NEWS

ഹണി ഡയറ്റ് : വണ്ണം കുറയാന്‍ മധുരമൂറും ഒരു ഡയറ്റ്

ഹണി ഡയറ്റ് (Honey  Diet) ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനും ഒരുപോലെ ഉപകരിക്കുന്ന ഒന്നാണ്.തേൻ മധുരമാണെങ്കിലും ഇത് എളുപ്പത്തില്‍ വണ്ണം കുറയ്ക്കാനും സഹായിക്കും. പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു ഡയറ്റാണ് ഇത് എന്നതാണ് പ്രധാന ഗുണം. ഈ ഡയറ്റില്‍ ഭക്ഷണനിയന്ത്രണങ്ങളൊന്നും തന്നെയില്ല എന്നതും എടുത്തുപറയേണ്ടതാണ്.
ശരീരത്തിലെ കൊഴുപ്പ് നീക്കിയാണ് തേന്‍ വണ്ണം കുറയ്ക്കുന്നത്. ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിച്ചാലാണ് ഇത് കൂടുതല്‍ ഫലപ്രദമാകുക.തേന്‍, നാരങ്ങാനീര് എന്നിവ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും നല്ലതു തന്നെ.ഇത് വണ്ണം കുറച്ചു തന്നെ ശരീരത്തിന് ആവശ്യമുള്ള ഊര്‍ജം നല്‍കും.ഒരു ഗ്ലാസ് പാലില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് വിശപ്പു കുറയ്ക്കും.ഇത് സ്വാഭാവികമായും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും അങ്ങനെ വണ്ണം കുറയുകയും ചെയ്യും.പുളിയില്ലാത്ത തൈരിനൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് ബ്രേക് ഫാസ്റ്റിനൊപ്പം കഴിയ്ക്കുന്നത് നല്ലതാണ്.ഫ്രൂട്ട് സാലഡിനൊപ്പവും തേന്‍ ചേര്‍ത്ത് കഴിയ്ക്കാം.ഓട്‌സ് കഴിയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കുന്നതിന് പകരം തേന്‍ ചേര്‍ക്കുന്നതും നന്നായിരിക്കും.

Back to top button
error: