Month: April 2022

  • NEWS

    കുടുംബച്ചിലവ് താളം തെറ്റരുത്; പൗരന്‍മാരുടെ അക്കൗണ്ടുകളിലേക്ക്  നൂറ്റിഎണ്‍പത് കോടി റിയാൽ നിക്ഷേപിച്ച് സൗദി അറേബ്യ

    റിയാദ് :ഒരുകോടി മൂന്നുലക്ഷം പൗരന്‍മാരുടെ അക്കൗണ്ടുകളിലേക്ക് സൗദി അറേബ്യ ഞായറാഴ്ച നിക്ഷപേിച്ചത് നൂറ്റിഎണ്‍പത് കോടി സൗദി റിയാല്‍.രാജ്യത്തെ സിറ്റിസന്‍ അക്കൗണ്ട് പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ മാസത്തെ വിഹിതമായാണ് ഈ തുക അക്കൗണ്ടുകളില്‍ എത്തിച്ചത്. സാമ്ബത്തിക പരിഷ്‌കരണത്തെ തുടര്‍ന്ന് ഉണ്ടായ സങ്കീര്‍ണതകള്‍ സൗദി കുടുംബങ്ങളെ ബാധിക്കാതിരിക്കാന്‍ 2017 മുതലാണ് പൗരന്‍മാരുടെ അക്കൗണ്ടുകളിലേക്ക് പണം നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് സൗദി സര്‍ക്കാര്‍ തുടക്കം കുറിച്ചത്.ഇതുവരെ 116 ബില്യണ്‍ സൗദി റിയാലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ വിതരണം ചെയ്തത്.

    Read More »
  • NEWS

    വിഷു’ക്കെണി’യായി വേനൽമഴ;വെള്ളരിക്കർഷകർക്ക് ഇത് കഷ്ടകാലം

    തൃശൂർ: വിഷുപ്പുലരിയില്‍ പൊന്‍കണിയൊരുക്കാനും വിപണിയിലേക്കുമായി കൃഷി ചെയ്ത വെള്ളരിപ്പാടങ്ങളിൽ വേനൽമഴ പെയ്തിറങ്ങിയതോടെ വെള്ളിടി വെട്ടിയ അവസ്ഥയിലാണ് കേരളത്തിലെ വെള്ളരി കർഷകർ.കൊല്ലം,ആലപ്പുഴ,തൃശൂർ, പാലക്കാട് മേഖലകളിലാണ് കേരളത്തിൽ വെള്ളരി കൃഷി ഏറെയുള്ളത്.വിളവെടുപ്പ് അടുത്തുവന്നതോടെയാണ് വേനൽമഴയും തൊട്ടുപിന്നാലെ ന്യൂനമർദ്ദവും എത്തിയത്. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷവും വിഷു ആഘോഷം കാര്യമായിട്ടുണ്ടായിരുന്നില്ല.വിഷുവിന്റെ നിറം മങ്ങിയ സാഹചര്യത്തില്‍ വെള്ളരിക്ക് വിലയിടിഞ്ഞത് കര്‍ഷകരെ വലച്ചിരുന്നു. കിലോഗ്രാമിന് 8 മുതല്‍ 10 രൂപ വരെയായിരുന്നു മിക്കയിടങ്ങളിലും വില ഈടാക്കിയിരുന്നത്.കൂടാതെ വെള്ളരിക്ക് ചെറുകിട കച്ചവടക്കാര്‍ക്കിടയില്‍ വലിയ ഡിമാന്റും ഉണ്ടായിരുന്നില്ല.ഇതിനാല്‍ പലരും മൊത്ത വ്യാപാരികള്‍ക്ക് ചെറിയ വിലയ്ക്ക് വെള്ളരി വിൽക്കുകയായിരുന്നു. വിഷു കഴിഞ്ഞും വളരെയധികം വെള്ളരിക്ക ബാക്കിയുണ്ടായിരുന്നതായി കര്‍ഷകര്‍ പറയുന്നു. ഇത്തവണ വേനല്‍ക്കാല പച്ചക്കറികൃഷി നടത്തുന്നവരെല്ലാം തന്നെ വെള്ളരിക്കയും വന്‍തോതിലാണ് കൃഷി ഇറക്കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും വിഷുവിന് പൊന്‍തിളക്കം വരികയും ചെയ്തതോടെ ഇപ്രാവശ്യം വെള്ളരിക്കയ്ക്ക് നല്ലവില ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കര്‍ഷകർ.

    Read More »
  • NEWS

    കെഎസ്ആർടിസിക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പുരസ്കാരം

    ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച്‌ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സാക്ഷം (Sanrakshan Kshamta Mahotsav) ദേശീയ പുരസ്കാരം കെഎസ്‌ആര്‍ടിസിക്ക് ലഭിച്ചു. 3000 ബസുകളില്‍ കൂടുതല്‍ ഓപ്പറേറ്റ് ചെയ്യുന്ന സംസ്ഥാന ​ഗതാ​ഗത കോര്‍പ്പറേഷന്‍ ( റൂറല്‍ ) വിഭാ​ഗത്തില്‍ 2020- 21 വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇന്ധനക്ഷമതാ പുരോ​ഗതി കൈവരിച്ചതിനുള്ള ദേശീയ തലത്തിലുള്ള രണ്ടാം സ്ഥാനമാണ് കെഎസ്‌ആര്‍ടിസി കരസ്ഥമാക്കിയത്. 3 ലക്ഷം രൂപയും, ട്രോഫിയുമാണ് പുരസ്കാരം. അടുത്ത മാസം 11 ന് ന്യൂ ഡല്‍ഹിയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിം​ഗ് പുരിയില്‍ നിന്നും പുരസ്കാരം കെഎസ്‌ആര്‍ടിസി ഏറ്റുവാങ്ങും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച്‌ അസോസിയേഷന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാ​ഗമായാണ് സംരക്ഷന്‍ ക്ഷമത മഹോത്സവ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

    Read More »
  • NEWS

    ഗോശാലയില്‍ തീപ്പിടുത്തം;38 പശുക്കൾക്ക് ദാരുണാന്ത്യം

    ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു ഗോശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ 38 പശുക്കൾക്ക് ദാരുണാന്ത്യം.അപകടം നടക്കുമ്ബോള്‍ 150 പശുക്കള്‍ ശാലയിലുണ്ടായിരുന്നു.ഇന്ദിരാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കനാവാനി ഗ്രാമത്തിലെ ഗോശാലയില്‍ ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. അഗ്നിശമന വിഭാഗമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.എന്നാല്‍ തീപ്പിടുത്തത്തിന് കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ സിംഗ് പറഞ്ഞു.ഗാസിയാബാദ് പോലീസ് മേധാവി മുനിരാജ് ഉൾപ്പടെയുള്ളവർ സ്ഥലം സന്ദര്‍ശിച്ചു.

    Read More »
  • Kerala

    വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടി ഡി.വൈ.എഫ്.ഐ നേതാവുമായി ഒളിച്ചോടി, മകളെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് രക്ഷകർത്താവും ബന്ധുക്കളും പോലീസ്റ്റേഷൻ മാർച്ച് നടത്തി

    കോടഞ്ചേരി: സിപിഎം പ്രാദേശിക നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയ സംഭവം വിവാദമാകുന്നു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച്‌ രക്ഷകർത്താവും ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്‌.ഐ വില്ലേജ് സെക്രട്ടറിയുമായ എം.എസ് ഷെജിന്‍ ആണ് വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയത്. സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജ്യോത്സ്ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജ്യോത്സനെയുമായി ഒളിവില്‍ കഴിയുന്നതെന്നുമാണ് ജ്യോത്സനയുടെ രക്ഷകർത്താക്കൾ ആരോപിക്കുന്നത്. ശനിയാഴ്ച വൈകീട്ടാണ് ഷെജിന്‍ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന്…

    Read More »
  • NEWS

    കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ അപകടം

    തിരുവനന്തപുരം: ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ അപകടം.തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് കല്ലമ്പലത്തിനു സമീപം അപകടത്തില്‍പ്പെട്ടത്.എതിരെ വന്ന ലോറിയുടെ സൈഡില്‍ ഇടിക്കുകയായിരുന്നു. സംഭവത്തിൽ  ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി.35,000 രൂപ വില വരുന്നതാണ് ഇത്.പകരം കെഎസ്‌ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചാണ് യാത്ര തുടര്‍ന്നത്. അപകടത്തില്‍ ആളപായമില്ല.

    Read More »
  • NEWS

    പാഴ് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് ഉൽപ്പന്നങ്ങൾ;ആക്രി പെറുക്കുകാർക്ക് ഇത് നല്ലകാലം

    പത്തനംതിട്ട:കോവിഡ് കാരണം ഇവിടെ ആരെങ്കിലും പച്ചപിടിച്ചിട്ടുണ്ടെങ്കിൽ അത് ആക്രി കച്ചവടക്കാർ മാത്രമാണ്.പാഴ് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് നിര്‍മ്മിക്കുന്ന ചൈനീസ് ഉല്പന്നങ്ങളായിരുന്നു പണ്ട് ഇവിടെ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് കേരളത്തിൽ തന്നെ നിർമ്മിച്ചെടുക്കുകയാണ്.കൊവിഡ് മൂലം ചൈനയില്‍ നിന്ന് ഇത്തരം വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ് സമാന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ ഇവിടെ വ്യാപകമായി തുടങ്ങാന്‍ ഇടയാക്കിയത്. ഇതോടെയാണ് ആക്രി വസ്തുക്കള്‍ക്കും വില വര്‍ദ്ധിച്ചത്. ഹാര്‍ഡ് ബോര്‍ഡുകള്‍ ചങ്ങനാശ്ശേരി, എറണാകുളം എന്നിവിടങ്ങളിലേക്കും പേപ്പര്‍ പുനലൂരേയ്ക്കും , ഇലക്‌ട്രോണിക്‌സ് , പ്ലാസ്റ്റിക് വസ്തുക്കള്‍ ബംഗളൂരുവിലേയ്ക്കും, ഇരുമ്ബ് പാലക്കാട്ടേയ്ക്കുമാണ് കൊണ്ടുപോകുന്നത്.അവിടങ്ങളില്‍ ഇത് റിസൈക്കിള്‍ ചെയ്ത് പുതിയ ഉല്പന്നങ്ങളാക്കുകയാണ്. കേരളത്തിലെ പാഴ്‌വസ്തു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പാഴ്‌വസ്തു ശേഖരണത്തിനായി ആക്രിക്കട മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.വീട്ടിലെ പാഴ്‌വസ്തുക്കളുടെ ഫോട്ടോ ഇതില്‍ അപ്‌ലോഡ് ചെയ്ത് വില്‍ക്കാം. ഐ.ഡി പ്രൂഫ്, ത്രാസ് എന്നിവയുമായി യൂണിഫോം ധരിച്ച അസോസിയേഷന്‍ തൊഴിലാളികള്‍ നേരിട്ടെത്തി പാഴ്‌വസ്തുക്കള്‍ ശേഖരിക്കും.   പാഴ് വസ്തുക്കളുടെ വില…

    Read More »
  • NEWS

    കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏഴു വഴികള്‍

    കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും വ്യായാമത്തിന്റെ കുറവുമൊക്കെ കൊളസ്‌ട്രോളിനെ ക്ഷണിച്ചുവരുത്തുന്നു.ശരീരത്തില്‍ കൊളസ്‌ട്രോള്‍ പിടിമുറുക്കുന്നതിന് ഇന്നു പ്രായമില്ല.എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ലളിതമായ വഴികളുണ്ട്.അതും നമ്മുടെ നിത്യജീവിതത്തിന്റെ സമയം അപഹരിക്കാതെ തന്നെ. അമിതമാകുന്ന കൊളസ്‌ട്രോള്‍ ഹൃദയസ്തംഭനത്തിനും മസ്തിഷ്‌കാഘാതത്തിനും കാരണമാകുന്നു എന്നതുകൊണ്ടു തന്നെ ഇതു നിസാരമായി തള്ളിക്കളയാന്‍ പാടില്ല.നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ചില ആഹാരങ്ങള്‍ കൃത്യമായി ഉപയോഗിച്ചാല്‍ കൊളസ്‌ട്രോളില്‍ നിന്ന് മുക്തി നേടാം എന്ന് മാത്രമല്ല കൊളസ്‌ട്രോള്‍ വരാതെ തടയാനും കഴിയും.   മോര് സംശയിക്കേണ്ട. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച പാനീയമാണ് മോരുംവെള്ളം.പാട നീക്കിയ മോര് നല്ല കൊളസ്‌ട്രോള്‍ നിയന്ത്രകനാണ്. കൊളസ്‌ട്രോള്‍ വര്‍ദ്ധനയ്ക്കു കാരണമാകുന്ന ബൈല്‍ ആസിഡുകളുടെ പ്രവര്‍ത്തനത്തെ മോര് തടയും. ബൈല്‍ ആസിഡുകളെ പുറംതള്ളുകയും ചെയ്യും.മോര് കാച്ചി ഉപയോഗിച്ചാലും നല്ലതുതന്നെ.മോര് കാച്ചുമ്പോള്‍ ഉലുവയും കറിവേപ്പിലയും വെളുത്തുള്ളിയും ഉപയോഗിക്കുന്നതു കൊണ്ടു ഗുണം ഇരട്ടിക്കും. സോയാബീന്‍ സോയാബീന്‍ നല്ലൊരു കൊളസ്‌ട്രോള്‍ നിയന്ത്രകനാണ്.ദിവസം 27 ഗ്രാം സോയാബീന്‍ കഴിച്ചാല്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ്…

    Read More »
  • NEWS

    റ​ഷ്യ​യി​ല്‍ നി​ന്നു​ള്ള ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​യി​ല്‍ പ്ര​തി​ക​രി​ച്ച് അ​മേ​രി​ക്ക

    റ​ഷ്യ​യി​ല്‍ നി​ന്നു​ള്ള ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​യി​ല്‍ പ്ര​തി​ക​രി​ച്ച് അ​മേ​രി​ക്ക. റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​യി​ൽ ഉ​പ​രോ​ധ ലം​ഘ​നം ഒ​ന്നു​മി​ല്ലെ​ന്നും യു​എ​സ് പ്ര​സ് സെ​ക്ര​ട്ട​റി വാ​ര്‍​ത്താ​സ​മ്മേള​ന​ത്തി​ല്‍ പ​റ​ഞ്ഞു. യു​എ​സി​ല്‍ നി​ന്നാ​ണ് ഇ​ന്ത്യ കൂ​ടു​ത​ല്‍ ഇ​ന്ധ​ന ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്ന​ത്. അ​മേ​രി​ക്ക​യി​ല്‍ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഇ​ന്ത്യ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​യു​ടെ പ​ത്ത് ശ​ത​മാ​ന​ത്തോ​ളം അ​മേ​രി​ക്ക​യി​ല്‍ നി​ന്നാ​ണ്. റ​ഷ്യ​യി​ല്‍ നി​ന്ന് വെ​റും ഒ​ന്നോ ര​ണ്ടോ ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ ഇ​തി​ല്‍ ലം​ഘ​നം ഒ​ന്നു​മി​ല്ലെ​ന്നും വൈ​റ്റ് ഹൗ​സ് വ​ക്താ​വ് ജെ​ൻ സാ​ക്കി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ക​ഴി​ഞ്ഞ​ദി​വ​സം വെ​ർ​ച്വ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. യു​ക്രെ​യ്നി​ലെ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് ഇ​രു​നേ​താ​ക്ക​ളും ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. യു​ക്രെ​യ്നി​ൽ നി​ര​വ​ധി നി​ര​പ​രാ​ധി​ക​ൾ കൊ​ല്ല​പ്പെ​ട്ടു എ​ന്ന​ത് വി​ഷ​മ​ക​ര​മാ​ണെ​ന്നും ബു​ച്ച കൂ​ട്ട​ക്കൊ​ലയെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. യു​ക്രെ​യ്ൻ ജ​ന​ത​യു​ടെ സു​ര​ക്ഷ ഞ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. നി​ല​വി​ൽ ന​ട​ക്കു​ന്ന യു​ക്രെ​യ്ൻ-​റ​ഷ്യ ചർ​ച്ച​ക​ളി​ൽ സ​മാ​ധ​നം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. യു​ക്രെ​യ്നി​ലേ​യും റ​ഷ്യ​യി​ലേ​യും…

    Read More »
  • Crime

    നടിയെ അക്രമിച്ച കേസ്: സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യംചെയ്യും

    നടിയെ അക്രമിച്ച കേസിലെ പ്രതിയായ ഹാക്കര്‍ സായ് ശങ്കറിന്റെ പക്കല്‍ നിന്ന് അഭിഭാഷകര്‍ വാങ്ങിവെച്ച ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ പിടിച്ചെടുക്കാന്‍ നീക്കം. തുടരന്വേഷണത്തിന്റെ ഭാഗമായി സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യംചെയ്യും.ലാപ് ടോപ് അടക്കം അഞ്ച് വസ്തുക്കള്‍ ദിലീപിന്റെ അഭിഭാഷകര്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിവെച്ചെന്നാണ് സായ് ശങ്കറിന്റെ മൊഴി. ദിലീപിന്റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് സായ് ശങ്കറിനെതിരെയുളള കേസ്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ സായ് ശങ്കറിനെ ഇന്ന് ചോദ്യംചെയ്യുന്നത് നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരാകും. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന കോടതി നിര്‍ദേശം ലംഘിച്ചുവെന്ന പരാതിയില്‍ വിചാരണ കോടതിയാണ് ഇന്ന് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചത്.

    Read More »
Back to top button
error: