IndiaNEWS

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവൂ

സംസ്ഥാനത്തെ കര്‍ഷകരുടെ കയ്യില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവൂ. തങ്ങളുടെ ആവശ്യം നടത്തിയില്ലെങ്കിൽ അധികാരത്തിൽ നിന്നും ഇറക്കും എന്നും അദ്ദേഹം അറിയിച്ചു.

‘മോദിക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ… ഞാന്‍ പ്രധാനമന്ത്രിയോടും കേന്ദ്ര ഭക്ഷ്യ മന്ത്രി പിയൂഷ് ഗോയലിനോടും പറയുന്നു. ദയവായി ഞങ്ങളുടെ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങൂ. ഞാന്‍ നിങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം തരുന്നു, അതിനുശേഷം ഞങ്ങള്‍ തീരുമാനം എടുക്കും. ,” അദ്ദേഹം പറഞ്ഞു.

Signature-ad

തെലങ്കാന അവരുടെ അവകാശമാണ് ആവശ്യപ്പെടുന്നതെന്നും പുതിയ കാര്‍ഷിക നയം രൂപീകരിക്കാന്‍ പ്രധാനമന്ത്രിയോട് പറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും റാവു പറഞ്ഞു. അതിന് തയ്യാറല്ലെങ്കില്‍ ബി.ജെ.പിയെ അധികാരത്തിന് പുറത്താക്കുമെന്നും പുതിയ സര്‍ക്കാര്‍ പുതിയ കാര്‍ഷിക നയം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരുകളെ താഴെയിറക്കാന്‍ ശേഷിയുള്ള കര്‍ഷകരുടെ വികാരം കൊണ്ട് കളിക്കരുത്, കര്‍ഷകര്‍ യാചകരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: