KeralaNEWS

കോഴിക്കോട് കെട്ടിടം തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്:നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് കോഴിക്കോട് വന്‍ അപകടം. കോഴിക്കോട് താമരശ്ശേരി നോളജ് സിറ്റിയിലാണ് ബഹുനില കെട്ടിടം തകര്‍ന്നു വീണത്.ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ 15 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

Back to top button
error: