IndiaNEWS

സ്ഥലംമാറ്റം ലഭിക്കാൻ രാത്രി ഭാര്യയെ നൽകണമെന്ന് മേലുദ്യോഗസ്ഥൻ, വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഡിസല്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്‌തു

  സ്ഥലംമാറ്റം നൽകണമെങ്കിൽ പ്രത്യുപകാരമായി ഭാര്യയെ തനിക്കൊപ്പം അയക്കണമെന്ന് മേലുദ്യോഗസ്ഥന്‍ പറഞ്ഞതിൽ മനംനൊന്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്‌തു. ഉത്തര്‍ പ്രദേശ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായ ഗോകുല്‍ പ്രസാദ്(45) ആണ് ഡിസല്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്‌തത്.
ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് മുന്നിലാണ് ഗോകുല്‍ പ്രസാദ് ആത്മഹത്യ ചെയ്‌തത്. ഇവിടെ ലൈന്‍മാനായി ഇയാള്‍ ജോലിനോക്കി വരികയായിരുന്നു ഇയാൾ. സംഭവത്തില്‍ പൊലീസ്, ജൂനിയ‌ര്‍ എഞ്ചിനീയര്‍ നഗേന്ദ്ര കുമാറിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈദ്യുതി വകുപ്പ് ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തു.

ജൂനിയര്‍ എഞ്ചിനീയര്‍ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ തന്നെ മാനസികമായി പീഡിപ്പിച്ചതായും പൊലീസില്‍ പരാതിപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്നും ആത്മഹത്യ ചെയ്യുന്നതിനിടയില്‍ ഗോകുല്‍ പ്രസാദ് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

Signature-ad

മൂന്ന് വര്‍ഷമായി ഇവിടെ നിന്നും ട്രാന്‍സ്‌ഫറിന് ശ്രമിച്ചതിന് ഗോകുലിനെ ഉദ്യോഗസ്ഥര്‍ വല്ലാതെ ബുദ്ധിമുട്ടിക്കുകയായിരുന്നെന്ന് ഭാര്യ അറിയിച്ചു. സ്ഥലംമാറ്റത്തിന് പണം ആവശ്യപ്പെടുകയും അശ്ളീല സംഭാഷണം നടത്തുകയും ചെയ്‌തിരുന്നതായി ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. ഒരുദിവസം ഭാര്യയെ ഒപ്പം അയച്ചാല്‍ സ്ഥലംമാറ്റം തരാമെന്ന് പലപ്പോഴും മേലുദ്യോഗസ്ഥന്‍ പറഞ്ഞിരുന്നതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Back to top button
error: