KeralaNEWS

കാട്ടുതീയില്‍ റാന്നി-പൊന്തൻപുഴ വനത്തിൽ വന്‍നാശം

റാന്നി: മാരംകുളം, നിർമ്മലപുരം,കരുവള്ളിക്കാട്, നാഗപ്പാറ പ്രദേശങ്ങളില്‍ കാട്ടുതീയില്‍ വന്‍നാശം. പൊന്തൻപുഴ-വലിയകാവ് വനമേഖലയോട് ചേര്‍ന്ന  പ്രിയദര്‍ശിനി കോളനിയുടെ സമീപ പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ്​ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീയിൽ കത്തിക്കരിഞ്ഞത്.വലിച്ചിട്ട് കെടുത്താതെ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.ദിവസേന ധാരാളം പേരാണ് മദ്യപിക്കാനും മറ്റുമായി നാഗപ്പാറയിലെത്തുന്നത്.മണ്ണാറത്തറ വരെ വാഹനത്തിലെത്തി പിന്നീട് കാൽനടയായി വനത്തിലൂടെ വളരെ എളുപ്പത്തിൽ പ്രകൃതിരമണീയമായ ഇവിടെ എത്തിച്ചേരാൻ സാധിക്കും.പത്തനംതിട്ട-കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമാണ് ഇത്.
തിങ്കളാഴ്ച നാട്ടുകാരും റാന്നി അഗ്​നിരക്ഷാസേനയും പെരുമ്ബെട്ടി പൊലീസും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും പൂർണമായും ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.സമീപ പ്രദേശങ്ങളിലെ വീടുകളും ഇതോടെ കാട്ടുതീ ഭീഷണിയിലായിരിക്കുകയാണ്.

Back to top button
error: