Month: January 2022

  • Kerala

    എംടിയുടെ കഥകളിലൂടെ ലോകമറിഞ്ഞ നാട്… മലമൽക്കാവ്

    തലമുറകളായി കൈമാറി വരുന്ന വിശ്വാസത്തിന്റെ വിത്തുകൾ പൊട്ടിമുളയ്ക്കുന്ന ഇടം… എത്ര പറഞ്ഞാലും വിശേഷണങ്ങൾ തീരാത്ത ഒരു ക്ഷേത്രം.അതാണ് മൽമലക്കാവ്. നീലത്താമരയുടെ വിശേഷങ്ങളുമായി മനസ്സിൽ കയറിക്കൂടിയ മലമൽക്കാവ് ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം. നീലത്താമരയുടെ കഥയിലൂടെ എംടി വാസുദേവൻ നായർ മലയാളമനസ്സിൽ വിരിയിച്ചെടുത്ത ഒരു നാടാണ് മലമൽക്കാവ്. വിശ്വസിച്ച് പ്രാർഥിച്ചാൽ നീലത്താമര വിരിയുമെന്ന വിശ്വാസമുള്ള ക്ഷേത്രം. കേരളത്തിലെ 108 അയ്യപ്പ ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് മലമൽക്കാവ് അയ്യപ്പ ക്ഷേത്രം. ഇവിടുത്തെ ക്ഷേത്രത്തിലെ വിശ്വാസങ്ങളനുസരിച്ച് ക്ഷേത്രത്തിലേക്കുള്ള തൃപ്പടിയിൽ പണംവെച്ച് മനസ്സറിഞ്ഞ് ഭഗവാനെ വിളിച്ചു പ്രാർഥിച്ചാൽ പിറ്റേ ദിവസം രാവിലെ ക്ഷേത്രക്കുളത്തിൽ ഒരു പൂവ് വിരിയുമത്രെ. ചെങ്ങഴനീർ പൂവ് എന്നു വിശ്വാസികൾ വിളിക്കുന്ന ഈ പൂവിനെ മലയാളികൾക്ക് നീലത്താമര എന്ന പേരിലാണ് എംടി വാസുദേവൻ നായർ പരിചയപ്പെടുത്തിയത്. പ്രധാനമായും ശിവക്ഷേത്രങ്ങളിൽ കലശത്തിനു വേണ്ടിയാണ് ഈ പൂവ് ഉപയോഗിക്കുന്നത്. പൂവ് ആവശ്യമായി ദിവസത്തിനു തലേന്ന് വേണ്ടപ്പെട്ടവർ ക്ഷേത്രത്തിൽ അപേക്ഷ സമർപ്പിച്ച് ആവശ്യമായ പണം തൃപ്പടിയിൽ വെച്ച് പ്രാർഥിച്ചാൽ പിറ്റേന്ന് ആവശ്യമായത്രയും…

    Read More »
  • Kerala

    മാരക മയക്കുമരുന്നുമായി ഡോക്ടര്‍ തൃശ്ശൂരില്‍ പിടിയില്‍

    മാരക മയക്കുമരുന്നുമായി ഡോക്ടര്‍ തൃശ്ശൂരില്‍ പിടിയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ അഖില്‍ മുഹമ്മദ് ഹൂസൈന്‍ ആണ് എംഡിഎംഎയുള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരിമരുന്നുകളുമായി പിടിയിലായത്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി അഖില്‍ പിടിയിലായത്. തൃശ്ശൂര്‍ ഷാഡോ പൊലീസിന്റെയും മെഡിക്കല്‍ കോളേജ് പൊലീസും സംയുക്തമായാണ് നടപടിയെടുത്തത്. മെഡിക്കല്‍ കോളേജും പരിസരവും അടുത്തിടെയായി പൊലീസിന്റെ നീരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം.

    Read More »
  • Kerala

    അൽപ്പം കരുതലുണ്ടെങ്കിൽ ചൂടുകുരു അകറ്റാം

    വേനൽക്കാലത്ത് നമ്മുടെ ശരീരത്തിൽ സാധാരണയായി ഉണ്ടാകുന്ന ഒന്നാണ് ചൂടുകുരു.എല്ലാവർക്കുമില്ലെങ്കിലും ചിലർക്കെങ്കിലും കടുത്ത ചൊറിച്ചിലും അസ്വസ്ഥതയും ഇതുമൂലം ഉണ്ടാകാറുണ്ട്.ചൂടു കൂടുമ്പോൾ വിയർപ്പു​ഗ്രന്ഥികളിൽ തടസ്സമുണ്ടാകും.ആ സമയത്ത് വിയർപ്പ് ശരീരത്തിൽ കെട്ടിനിൽക്കുകയും ചർമോപരിതലത്തിൽ ചെറിയ കുരുക്കളുണ്ടാകുകയും ചെയ്യുന്നു. ഇത് കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ശരീരത്തിലെ രോമകൂപങ്ങളിൽ അണുബാധയ്ക്കും തുടർന്ന് ഫോളിക്യുലെെറ്റിസ് എന്ന രോ​ഗത്തിനും കാരണമാകും.ചൊറിച്ചിലും വേദനയുമാണ് ഇതിന്റെ ബാക്കിപത്രം. ചൂടുകുരു ഉണ്ടാകുന്നത് ബാക്ടീരിയ മൂലമോ വെെറസ് മൂലമോ ആകാം. പൊതുവേ ചൂടുകുരു മാറാനായി ഉപയോ​ഗിക്കുന്ന ചൂടുകുരു പൗഡർ ആന്റിബാക്ടീരിയൽ, ആന്റിവെെറൽ, ആന്റിഫം​ഗൽ എന്നിവയും സ്റ്റിറോയ്ഡും ഉൾപ്പെടുന്ന ഒരു മിശ്രിതമാണ്. ഇത് ചൂടുകുരുവിന്റെ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഒരു പരിധിവരെ അകറ്റാറുണ്ടെങ്കിലും ഇവ സ്ഥിരമായി ഉപയോ​ഗിക്കുന്നത് അത്ര നല്ലതല്ല. കാരണം, എന്തുകൊണ്ടാണ് ചൂടുകുരു ഉണ്ടാകുന്നതെന്ന് അറിയാതെ നാലു തരം മരുന്നുകൾ അടങ്ങിയ ഒരു മിശ്രിതം ഉപയോ​ഗിക്കേണ്ട കാര്യമില്ല എന്നതുതന്നെ. പ്രമേഹരോ​ഗികൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, കാൻസർ രോ​ഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, അവയവമാറ്റം ചെയ്തവർ തുടങ്ങിയവർ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം ചൂടുകുരു…

    Read More »
  • NEWS

    കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ ശക്തമായേക്കുമെന്ന് മുന്നറിപ്പ്

    കഴിഞ്ഞദിവസം കുവൈത്തില്‍ 4517 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും വര്‍ദ്ധനവ് ഉണ്ടായി, 14.14 ശതമാനം. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 39154 ആയി ഉയർന്നു. ഒരു മരണവും രേഖപ്പെടുത്തി.1785 പേര്‍ രോഗ മുക്തരായി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ 26 പേരാണുള്ളത്.രോഗികളുടെ എണ്ണം കൂടുമ്പോഴും മരണ നിരക്ക് കാര്യമായി ഉയരാത്തത് ആശ്വാസകരമാണ് കുവൈത്ത് സിറ്റി: കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ തരംഗം അതിരൂക്ഷമായേക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതിനു ശേഷം മൂന്നു മുതല്‍ 4 ആഴ്ചകള്‍ക്കകം ഇത് ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടി ഒരു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ വൈറസുമായി ബന്ധപ്പെട്ട് ഓരോ സംഭവ വികാസങ്ങളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. രാജ്യത്ത് കഴിഞ്ഞ 3 തരംഗത്തിലും അനുഭവപ്പെട്ടതിനേക്കാള്‍ കുറഞ്ഞ അപകട നിരക്കാണു നിലവില്‍ ഉള്ളത്. വാക്‌സിനേഷന്‍ വഴി ആര്‍ജ്ജിച്ച പ്രതിരോധ ശേഷിയെ തുടര്‍ന്നാണു ഇതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം രാജ്യത്ത്…

    Read More »
  • India

    ആധാർ ദുരുപയോഗം തടയാം;ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

    ആധാര്‍ വെരിഫിക്കേഷന്‍ അടക്കമുള്ളവ ഇന്ന് സാധാരണമായതോടെ ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും കൂടുകയാണ്. ഇത്തരം ആശങ്കകള്‍ ഒഴിവാക്കാനാണ് ആധാര്‍ ബയോമെട്രിക് ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ യുഐഡിഎഐ നല്‍കുന്നത്. ആധാര്‍ ബയോമെട്രിക് ഡാറ്റ ഓണ്‍ലൈനില്‍ എങ്ങനെ ലോക്ക്/ അൺലോക്ക്  ചെയ്യാം എന്ന് നോക്കാം. ഇതിനായി ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് ( https://uidai.gov.in/ ) സന്ദര്‍ശിക്കുക. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോം പേജില്‍, മൈ ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം ആധാര്‍ സര്‍വീസസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന മെനുവില്‍ സെക്യുവര്‍ യുവര്‍ ബയോമെട്രിക്സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം, ഒരു പുതിയ പേജ് തുറക്കും. അവിടെ കാണുന്ന ബോക്സില്‍ ടിക്ക് ചെയ്യുക. ശേഷം ലോക്ക് / അണ്‍ലോക്ക് ബാറില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പേജില്‍ ആധാര്‍ നമ്ബരും ക്യുആർ കോഡും നല്‍കുക. ഇപ്പോള്‍, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബറില്‍ ഒടിപി വരും. തുടര്‍ന്ന്…

    Read More »
  • NEWS

    കോരുത്തോട് കാണാതായ 13കാരനെ നാഗർകോവിലിൽ കണ്ടെത്തി

    കോരുത്തോട് പഞ്ചായത്ത് താന്നിക്കാപ്പാറ ജോജിയുടെ മകനാണ് റ്റോം റ്റി. ജോജി. തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോയതാണ് കുട്ടി. പതിവ് സമയം കഴിഞ്ഞും കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ മുണ്ടക്കയം പോലീസിൽ പരാതി നൽകി. ഇതിനിടെ കോരുത്തോട് ഭാഗത്തു നിന്നും സ്കൂൾബാഗ് കണ്ടെത്തി. അതിൽ ഒരു ലെറ്റർ ഉണ്ടായിരുന്നത്രേ കോട്ടയം ജില്ലയിലെ കോരുത്തോട് നിന്നും ഇന്നലെ കാണാതായ റ്റോം റ്റി ജോജിയെ (13) നാഗർകോവിലിൽ നിന്നും കണ്ടെത്തി. കോരുത്തോട് പഞ്ചായത്ത് അഞ്ചാം വാർഡിൽ താന്നിക്കാപ്പാറ ജോജിയുടെ മകനാണ് റ്റോം റ്റി. ജോജി. തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോയതാണ് കുട്ടിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. പതിവ് സമയം കഴിഞ്ഞും കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ മുണ്ടക്കയം പോലീസിൽ പരാതി നൽകി. ഇതിനിടെ കോരുത്തോട് ഭാഗത്തു നിന്നും സ്കൂൾബാഗ് കണ്ടെത്തിയതായും, അതിൽ ഒരു ലെറ്റർ ഉണ്ടായിരുന്നതായും പറയുന്നു. മുണ്ടക്കയം പോലീസും നാട്ടുകാരും ചേർന്നാണ് അന്വേഷണം നടത്തിയത്. തുടർന്ന് ഇന്നലെ രാത്രി കുട്ടിയുടെ ഫോണിലെ വാട്സആപ്പ് ഓൺ ചെയ്തപ്പോൾ…

    Read More »
  • Kerala

    നാട്ടുകാർക്കു വേണ്ടി നേരിട്ട് റോഡ് വെട്ടിയ എംഎൽഎ

    പത്തനംതിട്ട :17 കോടി രൂപ മുടക്കി ആധുനിക രീതിയിൽ പണികഴിപ്പിച്ച അട്ടച്ചാക്കല്‍ – കുമ്ബളാംപൊയ്ക റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുമ്പോൾ മുന്‍ എം.എല്‍.എ പി.ജെ.തോമസിനെ ഓർക്കാതിരിക്കാൻ തരമില്ല.കാരണം വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു കോന്നി പഞ്ചായത്തിലെ അട്ടച്ചാക്കലില്‍ നിന്ന് തുടങ്ങി വടശേരിക്കര പഞ്ചായത്തിലെ കുമ്ബളാംപൊയ്കയില്‍ അവസാനിക്കുന്ന ഒരു റോഡ്.തോട്ടം തൊഴിലാളികൾക്കായിരുന്നു ഇതിന്റെ പ്രയോജനം ഏറെയും. എംഎൽഎ പല തവണ മുൻകൈ എടുത്തിട്ടും റോഡ് സാധ്യമായില്ല.ഹാരിസൺ കമ്പനിയായിരുന്നു തടസ്സം.  അട്ടച്ചാക്കലില്‍ നിന്ന് തുടങ്ങുന്ന ഇടുങ്ങിയ ഗ്രാമീണ റോഡ് ചെങ്ങറ വരെയും പുതുക്കുളത്തു നിന്ന് തുടങ്ങുന്ന ഹാരിസണ്‍സ് കമ്ബനിയുടെ റോഡ് ചെറത്തിട്ട ജംഗ്ഷന്‍ വരെയും എത്തി നില്‍ക്കുകയായിരുന്നു.തുടർന്ന് ഈ റോഡുകളെ ബന്ധിപ്പിച്ചാല്‍ കോന്നി, റാന്നി നിയമസഭാ മണ്ഡലങ്ങളിലെ ജങ്ങള്‍ക്ക് പ്രയോജനപ്രദമാകുമെന്നും അതിനായി സ്ഥലം വിട്ടുതരണമെന്നും ആവശ്യപ്പെട്ടു പി.ജെ.തോമസ് ഹാരിസണ്‍സ് കമ്ബനിയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിലെത്തി നിവേദനം നല്‍കി.എന്നിട്ടും അനുകൂല നിലപാടുണ്ടായില്ല. എന്നാല്‍ പി.ജെ.തോമസ് പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. കോന്നി പഞ്ചായത്ത് മെമ്ബറായിരുന്ന പി.ഇ.മത്തായിയുടെ നേതൃത്വത്തില്‍ നാട്ടുകാരെ സംഘടിപ്പിച്ച് റോഡ്…

    Read More »
  • India

    ഛത്തീ​സ്ഗ​ഡി​ൽ മൂ​ന്ന് ക​ണ്ണു​ക​ളും, മൂ​ക്കി​ന് നാ​ല് തു​ള​ക​ളു​മാ​യി പ​ശു​ക്കി​ടാ​വ്, ​ഗ​വാ​ന്‍ ശി​വ​ന്‍ അ​വ​ത​രി​ച്ച​തെന്ന് ​നാട്ടു​കാ​ർ

    ഛത്തീ​സ്ഗ​ഡി​ലെ രാ​ജ്‌​ന​ന്ദ​ഗാ​വി​ല്‍ മൂ​ന്ന് ക​ണ്ണു​ക​ളും, മൂ​ക്കി​ന് നാ​ല് തു​ള​ക​ളു​മാ​യി പ​ശു​ക്കി​ടാ​വ് ജ​നി​ച്ചു. ഹേ​മ​ന്ത് ച​ന്ദേ​ല്‍ എ​ന്ന ക​ര്‍​ഷ​ക​ന്‍റെ വീ​ട്ടി​ലാ​ണ് പ​ശു ജ​നി​ച്ച​ത്. മൂ​ന്ന് ക​ണ്ണു​മാ​യി പ​ശു​ക്കി​ടാ​വ് ജ​നി​ച്ചു എ​ന്ന വാ​ര്‍​ത്ത പ​ര​ന്ന​തോ​ടെ ആ​ളു​ക​ള്‍ ഹേ​മ​ന്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഒ​ഴുകുക​യാ​ണ്. ജ​നി​ച്ചി​രി​ക്കു​ന്നത് സാ​ധാ​ര​ണ പ​ശു​ക്കി​ടാ​വ​ല്ലെ​ന്നും ഭ​ഗ​വാ​ന്‍ ശി​വ​ന്‍ അ​വ​ത​രി​ച്ച​താ​ണെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഗ്രാ​മീ​ണ​രെ​ല്ലം ഇ​തി​നെ കാ​ണാ​നും അ​നു​ഗ്ര​ഹം വാ​ങ്ങാ​നും എ​ത്തു​ക​യാ​ണ്. അ​തേ​സ​മ​യം, ഭ്രൂ​ണാ​വ​സ്ഥ​യി​ല്‍ സം​ഭ​വി​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ല​മാ​ണ് ഇ​ങ്ങ​നെ​യു​ണ്ടാ​യ​തെ​ന്ന് മൃ​ഗ​ഡോ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. എ​ച്ച്എ​ഫ് ജേ​ഴ്‌​സി ഇ​ന​ത്തി​ല്‍ പെ​ടു​ന്ന പെ​ണ്‍ പ​ശു​വാ​ണി​ത്. നേ​ര​ത്തെ ത​ന്‍റെ വീ​ട്ടി​ല്‍ ഇ​തേ ഇ​ന​ത്തി​ല്‍ പെ​ടു​ന്ന കി​ടാ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​വ​യെ​ല്ലാം സാ​ധാ​ര​ണ കി​ടാ​ങ്ങ​ളെ പോ​ലെ ത​ന്നെ ആ​യി​രു​ന്നു​വെ​ന്നും ഹേ​മ​ന്ദ് പ​റ​യു​ന്നു.

    Read More »
  • India

    അഫ്ഗാനിസ്ഥാനിൽ ഭൂചലനം;26 മരണം

    അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ 26 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത ഭുചലനം 5.3 തീവ്രത രേഖപ്പെടുത്തിയെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേയിൽ പറയുന്നു. മരിച്ചവരിൽ നാല് കുട്ടികളുമുൾപ്പെടുന്നു. 700ലധികം വീടുകള്‍ തകര്‍ന്നു. വീടുകളുടെ മേല്‍ക്കൂര തകര്‍ന്ന് വീണാണ്  മരണം ഏറെയും സംഭവിച്ചിരിക്കുന്നത് .ആദ്യത്തെ ഭൂചലനമുണ്ടായതിന് പിന്നാലെ രണ്ട് മണിക്കൂറിന് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    Read More »
  • Kerala

    കോട്ടയത്ത് ഗുണ്ടാനേതാവ് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച യുവാവ് നേരിട്ടത് ക്രൂരപീഡനങ്ങൾ

    കോട്ടയത്ത് ഗുണ്ടാനേതാവ് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച യുവാവ് നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. പത്തൊന്‍പതുകാരന്‍ ഷാന്‍ ബാബുവിന്റെ മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ്. എന്നാല്‍ മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങളാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം – ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മണിക്കൂറോളം ഷാന്‍ മര്‍ദനം നേരിട്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. നഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തുകയും ചെയ്തിട്ടുണ്ട്. ഷാന്റെ ദേഹത്ത് മര്‍ദ്ദനത്തിന്റെ 38 അടയാളങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. യുവാവിനെ അക്രമിച്ചത് കാപ്പിവടി കൊണ്ടാണെന്നാണ് ജോമോന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഷാനിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്തും അടിയേറ്റ നിരവധി പാടുകളുണ്ട്. തലയ്ക്കേറ്റ മര്‍ദനമാണ് മരണ കാരണം. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.

    Read More »
Back to top button
error: