Month: January 2022

  • Kerala

    കോഴിക്കോട് കെട്ടിടം തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്

    കോഴിക്കോട്:നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് കോഴിക്കോട് വന്‍ അപകടം. കോഴിക്കോട് താമരശ്ശേരി നോളജ് സിറ്റിയിലാണ് ബഹുനില കെട്ടിടം തകര്‍ന്നു വീണത്.ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ 15 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

    Read More »
  • Kerala

    അബുദാബി ബിഗ് ടിക്കറ്റ്: ഒന്നാം സമ്മാനം മലയാളിക്ക്

    അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിയായ ബെഞ്ചമിന്‍ ജോണിന്.2,50,000 ദിര്‍ഹം (50 ലക്ഷം ഇന്ത്യന്‍ രൂപ)യാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക. കഴിഞ്ഞ 40 മാസമായി ടിക്കറ്റെടുക്കുകയാണെന്നും ഇപ്പോൾ സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം സ്വദേശിയാണ്.

    Read More »
  • NEWS

    വിലങ്ങ് വീഴാൻ നാളുകളെണ്ണി ദിലീപ്, പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി

    ജാമ്യാപേക്ഷയിൽ വിശദമായ എതിർസത്യവാങ്മൂലം നൽകേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ഈ പുതിയ വെളിപ്പെടുത്തല്‍ വന്നത്. എന്നാൽ, വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിൻ്റെ അഭിഭാഷകന്‍ വാദിച്ചു കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യ ഹർജി വെള്ളിയാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിശദമായ എതിർസത്യവാങ്മൂലം നൽകേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച, കേസ് ചൊവ്വാഴ്ചത്തേക്കു പരിഗണിക്കാൻ മാറ്റുകയായിരുന്നു. അതുവരെ അറസ്റ്റിൽ നിന്നു സംരക്ഷണം നല്‍കുകയും ചെയ്തു.…

    Read More »
  • Kerala

    കെഎസ്ആർടിസിയ്ക്ക് എതിരെ വ്യാജ പ്രചരണം നടത്തുന്നു: മന്ത്രി ആന്റണി രാജു

    തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ കൊവിഡ് വ്യാപനം രൂക്ഷമല്ലെന്നും സര്‍വീസുകള്‍ നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു. കെഎസ്‌ആര്‍ടിസിയില്‍ കൊവിഡ് വ്യാപനം താരതമ്യേന കുറവാണ്. ചില ജീവനക്കാര്‍ ബോധപൂര്‍വം വ്യാജ പ്രചാരണം നടത്തുകയാണ്. അത്തരത്തില്‍ ജീവനക്കാര്‍ പ്രചാരണം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്‍കി.       കെഎസ്‌ആര്‍ടിസിയെ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള നീക്കമാണ് നടക്കുന്നത്. കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇരുന്നു മാത്രം യാത്ര അനുവദിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.എന്നാല്‍ ആളുകള്‍ കൂടുതല്‍ കയറിയാല്‍ വേണ്ടെന്നു പറയാന്‍ കഴിയില്ല. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

    Read More »
  • Kerala

    കോവിഡ് തീവ്രവ്യാപനം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച കൊവിഡ് അവലോകന യോഗം ചേരും.ഓൺലൈനായിട്ടായിരിക്കും മുഖ്യമന്ത്രി പങ്കെടുക്കുക.യോഗത്തിൽ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താനാണ് സാധ്യത.   ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വര്‍ധനയാണുള്ളത്. കിടത്തി ചികില്‍സ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകുന്നുണ്ട്. ചികില്‍സക്കായി കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ തുറക്കുന്നതുൾപ്പടെയുള്ള കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും.മൂന്നാം തരംഗം ശക്തിപ്പെടുന്നതായാണ് പൊതുവേയുള്ള വിലയിരുത്തൽ.

    Read More »
  • Kerala

    കാട്ടുതീയില്‍ റാന്നി-പൊന്തൻപുഴ വനത്തിൽ വന്‍നാശം

    റാന്നി: മാരംകുളം, നിർമ്മലപുരം,കരുവള്ളിക്കാട്, നാഗപ്പാറ പ്രദേശങ്ങളില്‍ കാട്ടുതീയില്‍ വന്‍നാശം. പൊന്തൻപുഴ-വലിയകാവ് വനമേഖലയോട് ചേര്‍ന്ന  പ്രിയദര്‍ശിനി കോളനിയുടെ സമീപ പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ്​ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീയിൽ കത്തിക്കരിഞ്ഞത്.വലിച്ചിട്ട് കെടുത്താതെ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.ദിവസേന ധാരാളം പേരാണ് മദ്യപിക്കാനും മറ്റുമായി നാഗപ്പാറയിലെത്തുന്നത്.മണ്ണാറത്തറ വരെ വാഹനത്തിലെത്തി പിന്നീട് കാൽനടയായി വനത്തിലൂടെ വളരെ എളുപ്പത്തിൽ പ്രകൃതിരമണീയമായ ഇവിടെ എത്തിച്ചേരാൻ സാധിക്കും.പത്തനംതിട്ട-കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമാണ് ഇത്. തിങ്കളാഴ്ച നാട്ടുകാരും റാന്നി അഗ്​നിരക്ഷാസേനയും പെരുമ്ബെട്ടി പൊലീസും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും പൂർണമായും ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.സമീപ പ്രദേശങ്ങളിലെ വീടുകളും ഇതോടെ കാട്ടുതീ ഭീഷണിയിലായിരിക്കുകയാണ്.

    Read More »
  • NEWS

    വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ആരോഗ്യ, മാനസികസംരക്ഷണത്തിന് നിർബന്ധമായും ശ്രദ്ധിക്കുക

    തൊഴിലിടങ്ങളെക്കുറിച്ചുള്ള ലോകത്തിൻ്റെ കാഴ്ചപ്പാടുകൾ തന്നെ മാറി. Work at Home എന്ന സംസ്കാരം വേരുറച്ചതോടെ നാം എവിടെയാണോ കഴിയുന്നത് അവിടെയായി നമ്മുടെ തൊഴിലിടം. ഗൃഹാന്തരീക്ഷത്തിലിരുന്ന് ജോലി ചെയ്യുന്നതിൽ പ്രയോജനങ്ങൾ പലതുണ്ടെങ്കിലും മാനസികവും ശാരീരികവുമായ ദോഷങ്ങളുമുണ്ട് ഇതിന്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ചില എളുപ്പവഴികൾ ഇതാ ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തുക നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ചായയും കാപ്പിയും ഒഴിവാക്കി ജ്യൂസും വെള്ളവും ധാരാളമായി കുടിക്കുക സ്ഥിരമായി വ്യായാമം ചെയ്യുക. ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ വ്യായാമം അത്യാവശ്യമാണ് ജോലിയോടൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടാനും സുഹൃത്തുക്കളുമായി സംസാരിക്കാനും സമയം കണ്ടെത്തുക ഒരേ പൊസിഷനില്‍ മണിക്കൂറുകളോളം ഇരിക്കാതെ ഇടക്ക് എഴുന്നേറ്റ് നടക്കുക. ഒരേ പൊസിഷനിലുള്ള ഇരിപ്പ് പല ശാരീരിക പ്രശ്നങ്ങൾക്കും വഴിവയ്ക്കും. യാതൊരു കാരണവശാലും വളഞ്ഞുകൂടി ഇരിക്കരുത്. ആസ്വദിച്ച് ജോലി ചെയ്യുക. അസ്വസ്ഥതകളും അലോസരങ്ങളും അതിജീവിക്കുക കണ്ണിന്റെ ഉയരവും കമ്പ്യൂട്ടര്‍ സ്‌ക്രീനും അഡ്ജസ്റ്റ് ചെയ്ത് ഇരിക്കുക  

    Read More »
  • Kerala

    കുപ്പിവെള്ളത്തിനും ‘എക്സ്പയറി ഡേറ്റ്’ ഉണ്ട്; ജാഗ്രതൈ

    പ്ലാസ്റ്റിക് കുപ്പികളിൽ ലഭിക്കുന്ന നാം ‘മിനറൽ വാട്ടർ’ എന്ന് വിളിക്കുന്ന വെള്ളത്തിനും എക്സ്പയറി ഡേറ്റ് അഥവാ കാലാവധിയുണ്ട്.ചൂടുകാലമാണ് ശ്രദ്ധിക്കാതെ വാങ്ങിക്കുടിച്ച് പണി ‘വെള്ളത്തിൽ’ വാങ്ങരുത്. കുപ്പിവെള്ളത്തിന് എക്സ്പയറി തീയതി ഉള്ളത് മൂന്ന് കാരണങ്ങൾ മൂലമാണ്. ⚡ആദ്യത്തെ കാരണം നിയമമാണ്.  നിയമങ്ങൾ അനുസരിച്ച് പായ്ക്ക് ചെയ്തു വിപണിയിലെത്തുന്ന ഏതൊരു ഭക്ഷ്യ ഉത്പന്നത്തിനും നിർമ്മാതാവ് അതിന്റെ എക്സ്പയറി ഡേറ്റ്, പോഷകമൂല്യം, ചേരുവകളുടെ പട്ടിക എന്നിവ ചേർത്തിരിക്കണം. കുപ്പിവെള്ളവും ‘പായ്ക്ക് ചെയ്ത ഭക്ഷ്യവിഭവങ്ങൾ’ എന്ന ഗണത്തിൽ പെടുന്നതിനാൽ എക്സ്പയറി ഡേറ്റ് നിർബന്ധമാണ്. ⚡രണ്ടാമത്തെ കാരണം കുപ്പിവെള്ളത്തിന് ഏകദേശം 10 രൂപ മുതലാണ് വില. ഇത്രയും കുറഞ്ഞ വിലയ്ക്ക് വെള്ളം ലഭ്യമാക്കാൻ നിർമ്മാതാക്കൾ വിലകുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് കുപ്പി തയ്യാറാക്കുക. ഗുണനിലവാരം കുറഞ്ഞ കുപ്പിയിൽ വെള്ളം കുറേക്കാലം ഇരുന്നാൽ വെള്ളത്തിൽ ബാക്റ്റീരിയ കലരാനും അതുവഴി ദുർഗന്ധം ഉണ്ടാകാനും അത് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും വഴിവയ്ക്കും. ⚡മൂന്നാമത്തെ കാരണം പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങളാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തിലോ ,…

    Read More »
  • Kerala

    കോട്ടയത്ത് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ 15 പേ​ർ പി​ടി​യി​ൽ

      യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ 15 പേ​ർ പി​ടി​യി​ൽ. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​യും ക​ണ്ടെ​ത്തി. കോ​ട്ട​യം കീ​ഴു​ക്കു​ന്ന് ഉ​റു​മ്പേ​ത്ത് ഷാ​ൻ ബാ​ബു (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഷാ​ൻ ബാ​ബു​വി​നെ ക​യ​റ്റി​കൊ​ണ്ടു പോ​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​ർ പാ​മ്പാ​ടി എ​ട്ടാം മൈ​ൽ സ്വ​ദേ​ശി ബി​നു, കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ടു പ ങ്കാ​ളി​ക​ളാ​യ അ​ഞ്ചു പേ​ർ, ജോ​മോ​ന്‍റെ ഗു​ണ്ടാ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ഒ​ന്പ​തു പേ​രു​മു​ൾ​പ്പെ​ടെ 15 പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​പ്ര​സി​ദ്ധ ഗു​ണ്ട ല​തീ​ഷും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ജോ​മോ​ന്‍റെ കൂ​ട്ടാ​ളി​യാ​ണ് ല​തീ​ഷ്. ഷാ​നി​നെ ക​യ​റ്റി കൊ​ണ്ടു പോ​യ ഓ​ട്ടോ​റി​ക്ഷ​യേ​യും ഡ്രൈ​വ​റേ​യും ഇ​ന്ന​ലെ രാ​ത്രി​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ത്രി 9.30നു ​ഷാ​നി​നെ ഓ​ട്ടോ​റി ക്ഷ​യി​ൽ ക​യ​റ്റി മാ​ങ്ങാ​ന​ത്തി​നു സ​മീ​പം ആ​ന​ത്താ​ന​ത്ത് എ​ത്തി​ച്ചു മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​യാ​യ ജോ​മോ​ൻ പ ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.കൊലപ്പെടുത്തിയ ശേഷം ഷാന്റെ മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയി ഇടുകയായിരുന്നു.

    Read More »
  • Kerala

    വിഐപി ശരത്ത് തന്നെ; സ്ഥിരീകരിച്ച്  ക്രൈംബ്രാഞ്ച്

    നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായര്‍ തന്നെയാണെന്ന് അന്വേഷണസംഘം.ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ ഇയാള്‍ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താന്‍ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് ഈ വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കി… തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്. കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്.അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍​ന്ന ഇ​യാ​ളെ വി.​ഐ.​പി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ആ​റാം പ്ര​തി​യാ​ക്കി എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ രാ​ഷ്ട്രീ​യ, വ്യ​വ​സാ​യ…

    Read More »
Back to top button
error: