തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച കൊവിഡ് അവലോകന യോഗം ചേരും.ഓൺലൈനായിട്ടായിരിക്കും മു ഖ്യമന്ത്രി പങ്കെടുക്കുക.യോഗത്തിൽ
സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താനാണ് സാധ്യത.
ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വര്‍ധനയാണുള്ളത്. കിടത്തി ചികില്‍സ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകുന്നുണ്ട്. ചികില്‍സക്കായി കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കുന്നതുൾപ്പടെയുള്ള കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും.മൂന്നാം തരംഗം ശക്തിപ്പെടുന്നതായാണ് പൊതുവേയുള്ള വിലയിരുത്തൽ.