തിരുവനന്തപുരം: ഈ ആഴ്ച നാല് ദിവസം തുടർച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും.ഏപ്രില്‍ 14, 15, 16, 17 തീയതികളിലാണ് ബാങ്കുകള്‍ക്ക് അവധി. ഇതില്‍ ഞായറാഴ്ച അവധിയും ഉള്‍പെടുന്നു. ഓരോ സംസ്ഥാനത്തിനും ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യസ്തമാണെന്നതിനാല്‍ ഇത് എല്ലാവരെയും ബാധിക്കണമെന്നില്ല.
ഏപ്രില്‍ 14: ഡോ. ബാബാസാഹെബ് അംബേദ്കര്‍ ജയന്തി/ മഹാവീര്‍ ജയന്തി/ ബൈശാഖി/ തമിഴ് പുതുവത്സരം/ ചൈറോബ, ബിജു ഫെസ്റ്റിവല്‍/ ബൊഹാഗ് ബിഹു (മേഘാലയ, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).
ഏപ്രില്‍ 15: ദുഃഖവെള്ളി/ബംഗാളി പുതുവത്സരം/ഹിമാചല്‍ ദിനം/വിഷു/ബൊഹാഗ് ബിഹു- (രാജസ്താന്‍, ജമ്മു, ശ്രീനഗര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).
ഏപ്രില്‍ 16 – ബൊഹാഗ് ബിഹു (അസമില്‍ അവധി)
ഏപ്രില്‍ 17 – ഞായര്‍ (പ്രതിവാര അവധി)