Month: April 2022

  • India

    ആന്ധ്രാപ്രദേശിൽ ട്രെയിനിടിച്ച് ഏഴു പേര്‍ മരിച്ചു

    ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബട്ടുവയില്‍ ട്രെയിനിടിച്ച് ഏഴു പേര്‍ മരിച്ചു. റെയില്‍വേ ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. സാങ്കേതിക തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന കൊണാര്‍ക്ക് എക്സ്പ്രസ് ഇവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. അപകടത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

    Read More »
  • India

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവൂ

    സംസ്ഥാനത്തെ കര്‍ഷകരുടെ കയ്യില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവൂ. തങ്ങളുടെ ആവശ്യം നടത്തിയില്ലെങ്കിൽ അധികാരത്തിൽ നിന്നും ഇറക്കും എന്നും അദ്ദേഹം അറിയിച്ചു. ‘മോദിക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ… ഞാന്‍ പ്രധാനമന്ത്രിയോടും കേന്ദ്ര ഭക്ഷ്യ മന്ത്രി പിയൂഷ് ഗോയലിനോടും പറയുന്നു. ദയവായി ഞങ്ങളുടെ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങൂ. ഞാന്‍ നിങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം തരുന്നു, അതിനുശേഷം ഞങ്ങള്‍ തീരുമാനം എടുക്കും. ,” അദ്ദേഹം പറഞ്ഞു. തെലങ്കാന അവരുടെ അവകാശമാണ് ആവശ്യപ്പെടുന്നതെന്നും പുതിയ കാര്‍ഷിക നയം രൂപീകരിക്കാന്‍ പ്രധാനമന്ത്രിയോട് പറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും റാവു പറഞ്ഞു. അതിന് തയ്യാറല്ലെങ്കില്‍ ബി.ജെ.പിയെ അധികാരത്തിന് പുറത്താക്കുമെന്നും പുതിയ സര്‍ക്കാര്‍ പുതിയ കാര്‍ഷിക നയം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുകളെ താഴെയിറക്കാന്‍ ശേഷിയുള്ള കര്‍ഷകരുടെ വികാരം കൊണ്ട് കളിക്കരുത്, കര്‍ഷകര്‍ യാചകരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരും

    സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരും. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്. ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

    Read More »
  • Crime

    ചോദ്യം ചെയ്യലിനായി കാവ്യാ മാധവന്‍ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച്

    നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവന്‍ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച്. നാളെ കാവ്യ ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് സൂചന. സാക്ഷിയാക്കി കണക്കാക്കുന്നതിനാല്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്. സാക്ഷിയായതിനാല്‍ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിര്‍ദേശിക്കാന്‍ അവകാശമുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു കാവ്യ. പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസ് ക്ലബ് ഒഴിവാക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഇന്നലെയാണു കാവ്യയോടു നേരിട്ടു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിരുന്നത്. ബുധനാഴ്ച ഹാജരാകാമെന്നു കാവ്യ അറിയിക്കുകയായിരുന്നു. ഇതിനിടയിലാണു ചോദ്യം ചെയ്യല്‍, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടില്‍ വേണമെന്ന ആവശ്യം ഭാര്യയായ കാവ്യ ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടി. ഹാജരാകേണ്ട സ്ഥലം കാവ്യയെ…

    Read More »
  • India

    സ്ഥലംമാറ്റം ലഭിക്കാൻ രാത്രി ഭാര്യയെ നൽകണമെന്ന് മേലുദ്യോഗസ്ഥൻ, വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഡിസല്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്‌തു

      സ്ഥലംമാറ്റം നൽകണമെങ്കിൽ പ്രത്യുപകാരമായി ഭാര്യയെ തനിക്കൊപ്പം അയക്കണമെന്ന് മേലുദ്യോഗസ്ഥന്‍ പറഞ്ഞതിൽ മനംനൊന്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്‌തു. ഉത്തര്‍ പ്രദേശ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായ ഗോകുല്‍ പ്രസാദ്(45) ആണ് ഡിസല്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്‌തത്. ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് മുന്നിലാണ് ഗോകുല്‍ പ്രസാദ് ആത്മഹത്യ ചെയ്‌തത്. ഇവിടെ ലൈന്‍മാനായി ഇയാള്‍ ജോലിനോക്കി വരികയായിരുന്നു ഇയാൾ. സംഭവത്തില്‍ പൊലീസ്, ജൂനിയ‌ര്‍ എഞ്ചിനീയര്‍ നഗേന്ദ്ര കുമാറിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈദ്യുതി വകുപ്പ് ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തു. ജൂനിയര്‍ എഞ്ചിനീയര്‍ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ തന്നെ മാനസികമായി പീഡിപ്പിച്ചതായും പൊലീസില്‍ പരാതിപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്നും ആത്മഹത്യ ചെയ്യുന്നതിനിടയില്‍ ഗോകുല്‍ പ്രസാദ് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മൂന്ന് വര്‍ഷമായി ഇവിടെ നിന്നും ട്രാന്‍സ്‌ഫറിന് ശ്രമിച്ചതിന് ഗോകുലിനെ ഉദ്യോഗസ്ഥര്‍ വല്ലാതെ ബുദ്ധിമുട്ടിക്കുകയായിരുന്നെന്ന് ഭാര്യ അറിയിച്ചു. സ്ഥലംമാറ്റത്തിന് പണം ആവശ്യപ്പെടുകയും അശ്ളീല സംഭാഷണം നടത്തുകയും ചെയ്‌തിരുന്നതായി ഭാര്യ സാക്ഷ്യപ്പെടുത്തുന്നു.…

    Read More »
  • NEWS

    ചരിത്രം പിറന്നു; ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് വിജയം

    ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബുകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബ് എ എഫ് സി ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം വിജയിച്ചു. ഇന്ന് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇറാഖ് ക്ലബായ എയര്‍ ഫോഴ്സിനെ നേരിട്ട മുംബൈ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്.ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു മുംബൈ സിറ്റിയുടെ വിജയം.

    Read More »
  • NEWS

    നാല് ദിവസം തുടർച്ചയായി ബാങ്കുകൾക്ക് അവധി

    തിരുവനന്തപുരം: ഈ ആഴ്ച നാല് ദിവസം തുടർച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും.ഏപ്രില്‍ 14, 15, 16, 17 തീയതികളിലാണ് ബാങ്കുകള്‍ക്ക് അവധി. ഇതില്‍ ഞായറാഴ്ച അവധിയും ഉള്‍പെടുന്നു. ഓരോ സംസ്ഥാനത്തിനും ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യസ്തമാണെന്നതിനാല്‍ ഇത് എല്ലാവരെയും ബാധിക്കണമെന്നില്ല. ഏപ്രില്‍ 14: ഡോ. ബാബാസാഹെബ് അംബേദ്കര്‍ ജയന്തി/ മഹാവീര്‍ ജയന്തി/ ബൈശാഖി/ തമിഴ് പുതുവത്സരം/ ചൈറോബ, ബിജു ഫെസ്റ്റിവല്‍/ ബൊഹാഗ് ബിഹു (മേഘാലയ, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും). ഏപ്രില്‍ 15: ദുഃഖവെള്ളി/ബംഗാളി പുതുവത്സരം/ഹിമാചല്‍ ദിനം/വിഷു/ബൊഹാഗ് ബിഹു- (രാജസ്താന്‍, ജമ്മു, ശ്രീനഗര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും). ഏപ്രില്‍ 16 – ബൊഹാഗ് ബിഹു (അസമില്‍ അവധി) ഏപ്രില്‍ 17 – ഞായര്‍ (പ്രതിവാര അവധി)

    Read More »
  • NEWS

    ഹണി ഡയറ്റ് : വണ്ണം കുറയാന്‍ മധുരമൂറും ഒരു ഡയറ്റ്

    ഹണി ഡയറ്റ് (Honey  Diet) ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനും ഒരുപോലെ ഉപകരിക്കുന്ന ഒന്നാണ്.തേൻ മധുരമാണെങ്കിലും ഇത് എളുപ്പത്തില്‍ വണ്ണം കുറയ്ക്കാനും സഹായിക്കും. പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു ഡയറ്റാണ് ഇത് എന്നതാണ് പ്രധാന ഗുണം. ഈ ഡയറ്റില്‍ ഭക്ഷണനിയന്ത്രണങ്ങളൊന്നും തന്നെയില്ല എന്നതും എടുത്തുപറയേണ്ടതാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കിയാണ് തേന്‍ വണ്ണം കുറയ്ക്കുന്നത്. ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിച്ചാലാണ് ഇത് കൂടുതല്‍ ഫലപ്രദമാകുക.തേന്‍, നാരങ്ങാനീര് എന്നിവ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും നല്ലതു തന്നെ.ഇത് വണ്ണം കുറച്ചു തന്നെ ശരീരത്തിന് ആവശ്യമുള്ള ഊര്‍ജം നല്‍കും.ഒരു ഗ്ലാസ് പാലില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് വിശപ്പു കുറയ്ക്കും.ഇത് സ്വാഭാവികമായും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും അങ്ങനെ വണ്ണം കുറയുകയും ചെയ്യും.പുളിയില്ലാത്ത തൈരിനൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് ബ്രേക് ഫാസ്റ്റിനൊപ്പം കഴിയ്ക്കുന്നത് നല്ലതാണ്.ഫ്രൂട്ട് സാലഡിനൊപ്പവും തേന്‍ ചേര്‍ത്ത് കഴിയ്ക്കാം.ഓട്‌സ് കഴിയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കുന്നതിന് പകരം തേന്‍ ചേര്‍ക്കുന്നതും നന്നായിരിക്കും.

    Read More »
  • NEWS

    കൂട്ടംവാതുക്കല്‍കടവ് പാലം  ബുധനാഴ്ച നാടിന് സമർപ്പിക്കും

    ആലപ്പുഴ: നിർമ്മാണം പൂർത്തിയായ കൂട്ടംവാതുക്കല്‍കടവ് പാലം ബുധനാഴ്ച തുറന്നു കൊടുക്കും. വലിയഴീക്കല്‍പാലത്തിന് ശേഷം കേരളത്തിന്‍റെ മുഖ്യ ആകര്‍ഷണമാകാന്‍ പോകുന്ന ആലപ്പുഴ ജില്ലയിലെ മറ്റൊരുപാലമാണിത്. പുതിയകാലത്തിന് അനുസരിച്ച് പുതിയ നിര്‍മ്മാണരീതികള്‍ നടപ്പിലാക്കുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ മറ്റൊരു അഭിമാന പദ്ധതി. കായംകുളം നിയമസഭാമണ്ഡലത്തിലെ കണ്ടലൂര്‍ പഞ്ചായത്തിനെയും ദേവികുളങ്ങര പഞ്ചായത്തിനെയും തമ്മില്‍ബന്ധിപ്പിക്കുന്ന ഈ പാലം വര്‍ഷങ്ങളായുള്ള ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു. 2005 മുതല്‍ പാലം നിര്‍മ്മാണത്തിനായുള്ള പ്രാരംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് ഇതിന് ജീവന്‍വെച്ചത്.  മുന്‍ മന്ത്രി ജി സുധാകരന്‍റെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് പ്രത്യേകം രൂപകല്‍പ്പനചെയ്തതാണ് ഈ പാലം. 2019 ല്‍ പ്രവൃത്തി ആരംഭിച്ച് 15 മാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് മാഹാമാരി നിര്‍മ്മാണ പ്രവൃത്തിക്ക് തടസ്സം നിന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിന്നുപോയ പ്രവൃത്തികള്‍ ഇളവുകള്‍ വന്നതോടെ ഈ സർക്കാരിന്റെ കാലത്ത് പുനരാരംഭിക്കുകയായിരുന്നു.  സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കൂട്ടംവാതുക്കല്‍കടവ് പാലവും നാടിന് സമര്‍പ്പിക്കുകയാണ്. പ്രദേശത്തിന്‍റെ…

    Read More »
  • NEWS

    ബാങ്കിങ് വിശദാംശങ്ങള്‍ കൈക്കലാക്കിയുള്ള തട്ടിപ്പ് വ്യാപകം; കരുതിയിരിക്കുക

    ബാങ്കിലെ അക്കൗണ്ട് വിശദാംശങ്ങള്‍ കൈക്കലാക്കിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു.ബാങ്കിങ് അപ്‌ഡേറ്റിങിനായി അക്കൗണ്ട് നമ്ബറും എ.ടി.എം പിന്‍നമ്ബറും വേണമെന്നാവശ്യപ്പെട്ടാണ് ഫോണ്‍ കോളുകള്‍ കൂടുതലും വരുന്നത്.ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് മിക്ക ഫോണ്‍ വിളികളും. ബാങ്കിങ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ മരവിപ്പിക്കുമെന്നും പുതിയ നിയമമാണിതെന്നുമാണ് ഫോണ്‍ ചെയ്യുന്ന തട്ടിപ്പുകാര്‍ പറഞ്ഞു ഫലിപ്പിക്കുക.ഒരാളുടെ അക്കൗണ്ട് നമ്ബറും എ.ടി.എം പിന്‍ നമ്ബറും ലഭിച്ചാല്‍ പണം പിന്‍വലിക്കാന്‍ ഈ തട്ടിപ്പു സംഘത്തിന് കഴിയും.കഴിഞ്ഞ ദിവസം പ്രവാസിയായ കോട്ടയം സ്വദേശിയുടെ അക്കൗണ്ടിലുള്ള 1,56200 രൂപയാണ് ഇങ്ങനെ തട്ടിപ്പിലൂടെ നഷ്ടമായത്. ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ഇദ്ദേഹം എ.ടി.എം കാര്‍ഡിന്റെ വിവരങ്ങളും ഫോണിലേക്ക് വന്ന ഒ.ടി.പി അടക്കം കൈമാറിയത്. നിമിഷങ്ങള്‍ക്കകം അക്കൗണ്ട് കാലിയായപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഇദ്ദേഹം അറിഞ്ഞത്. ബാങ്കുകളില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ച്‌ ആരും വിളിക്കില്ലെന്നും ബാങ്കിന്റെ പേരില്‍ വ്യപകമായി വിളിക്കുന്ന വ്യാജ കോളുകള്‍ കരുതിയിരിക്കണമെന്നും എല്ലാ ബാങ്ക് അധികൃതരും ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ബാങ്കുകളില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ ചോദിച്ച്‌ ആരും വിളിക്കില്ലെന്ന…

    Read More »
Back to top button
error: