KeralaNEWS

ഗുരുവായൂർ ദേവസ്വത്തിൽ 192 ഒഴിവ്, ശമ്പളം: 20,350–22,000, അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഏപ്രിൽ 13

ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകളിലേയ്ക്ക് ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം.

അവസരങ്ങൾ: സെക്യൂരിറ്റി ഗാർഡ് (190 ഒഴിവ്), സെക്യൂരിറ്റി സൂപ്പർവൈസർ (1), അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ(1).

Signature-ad

യോഗ്യത: സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നു വിരമിച്ചവർ. സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ ഒഴിവിൽ അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കോ അതിനു മുകളിൽ റാങ്കിലോ വിരമിച്ചവർ ആയിരിക്കണം. മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും വേണം.

പ്രായം: 60 കവിയരുത്.

ശമ്പളം: സെക്യൂരിറ്റി സൂപ്പർവൈസർ–22,000, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ–21,000, സെക്യൂരിറ്റി ഗാർഡ്–20,350.

അപേക്ഷാഫോം 50 രൂപയ്ക്ക് ദേവസ്വം ഓഫിസിൽനിന്നു ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ ഇനിപ്പറയുന്ന വിലാസത്തിൽ തപാലിലോ ഏപ്രിൽ 13 വരെ സമർപ്പിക്കാം. വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ–680 101. 0487-2556335, www.guruvayurdevaswom.nic.in

Back to top button
error: