎസ്‌ഐ സി.കെ സുജിത്തും ഭാര്യ താവക്കര യു.പി. സ്‌കൂളിലെ പ്യൂണ്‍ സുധയും ചേര്‍ന്നാണ് അയല്‍വാസിയായ പ്രസന്നയ്ക്ക് ചക്കരക്കല്‍ മുതുകുറ്റിയില്‍ സ്വന്തം വീടിനരികെ തന്നെ പുതിയ വീട് വെച്ചുകൊടുത്തത്.നേരത്തെയുണ്ടായിരുന്ന തറവാട് വീട് ഭാഗം വെച്ചപ്പോള്‍ മറ്റൊരാള്‍ക്ക് ലഭിച്ചതിനാല്‍  വയോധികയും മകളും പെരുവഴിയിലിറങ്ങേണ്ടി വരുമെന്ന അവസ്ഥയിലായിരുന്നു.

 

Signature-ad

 

കഴിഞ്ഞ ദിവസം വീടിന്റെ താക്കോല്‍ ദാനം ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത് കോടേരി, സുജിത്തിന്റെ മക്കളായ ദേവിക, മധുവന്തി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

Back to top button
error: