KeralaNEWS

കെഎസ്ആർടിസിയ്ക്ക് എതിരെ വ്യാജ പ്രചരണം നടത്തുന്നു: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ കൊവിഡ് വ്യാപനം രൂക്ഷമല്ലെന്നും സര്‍വീസുകള്‍ നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു. കെഎസ്‌ആര്‍ടിസിയില്‍ കൊവിഡ് വ്യാപനം താരതമ്യേന കുറവാണ്. ചില ജീവനക്കാര്‍ ബോധപൂര്‍വം വ്യാജ പ്രചാരണം നടത്തുകയാണ്. അത്തരത്തില്‍ ജീവനക്കാര്‍ പ്രചാരണം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്‍കി.

 

 

 

കെഎസ്‌ആര്‍ടിസിയെ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള നീക്കമാണ് നടക്കുന്നത്. കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇരുന്നു മാത്രം യാത്ര അനുവദിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.എന്നാല്‍ ആളുകള്‍ കൂടുതല്‍ കയറിയാല്‍ വേണ്ടെന്നു പറയാന്‍ കഴിയില്ല. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: